ആര്‍ട്ടെമിസ് 1 വിക്ഷേപണത്തിന് വീണ്ടുമൊരു വെല്ലുവിളി കൂടി


Photo:Gettyimages

ണ്ട് വിക്ഷേപണം പിന്‍വലിക്കേണ്ടി വന്നതിന് കാരണമായ ഇന്ധനച്ചോര്‍ച്ച പരിഹരിച്ച് ആര്‍ട്ടെമിസ് 1 പേടകം വീണ്ടും വിക്ഷേപിക്കാനൊരുങ്ങുകയാണ് നാസ. വരുന്ന ചൊവ്വാഴ്ച തന്നെ അതിന് ശ്രമിച്ചേക്കും. എന്നാല്‍, സാങ്കേതികപ്രശ്‌നം പരിഹരിക്കാനായാലും മറ്റൊരു വെല്ലുവിളിയാണ് ആര്‍ട്ടെമിസ് നേരിടുക. ട്രോപ്പിക്കല്‍ ഡിപ്രഷന്‍ നയന്‍ എന്ന കാലാവസ്ഥ. കരീബിയന്‍ തീരത്ത് രൂപപ്പെടുന്ന ശക്തമായ ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുള്ള കൊടുങ്കാറ്റാണിത്. ഫ്‌ളോറിഡയെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ അതിന്റെ ഗതി.

സെപ്റ്റംബര്‍ 27-ന് കാലാവസ്ഥ അനുകൂലമാവാന്‍ 20 ശതമാനം സാധ്യത മാത്രമാണ് കല്‍പ്പിക്കപ്പെടുന്നതെന്ന് വിക്ഷേപണത്തിന് കാലാവസ്ഥ അനുയോജ്യമാണോ എന്ന് പരിശോധിക്കേണ്ട ചുമതലയുള്ള സ്‌പേസ് ഫോഴ്‌സ് വെള്ളിയാഴ്ച പറഞ്ഞു.



നാസയുടെ എസ്എല്‍എസ് റോക്കറ്റിലാണ് ആര്‍ട്ടെമിസ് എന്ന ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള 'ആര്‍ട്ടെമിസ് 1' ന്റെ ആദ്യ വിക്ഷേപണം നടക്കുക. മനുഷ്യരെ വഹിക്കാന്‍ കഴിവുള്ള ഓറിയോണ്‍ പേടകവുമായാണ് ഈ പരീക്ഷണ വിക്ഷേപണം. ആദ്യ വിക്ഷേപണമായതിനാല്‍ ഇതില്‍ യാത്രികര്‍ ആരും ഉണ്ടാവില്ല. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റുന്ന പേടകം ആവശ്യമായ പരിശോധനകള്‍ക്കും വിവരശേഖരണങ്ങള്‍ക്കും ഒടുവില്‍ ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറക്കുകയാണ് ആദ്യ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. തുടര്‍ന്നുള്ള വിക്ഷേപണങ്ങളില്‍ മനുഷ്യരും പുറപ്പെടും.

ഇന്ധന ച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ എഞ്ചിനീയര്‍മാര്‍ ഈ ആഴ്ച നടത്തിയിരുന്നു. 'കൈകാര്യം ചെയ്യാവുന്ന ചോര്‍ച്ച' മാത്രമേ ഉള്ളൂ എന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ 27-നോ, ഒക്ടോബര്‍ രണ്ടിനോ വിക്ഷേപണം നടത്തണമെങ്കില്‍ സുപ്രധാന സുരക്ഷാ സംവിധാനമായ ഫ്‌ളൈറ്റ് ടെര്‍മനേഷന്‍ സിസ്റ്റം കാര്യക്ഷമമാണെന്ന് സ്‌പേസ് ഫോഴ്‌സ് അംഗീകരിക്കേണ്ടതുണ്ട്. ഫ്‌ളൈറ്റ് ടെര്‍മനേഷന്‍ സിസ്റ്റം ഉപയോഗിക്കാന്‍ ആദ്യ വിക്ഷേപണം നിശ്ചയിച്ചിരുന്ന ഓഗസ്റ്റ് 17-ന് ശേഷം 20 ദിവസത്തേക്ക് ആദ്യം അനുമതി നല്‍കിയിരുന്നു. അത് നീട്ടി ലഭിക്കാനുള്ള അനുമതിയാണ് നാസ ഇപ്പോള്‍ തേടിയിരിക്കുന്നത്.

എന്തായാലും കാലാവസ്ഥ സമ്മതിച്ചാല്‍ മാത്രമേ അടുത്ത ചൊവ്വാഴ്ച വിക്ഷേപണം നടക്കുകയുള്ളൂ. അതേസമയം, ഈ ശ്രമം റദ്ദായാൽ റോക്കറ്റ് തിരികെ നിര്‍മാണശാലയിലേക്ക് എത്തിക്കുകയും വിക്ഷേപണം നവംബര്‍ മാസത്തിലേക്ക് വൈകിപ്പിക്കാനും ഇടയുണ്ട്.

Content Highlights: NASA’s Artemis I launch new obstacle weather

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented