Photo: Gettyimages
വാഷിങ്ടണ്‍: തങ്ങളുടെ ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ ഗതി എങ്ങോട്ടായിരിക്കണമെന്ന പദ്ധതി ലക്ഷ്യങ്ങള്‍ വ്യക്തമാക്കി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. മൂണ്‍ റ്റു മാര്‍സ് പദ്ധതിയുടെ പരിഷ്‌കരിച്ച രൂപരേഖ ചൊവ്വാഴ്ച നാസ പുറത്തിറക്കി.
വിവിധ അന്തര്‍ദേശീയ പങ്കാളികളുമായി സഹകരിച്ച് ഈ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനാകുമെന്നാണ് നാസ കണക്കാക്കുന്നത്.
ഈ ലക്ഷ്യങ്ങള്‍ പ്രായോഗികവും അഭിലഷണീയവുമാണ്, ഞങ്ങളുടെ തൊഴില്‍ ശക്തി, വ്യവസായം, അന്തര്‍ദേശീയ പങ്കാളികള്‍ എന്നിവയുടെ സംഭാവനകളില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, അവര്‍ ഞങ്ങളുടെ ഭാവി ഒരുമിച്ച് രൂപപ്പെടുത്തുന്നതില്‍ ഞങ്ങളോടൊപ്പം ചേരും, ''നാസ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പാം മെല്‍റോയ് പ്രസ്താവനയില്‍ പറഞ്ഞു.
ആര്‍ട്ടെമിസ് പദ്ധതിയടക്കം വിവിധ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയാണ് നാസ രൂപകല്‍പന ചെയ്തിരിക്കുന്നത്.
ശാസ്ത്രം, ഗതാഗതം, സ്ഥിര വാസം, ചൊവ്വയിും ചന്ദ്രനിലും സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങി വിവിധ മേഖലകളാണ് പുതിയ രൂപരേഖയില്‍ ലക്ഷ്യങ്ങളായി ചേര്‍ത്തിരിക്കുന്നത്.
മുമ്പ് നടത്തിയിട്ടില്ലാത്ത വിധം ബൃഹത്തായ പഠന ഗവേഷണ പദ്ധതികള്‍ ചന്ദ്രനില്‍ നടത്താനാണ് ആര്‍ട്ടെമിസ് ദൗത്യത്തിലൂടെ നാസ ലക്ഷ്യമിടുന്നത്.
ആര്‍ട്ടെമിസ് ദൗത്യത്തിലെ ആദ്യ വിക്ഷേപണത്തിനുള്ള റോക്കറ്റ് ലോഞ്ച് പാഡില്‍ എത്തിയിട്ടുണ്ട്. താമസിയാതെ വിക്ഷേപണം നടക്കും.
ബഹിരാകാശത്ത് മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം മനുഷ്യരുടെ സ്ഥിരസാന്നിധ്യം ഉറപ്പിക്കാനും ചൊവ്വയുള്‍പ്പെടെ സൗരയൂഥത്തിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ദൗത്യങ്ങള്‍ വ്യാപിപ്പിക്കാനും നാസ ലക്ഷ്യമിടുന്നു.
2024 ല്‍ ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി നാസ മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കുകയും 2025 ല്‍ ആര്‍ട്ടെമിസ് 3 വിക്ഷേപണത്തില്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുകയും ചെയ്യും.
Content Highlights: NASA releases final blueprint for sustained human presence in space
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..