ആര്‍ട്ടെമിസ്-1 വിക്ഷേപണം നവംബര്‍ 14ന് നടത്താന്‍ തീരുമാനം


Photo:Gettyimages

വാഷിങ്ടണ്‍: നാസയുടെ ചാന്ദ്ര ഗവേഷണ ദൗത്യമായ ആര്‍ട്ടെമിസിന്റെ ആദ്യ വിക്ഷേപണമായ ആര്‍ട്ടെമിസ് 1 നവംബര്‍ 14 ന് നടത്താന്‍ തീരുമാനം. ഇന്ധന ചോര്‍ച്ച കാരണം പലതവണ വിക്ഷേപണ ശ്രമം മുടങ്ങിയിരുന്നു.

മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള ഓറിയോണ്‍ പേടകം വഹിച്ചുകൊണ്ടുള്ള സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റാണ് 69 മിനിറ്റ് ദൈര്‍ഘ്യമുള്ള ലോഞ്ച് വിന്‍ഡോയില്‍ വിക്ഷേപിക്കുക.

ആളില്ലാ വിക്ഷേപണമാണിത്. പദ്ധതിയ്ക്കായി ഉപയോഗിക്കുന്ന വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയാണ് ഇതിലൂടെ. ഓറിയോണ്‍ പേടകം ചന്ദ്രനെ ചുറ്റുകയും തിരികെ ഭൂമിയില്‍ തിരിച്ചിറക്കുകയും ചെയ്യും.

നേരത്തെയുണ്ടായ വിക്ഷേപണ പരാജയങ്ങളെ തുടര്‍ന്ന് വിക്ഷേപണ വാഹനം ലോഞ്ച് പാഡില്‍ നിന്ന് മാറ്റിയിരുന്നു. നവംബര്‍ നാലിന് ഇത് തിരികെ ലോഞ്ച് പാഡില്‍ എത്തിക്കും. ഇയാന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് വിക്ഷേപണം നവംബറിലേക്ക് മാറ്റിവെച്ചത്.


Content Highlights: NASA eyes Nov 14 as launch date for Artemis I Moon mission

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented