അന്യഗ്രഹത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് സാന്നിധ്യം കണ്ടെത്തി നാസ


വ്യാഴത്തിന്റെ ഏകദേശം നാലിലൊന്ന് പിണ്ഡവും (ഏകദേശം ശനിയുടെ അതേ പിണ്ഡവും) വ്യാഴത്തേക്കാള്‍ 1.3 മടങ്ങ് വ്യാസവുമുള്ള ചൂടുള്ള വാതക ഭീമനാണ് WASP-39 b.

Photo: Gettyimages

സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് സാന്നിധ്യമുള്ളതിന്റെ വ്യക്തമായ ആദ്യത്തെ തെളിവ് കണ്ടെത്തി ജെയിംസ് വെബ്ബ് ദൂരദര്‍ശിനി. WASP-39 b എന്ന വാതക ഭീമന്‍ഗ്രഹത്തെ കുറിച്ചുള്ള പുതിയ നിരീക്ഷണങ്ങളിലാണ് ഈ കണ്ടെത്തല്‍. ഗ്രഹത്തിന്റെ രൂപീകരണവും ഘടനയും സംബന്ധിച്ച വിവരങ്ങളും ലഭിച്ചുവെന്ന് നാസ പറഞ്ഞു.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായ സഫര്‍ റുസ്റ്റംകുലോവ് ആണ് ജെയിംസ് വെബ് ദൂരദര്‍ശിനി ശേഖരിച്ച വിവരങ്ങളില്‍നിന്ന് ഗ്രഹത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് സാന്നിധ്യം തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തല്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിക്കും. വ്യാഴത്തിന്റെ ഏകദേശം നാലിലൊന്ന് പിണ്ഡവും (ഏകദേശം ശനിയുടെ അതേ പിണ്ഡവും) വ്യാഴത്തേക്കാള്‍ 1.3 മടങ്ങ് വ്യാസവുമുള്ള ചൂടുള്ള വാതക ഭീമനാണ് WASP-39 b.

മുമ്പ് നാസയുടെതന്നെ ഹബ്ബിള്‍, സ്പിറ്റ്‌സര്‍ ദൂരദര്‍ശിനികളിലൂടെ ഈ ഗ്രഹത്തില്‍ ജല ആവിയുടെയും സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റേയും സാന്നിധ്യം കണ്ടെത്തിയിരുന്നു. വെബ്ബ് ദൂരദര്‍ശിനിയുടെ ശക്തിയേറിയ ഇന്‍ഫ്രാറെഡ് ഉപയോഗിച്ചാണ് കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. WASP -32 bയില്‍ ഇത് സാധ്യമായതിനാല്‍ സമാനമായ മറ്റ് ചെറുഗ്രഹങ്ങളില്‍ സമാനമായ നിരീക്ഷണം നടത്താന്‍ വെബ്ബ് ദൂരദര്‍ശിനിക്ക് സാധിക്കും.

ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിന്റെ ഘടന മനസ്സിലാക്കുന്നത് പ്രധാനമാണ്. കാരണം, അത് ഗ്രഹത്തിന്റെ ഉത്ഭവത്തെക്കുറിച്ചും അത് എങ്ങനെ പരിണമിച്ചു എന്നതിനെക്കുറിച്ചുമുള്ള എന്തെങ്കിലും വിവരങ്ങള്‍ നല്‍കും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തന്മാത്രകള്‍ ഗ്രഹ രൂപീകരണകഥയുടെ സൂചനകളാണെന്ന് അരിസോണ സ്റ്റേറ്റ് സര്‍വകലാശാലയിലെ മൈക്ക് ലൈന്‍ പറഞ്ഞു.

Content Highlights: NASA detects carbon dioxide in exoplanet atmosphere

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented