സൗരയൂഥത്തിന് പുറത്തെ ഒരു ഗ്രഹത്തിന്റെ ചിത്രം ആദ്യമായി നേരിട്ട് പകര്‍ത്തി നാസ 


2 min read
Read later
Print
Share

450 കോടി വര്‍ഷം പഴക്കമുള്ള ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രായം കുറഞ്ഞ ഗ്രഹമാണിത്. ഏകദേശം 1.5 കോടി മുതല്‍ രണ്ട് കോടി വര്‍ഷം വരെ പഴക്കമുണ്ട്.

HIP 65426 b | Photo: IANS

സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ നേരിട്ടുള്ള ചിത്രം ആദ്യമായി പകര്‍ത്തി നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി. 'HIP 65426 b' എന്ന് വിളിക്കപ്പെടുന്ന ഈ ഗ്രഹം ഒരു വാതകഭീമനാണ്. അതായത് അതിന് ശിലകൊണ്ടുള്ള ഉപരിതലമുണ്ടാവില്ല, വാസയോഗ്യവുമല്ല. വ്യാഴത്തേക്കാള്‍ ആറിരട്ടി മുതല്‍ 12 ഇരട്ടി വരെ പിണ്ഡമുണ്ട് ഇതിന്.

450 കോടി വര്‍ഷം പഴക്കമുള്ള ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രായം കുറഞ്ഞ ഗ്രഹമാണിത്. ഏകദേശം 1.5 കോടി മുതല്‍ രണ്ട് കോടി വര്‍ഷം വരെ പഴക്കമുണ്ട്.

നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ലോകങ്ങളുടെ കാഴ്ച പകര്‍ത്താനുള്ള ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയുടെ ശേഷി തെളിയിക്കുന്ന നേട്ടമാണിത്. അന്യ ഗ്രഹങ്ങളെ കുറിച്ച് ഭാവിയില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുന്നതിന് ഇത് വഴിവെക്കുമെന്ന സൂചനയും ഈ നേട്ടം നല്‍കുന്നു.

HIP 65426 b യുടെ വിവിധ ഇന്‍ഫ്രാറെഡ് ബാന്‍ഡുകളിലുള്ള ചിത്രമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. കോറോണ ഗ്രാഫ് എന്ന് വിളിക്കുന്ന ഒരു കൂട്ടം മാസ്‌കുകള്‍ ഉപയോഗിച്ച് ആതിഥേയ നക്ഷത്രത്തിന്റെ (Host Star) പ്രകാശം തടയുകയും അതുവഴി ഗ്രഹം വ്യക്തിമായി കാണാന്‍ സാധിക്കുകയും ചെയ്യും.

2017 ല്‍ ചിലിയിലെ യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ വെരി ലാര്‍ജ് ടെലിസ്‌കോപ്പിലുള്ള സ്ഫിയര്‍ (SPHERE) ഉപകരണം ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. അന്ന് ദൂരദര്‍ശിനിയിലെ ചെറിയ ഇന്‍ഫ്രാറെഡ് വേവ് ലെങ്ത് ഉപയോഹിച്ച് അതിന്റെ ചിത്രം പകര്‍ത്തിയിരുന്നു.

ഭൂമിയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ദൈര്‍ഘ്യമേറിയ ഇന്‍ഫ്രാറെഡ് തരംഗം ഉപയോഗിച്ചുള്ള വെബ് ദൂരദര്‍ശിനിയുടെ നിരീക്ഷണത്തിന് ഭൂമിയുടെ അന്തരീക്ഷത്തിന്റെ തടസങ്ങളില്ലാതെ വ്യക്തതയുള്ള പുതിയ വിശദാംശങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തേക്കാള്‍ നൂറിരട്ടി അകലമുണ്ട് HIP 65426 b യും അതിന്റെ ആതിഥേയ നക്ഷത്രവും തമ്മില്‍. ഇക്കാരണം കൊണ്ട് തന്നെ നക്ഷത്രത്തിന്റെ പ്രകാശത്തില്‍ മറഞ്ഞ് പോവാതെ ഗ്രഹത്തെ കൃത്യമായി വേര്‍തിരിച്ചെടുക്കാന്‍ വെബ് ദൂരദര്‍ശിനിയ്ക്ക് സാധിച്ചു.

ഈ നക്ഷത്രത്തിന്റെ വെളിച്ചത്തെ തടയുകയെന്ന ശ്രമകരമായ ജോലി കോറോണഗ്രാഫുകള്‍ നന്നായി ചെയ്തുവെന്ന് യുകെയിലെ എക്സെറ്റര്‍ സര്‍വകലാശാലയിലെ ഫിസിക്സ് ആന്‍ഡ് അസ്‌ട്രോണമി അസോസിയേറ്റ് പ്രൊഫസര്‍ സാഷ ഹിങ്ക്ലി പറഞ്ഞു.

കേന്ദ്ര നക്ഷത്രങ്ങളുടെ തിളക്കത്തില്‍ ഗ്രഹങ്ങള്‍ മറഞ്ഞുപോവുന്നത് അവയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വലിയ വെല്ലുവിളിയാണ്.

Content Highlights: NASA captures 1st direct image of exoplanet outside our solar system

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
aditya l1

1 min

ഭൂമിയുടെ സ്വാധീനവലയം കടന്ന് ആദിത്യ എൽ-1; 9.2 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചതായി ഇസ്രോ

Sep 30, 2023


Frank Rubio

2 min

371 ദിവസം ബഹിരാകാശത്ത്, 25.1 കോടി കിലോ മീറ്റര്‍ സഞ്ചാരം, റെക്കോര്‍ഡിട്ട് നാസയുടെ സഞ്ചാരി

Sep 30, 2023


perseverance

1 min

ചൊവ്വയില്‍ അപ്രതീക്ഷിത കാഴ്ച- ദൃശ്യങ്ങള്‍ പകര്‍ത്തി പെര്‍സിവിയറന്‍സ് റോവര്‍

Sep 30, 2023

Most Commented