ആര്‍ട്ടെമിസ് 1 ദൗത്യം; ഓറിയോണ്‍ പേടകവും എസ്എല്‍എസ് റോക്കറ്റും ലോഞ്ച്പാഡിലെത്തി


NASA's Artemis I Moon rocket is rolled out to Launch Pad Complex 39B at Kennedy Space Center, in Cape Canaveral, Florida, on August 16, 2022 | Photo: AFP

ഫ്‌ളോറിഡ: ആര്‍ട്ടെമിസ് 1 ദൗത്യത്തിനായുള്ള റോക്കറ്റും പേടകവും നാസ കെന്നഡി ബഹിരാകാശ നിലയത്തിലെ ലോഞ്ച് കോംപ്ലക്‌സ് 39ബിയിലെത്തിച്ചു. അമേരിക്കന്‍ സമയം രാത്രി 10 മണിയോടെയാണ് (ഇന്ത്യന്‍ സമയം ഓഗസ്റ്റ് 17 രാവിലെ 7.30) ക്രോളര്‍ ട്രാന്‍സ്‌പോട്ടറില്‍ ഓറിയോണ്‍ പേടകവും, സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റും ലോഞ്ച് പാഡില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്.

ഓഗസ്റ്റ് 29 ന് മുമ്പ് എസ്എല്‍എസ് റോക്കറ്റും ഓറിയോണ്‍ പേടകവും വിക്ഷേപിക്കാനാണ് പദ്ധതി. അഞ്ച് ഘട്ടങ്ങളിലുള്ള ബൂസ്റ്ററുകളും നാല് ആര്‍എസ്-5 എഞ്ചിനുകളുമാമ് എസ്എല്‍എസ് റോക്കറ്റിലുള്ളത്. ബൂസ്റ്ററുകള്‍, സര്‍വീസ് മൊഡ്യൂള്‍ പാനലുകള്‍, ലോഞ്ച് അബോര്‍ട്ട് സിസ്റ്റങ്ങള്‍ എന്നിവ ഒഴിവാക്കുകയും കോര്‍ സ്റ്റേജ് എഞ്ചിനുകള്‍ ഷട്ട് ഡൗണ്‍ ചെയ്യുകയും ചെയ്ത ശേഷം കോര്‍ സ്റ്റേജ് പേടകത്തില്‍ നിന്ന് വേര്‍പെടും.

ശേഷം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റുന്ന പേടകം സോളാര്‍ പാനലുകള്‍ വിന്യസിക്കും. അതിന് ശേഷം ഇന്ററിം ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജ് (ഐസിപിഎസ്) ഉപയോഗിച്ച് ഓറിയോണിനെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് തള്ളുകയും ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്യും.

വിക്ഷേപണം കഴിഞ്ഞ് രണ്ട് മണിക്കൂറിനിടയില്‍ ഓറിയോണില്‍ നിന്ന് ഐസിപിഎസ് വേര്‍പെടും. വേര്‍പെട്ടതിന് ശേഷം യീസ്റ്റ് അടങ്ങുന്ന കാര്‍ഗോ വഹിച്ചുകൊണ്ടുള്ള ബയോ സെന്റിനെല്‍ ഉള്‍പ്പടെ ക്യൂബ് സാറ്റ്‌സ് എന്ന് വിളിക്കുന്ന ചെറു ഉപഗ്രഹങ്ങള്‍ ഐസിപിഎസ് ശൂന്യാകാശത്ത് വിന്യസിക്കും. വിവിധ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഈ ക്യൂബ് സാറ്റുകളുടെ ചുമതല.

ഐസിപിഎസില്‍ നിന്ന് വേര്‍പെടുന്ന ഓറിയോണ്‍ പേടകത്തെ ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്നും ചന്ദ്രനിലേക്ക് തുടര്‍ന്ന് നയിക്കുക യൂറോപ്യന്‍ സ്‌പേസ് എജന്‍സി നിര്‍മിച്ച ഒരു സര്‍വീസ് മോഡ്യൂള്‍ ആണ്. പേടകത്തിന് വേണ്ട പ്രൊപ്പല്‍ഷനും ഊര്‍ജവും നല്‍കുകയാണ് ഈ സര്‍വീസ് മോഡ്യൂളിന്റെ ചുമതല. ഭാവിയില്‍ മനുഷ്യരെ വഹിച്ചുള്ള വിക്ഷേപണങ്ങളില്‍ ഈ സര്‍വീസ് മോഡ്യൂളിലായിരിക്കും വായുവും വെള്ളവും ശേഖരിക്കുക.

ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര ഏകദേശം ആറ് ദിവസമെടുക്കും. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തുന്ന പേടകം അവിടെ നിന്ന് വിവരശേഖരണം നടത്തും ശേഷം ദൗത്യ സംഘം പ്രവര്‍ത്തനം വിലയിരുത്തും. ഇതിന് ശേഷം ഓറിയോണ്‍ വീണ്ടും ചന്ദ്രന്റെ അടുത്തേക്ക് നീങ്ങും. ചന്ദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 95 കിലോമീറ്റര്‍ ഉയരത്തിലെത്തുന്ന പേടകം സര്‍വീസ് മോഡ്യൂലിന്റെ എഞ്ചിന്‍ ഫയറിങ് ഉപയോഗിക്കുകയും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണബലം പ്രയോജനപ്പെടുത്തി ഭൂമിയെ ലക്ഷ്യമാക്കി കുതിക്കുകയും ചെയ്യും.

ഏകദേശം മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗത്തിലാണ് ഓറിയോണ്‍ പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുക. ഇതുവഴി 3000 ഡിഗ്രി സെല്‍ഷ്യസിനടുത്ത് താപം സൃഷ്ടിക്കപ്പെടും.

മൂന്നാഴ്ചകള്‍ നീളുന്ന ദൗത്യം പൂര്‍ത്തിയാക്കി ഏകദേശം 20 ലക്ഷം മൈലുകള്‍ യാത്ര ചെയ്യുന്ന പേടകം ഭൂമിയില്‍ വന്നിറങ്ങും. കാലിഫോര്‍ണിയയ്ക്ക് സമീപം കടലിലാണ് പേടകം വന്ന് പതിക്കുക. തുടര്‍ന്ന് നാസയുടെ ദൗത്യ സംഘം സ്ഥലത്തെത്തി പേടകം കണ്ടെത്തി തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും.

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യമാണ് ആര്‍ട്ടെമിസ്. ഈ പദ്ധതിയുടെ ആദ്യ വിക്ഷേപണമാണ് നടക്കാന്‍ പോവുന്നത്.

Content Highlights: NASA begins rolling out SLS and Orion to launch pad

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented