സാര്‍സ് വൈറസിനെ നേരിടാന്‍ പുതിയ മുന്നേറ്റവുമായി മലയാളി ഗവേഷകനും സംഘവും


സ്വന്തം ലേഖകന്‍

ഡോ. ജിതേഷ് കോട്ടൂർ, എൻ. എസ്. പി -14 എന്ന എൻസൈമിന്റെ ആർ.എൻ.എ മീതൈൽ ട്രാൻസ്‌ഫെറസിന്റെ ഘടന

കോവിഡ് 19ന് കാരണമായ സാര്‍സ്- കോവ് 2 രോഗാണുവിനെ നേരിടാന്‍, പുതിയ മരുന്നുകള്‍ക്ക് സാധ്യത തുറക്കുന്ന നിര്‍ണായക കണ്ടെത്തലുമായി, മലയാളി ഗവേഷകനും സംഘവും. അമേരിക്കയിലെ മൗണ്ട് സിനായ് മെഡിക്കല്‍ ഗവേഷണകേന്ദ്രത്തിലെ ഗവേഷകനായ വയനാട് സ്വദേശി ഡോ. ജിതേഷും സംഘവുമാണ് മുന്നേറ്റത്തിന് പിന്നില്‍.

സാര്‍സ്-കോവ് 2 ന്റെ വളര്‍ച്ചയിലും അതിജീവനത്തിലും നിര്‍ണായകമായ 'എന്‍.എസ്.പി -14' എന്ന രാസാഗ്നിയുടെ (എന്‍സൈമിന്റെ) പ്രധാന ഭാഗമായ 'ആര്‍.എന്‍.എ മീതൈല്‍ ട്രാന്‍സ്ഫെറസി'ന്റെ ഘടനയാണ് ഇവര്‍ കണ്ടുപിടിച്ചത്. എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫി വിദ്യ ഉപയോഗിച്ചാണ് ഗവേഷകസംഘം ഈ നേട്ടം കൈവരിച്ചത്.

കോവിഡ് 19 നെതിരെ മാത്രമല്ല, ഭാവിയില്‍ കൊറോണ വൈറസ് മൂലം ഉണ്ടാകാവുന്ന മറ്റ് രോഗങ്ങള്‍ക്കെതിരെയും ആന്റിവൈറല്‍ മരുന്നുകളുടെ രൂപകല്പനയ്ക്ക് പുതിയ കണ്ടുപിടുത്തം സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 'നേച്ചര്‍ സ്ട്രക്ടച്ചറല്‍ ആന്‍ഡ് മോളിക്യൂലാര്‍ ബയോളജി' ജേര്‍ണലിന്റെ പുതിയ ലക്കത്തിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ആര്‍.എന്‍.എ. മീതൈല്‍ ട്രാന്‍സ്ഫെറസിന്റെ ത്രിമാന ഘടന കണ്ടുപിടിക്കുന്നതിന്, ശാസ്ത്രജ്ഞര്‍ മുന്‍പ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഈ രാസാഗ്നിയുടെ ത്രിമാന ഘടനയുടെ സഹായത്തോടെ, രാസാഗ്നിയുടെ പ്രവര്‍ത്തനം തടയുന്ന ഔഷധതന്മാത്രകള്‍ നിര്‍മ്മിക്കാനോ വേര്‍തിരിക്കാനോ സാധിക്കും.

എന്‍. എസ്. പി -14 എന്ന എന്‍സൈമിന്റെ ആര്‍.എന്‍.എ മീതൈല്‍ ട്രാന്‍സ്‌ഫെറസിന്റെ ഘടന

പുതിയ ആന്റിവൈറലുകളുടെ ലഭ്യത കോവിഡ് -19 മഹാമാരിക്കെതിരെയുള്ള ശാസ്ത്രസമൂഹത്തിന്റെ പോരാട്ടത്തെ ശക്തമാക്കും. നിലവില്‍ ഉപയോഗിക്കുന്ന ആന്റിവൈറല്‍സിനെതിരെ സാര്‍സ് -കോവ് 2 ഭാവിയില്‍ പ്രതിരോധ ക്ഷമത നേടാന്‍ സാധ്യതയുണ്ട്. ഇതിനെ തടയാന്‍ പുതിയ ആന്റി വൈറല്‍ മരുന്നുകള്‍ ആവശ്യമായി വരും. കൂടുതല്‍ ആന്റിവൈറല്‍ മരുന്നുകളുടെ ലഭ്യത ഇവയുടെ മിശ്ര ഉപയോഗം സാധ്യമാക്കുന്നു. ഈ ചികിത്സാ രീതി സാര്‍സ് കോവ് 2 മരുന്നുകള്‍ക്കെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നത് തടയുന്നു. സ്ട്രക്ടച്ചറല്‍ ബയോളജിസ്റ്റ് ഡോ. അനീല്‍ അഗര്‍വാളിന്റെ മാര്‍ഗനിര്‍ദ്ദേശത്തിലണ് ഡോ. ജിതേഷും സംഘവും ഗവേഷണം നടത്തിയത്.

വയനാട് പനമരം സ്വദേശി കോട്ടൂര്‍ ജയകുമാറിന്റെയും ഗായത്രിയുടെയും മകനാണ് ജിതേഷ്. ഭാര്യ ആതിര, മകന്‍ ആദിഷ് ദേവ്. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ജിതേഷ് മെഡിക്കല്‍ ബയോകെമിസ്ട്രിയില്‍ എംഎസ്സ്‌സി നേടിയത്. റീജിയണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നിന്ന് പിഎച്ച്. ഡിയും നേടി.

Content Highlights: Mount Sinai Researchers Unravel the Crystal Structure of a Key Enzyme of SARS-CoV-2

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented