നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് വസ്തുവിനായി തിരച്ചിൽ നടത്തുന്നവർ | Photo: AP
സിഡ്‌നി: വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ മരുഭൂമിയില്‍ നഷ്ടമായ റേഡിയോ ആക്ടീവ് പദാര്‍ത്ഥം അടങ്ങിയ കാപ്‌സ്യൂള്‍ കണ്ടെത്തി. ഇരുമ്പയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം-137 അടങ്ങിയ കാപ്സ്യൂളാണിത്. വന്‍കിട ലോഹഖനന കമ്പനിയായ റിയോ ടിന്റോ ഗ്രൂപ്പിന്റെ പക്കല്‍നിന്ന് ചരക്കുനീക്കത്തിനിടെയാണ് ഇത് നഷ്ടപ്പെട്ടത്.
ജനുവരി 12-ന് ഖനിയില്‍നിന്ന് പെര്‍ത്തിലെ റേഡിയേഷന്‍ സ്റ്റോറേജിലേക്ക് കൊണ്ടുപോവുന്ന വഴിയാണ് ഇത് നഷ്ടമായത്. ജനുവരി 16 ന് കണ്ടെയ്‌നര്‍ പെര്‍ത്തില്‍ എത്തിയെങ്കിലും ജനുവരി 25 ന് അത് തുറന്ന് നോക്കിയപ്പോഴാണ് കാപ്സ്യൂള്‍ നഷ്ടമായതായി കണ്ടെത്തിയത്. യാത്രക്കിടെയുണ്ടായ കമ്പനം മൂലം കാപ്‌സ്യൂള്‍ സൂക്ഷിച്ചിരുന്ന പെട്ടിയുടെ ബോള്‍ട്ട് അയയുകയും കാപ്‌സ്യൂള്‍ താഴെ വീഴുകയുമായിരുന്നുവെന്നാണ് നിഗമനം.
സാധാരണ ജനങ്ങള്‍ക്ക് ഇത് മൂലം കാര്യമായ ഭീഷണിയില്ലെങ്കിലും ഈ വസ്തുവുമായുള്ള സമ്പര്‍ക്കം റേഡിയേഷന്‍ മൂലമുള്ള പൊള്ളലിനും അതുമൂലമുള്ള അസുഖങ്ങള്‍ക്കും കാരണമായേക്കാവുന്നതിനാല്‍ വ്യാപകമായ തിരിച്ചിലിലായിരുന്നു അധികൃതര്‍. ദൈർഘ്യമേറിയ പാതയായതിനാൽ എവിടെയാണ് ഇത് നഷ്ടമായത് എന്ന് കണ്ടുപിടിക്കുന്നത് വെല്ലുവിളി നിറഞ്ഞ പ്രക്രിയയായിരുന്നു. വിവിധ ഏജൻസികളുടെ പിന്തുണയോടെ റേഡിയേഷന്‍ ഡിറ്റക്ടര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍.
Content Highlights: Missing radioactive capsule found in Australia
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..