പുരാതനചൊവ്വ സൂക്ഷ്മ ജീവികളാൽ നിറഞ്ഞതോ? 


ഹർഷാ സുരേന്ദ്രൻ

മംഗൾയാൻ എടുത്ത ചൊവ്വയുടെ പടം

നിഗൂഢതകള്‍ ഒളിപ്പിച്ച ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് വീണ്ടും പഠനം. പുരാതനചൊവ്വയുടെ പരിസ്ഥിതി സൂക്ഷ്മജീവികളാൽ നിറഞ്ഞ അടിത്തട്ടുള്ളതായിരുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ഫ്രഞ്ച് ശാസ്ത്രഞ്ജരാണ് ഇതിനു പിന്നിൽ. ഒരുപക്ഷേ ലളിതഘടനയുള്ള ഈ ജീവികൾ അധികകാലം നിലനിന്നിരുന്നുവെങ്കിൽ അന്തരീക്ഷത്തെത്തന്നെ മാറ്റിമറിച്ചേനെയെന്നാണ് പറയുന്നത്. അത് ചൊവ്വയിൽ ഹിമയുഗത്തിന് വഴിവെക്കുമായിരുന്നു. പ്രപഞ്ചരഹസ്യങ്ങളുടെ അപ്രാപ്യമായ വഴികളിലേക്ക് നല്കുന്ന മങ്ങിയ കാഴ്ച എന്ന് കണ്ടെത്തലുകളെ വിശേഷിപ്പിക്കാം. സൂക്ഷ്മജീവികളുടെ സങ്കീർണമല്ലാത്ത ജീവിതം പോലും യഥാർത്ഥത്തിൽ സ്വന്തം മരണത്തിനു കാരണമായേക്കാം എന്നാണ് പഠനത്തിനു നേതൃത്വം നൽകിയ സോർബോൺ സർവ കലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായ ബോറിസ് സൗട്ടെറി പറയുന്നത്. നിഗമനങ്ങൾ പരിപൂർണമല്ലെങ്കിലും പലകണ്ടെത്തലുകൾക്കും വഴിവച്ചേക്കാം.

പഠനം പറയുന്നത്...ഒരു ഗ്രഹം അതിന്റെ ജൈവമണ്ഡലത്തോട് ഇടപഴകുന്നരീതിയെക്കുറിച്ച് പുനർവിചിന്തനം നടത്താൻ മനുഷ്യരാശിയെ വെല്ലുവിളിക്കുന്നതാണ് പഠനം. ചൊവ്വയുടെ പുറന്തോടിലെ നാനൂറ്കോടി വർഷങ്ങൾ ക്കുമുമ്പുള്ള വാസയോഗ്യത വിലയിരുത്താൻ സൗട്ടറിയും സംഘവും നേച്ചർ ആസ്ട്രോണമി ജേണലിൽ പഠനം നടത്തിയിരുന്നു. അവിടത്തെ കാലാവസ്ഥയെയും ഭൂപ്രദേശമാതൃകകളെയും അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ ചുവന്നഗ്രഹമായ ചൊവ്വ വെള്ളത്തിൽ ഒഴുകിയിരുന്നതായും ഇന്നത്തേതിനേക്കാളും ജീവനുകൾക്ക് ആതിഥ്യമരുളുന്നതുമായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഹൈഡ്രജനും മീഥെയ്നും ഉത്പാദിപ്പിക്കുന്ന സൂക്ഷ്മജീവികൾ ഉപരിതലത്തിനു താഴെ തഴച്ചുവളർന്നിരിക്കാം. അപകടകാരികളായ വികിരണങ്ങളെ പ്രതിരോധിക്കാനാവണം അടിത്തട്ടിൽ ചെളിയും അടിഞ്ഞുകൂടിയിരുന്നു. ഭൗമോല്പ്പത്തിയുടെ സമയത്തിലെന്നപോലെ ചൊവ്വയിലെ മഞ്ഞുവീഴ്ചയില്ലാത്ത പ്രദേശങ്ങളിൽ ഈ ജീവികൾ കൂട്ടംകൂടി ജീവിച്ചിരിക്കാനാണ് സാധ്യത. ഉല്പ്പത്തിസമയത്തെ ചൊവ്വയിലെ ഈർപ്പം നിറഞ്ഞതും ഊഷ്മളവുമായ കാലാവസ്ഥ കാർബണ്ഡയോക്സൈഡ് അടങ്ങിയ നേർത്ത അന്തരീക്ഷത്തിൽനിന്ന് വളരെയധികം ഹൈഡ്രജൻ വലിച്ചെടുത്തിരുന്നു. താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞപ്പോൾ ജീവികൾ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടുതൽ ആഴത്തിലേക്ക് പോയിരിക്കാനാണ് സാധ്യത. അതിനുവിപരീതമായി നൈട്രജന് മേൽക്കൈയുള്ള അന്തരീക്ഷം കണക്കിലെടുത്ത് നമ്മുടെ ഭൂമിയിലെ സൂക്ഷ്മാണുക്കൾ മിതശീതോഷ്ണ കാലാവസ്ഥയിൽ അതിജീവിക്കപ്പെട്ടതാണ്.

മുൻകാല പഠനങ്ങൾ

ഈയടുത്ത് എസ്.ഇ.ടി.ഐ. ഇന്സ്റ്റിറ്റ്യൂട്ടിലെ കാവേ പാവ് ലേവൻ നടത്തിയ പഠനത്തിൽ ദശലക്ഷകണക്കിന് വർഷങ്ങൾ നിലനിന്ന ചൂടുള്ള സമുദ്രങ്ങളാൽ ഈർപ്പത്തോടുകൂടെയാണ് ചൊവ്വ ജനിച്ചതെന്ന് പ്രതിപാദിച്ചിരുന്നു. അന്തരീക്ഷത്തിൽ കൂടുതലുള്ള ഹൈഡ്രജൻ ഹരിതഗൃഹവാതകങ്ങളുമായി ചേർന്ന് താപത്തെ ഉയർന്നമേഖലകളിലേക്കെത്തിച്ച് ചൊവ്വയെ തണുത്ത മേഖലയായിമാറ്റി. കാർ ബണ്ഡയോക്സൈഡ് അധികരിച്ച ചൊവ്വയുടെ അന്തരീക്ഷത്തിൽ സൂക്ഷ്മാണുക്കൾ ഉണ്ടാക്കിയ കാലാവസ്ഥാമാറ്റങ്ങളെക്കുറിച്ചാണ് പുതിയ ഫ്രഞ്ച് പഠനം എന്നാണ് പവ് ലേവന്റെ അനുമാനം. ഈ ജീവനുകൾ ഇപ്പോൾ ചൊവ്വയിലുണ്ടായിരുന്നെങ്കിൽ നിലവിലെ കാലാവസ്ഥയിൽ വലിയ സ്വാധീനമുണ്ടാക്കുമായിരുന്നുവെന്നും ചൊവ്വയുടെ ഭാവികാലാവസ്ഥാമാതൃകകൾ കൂടി ഫ്രഞ്ച് ഗവേഷകർ പഠനവിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു

ഇനിയെന്ത്?

ചൊവ്വയിലെ മുൻകാലജീവന്റെ അടയാളങ്ങൾ തേടാൻ ഗവേഷകർ നിർദേശിക്കുന്ന സ്ഥലങ്ങളുണ്ട്. നാസയുടെ ചൊവ്വാദൗത്യമായ പെർ സീവിയറൻസ് പാറകൾ ശേഖരിക്കുന്ന സ്ഥലങ്ങളായ ഇസിഡിസ് പ്ലാനിറ്റിയയുടെ വടക്ക്-പടിഞ്ഞാറൻ അറ്റത്തുള്ള പര്യവേഷണം ചെയ്യപ്പെടാത്ത ഹെല്ലസ് പ്ലാനിറ്റിയ, സമതലങ്ങൾ, ജെസീറോ ഗർത്തം എന്നിവയാണ് അവ. സൂക്ഷ്മജീവികളുടെ ജീവൻ ചൊവ്വയിൽ ആഴത്തിൽ നിലനില്ക്കുന്നുണ്ടോയെന്ന് പരിശോധിക്കലാണ് ഗവേഷകരുടെ അടുത്തലക്ഷ്യം. പക്ഷേ ഇനി അറിയേണ്ട കാര്യങ്ങൾ ഇതാണ്... ചൊവ്വയുടെ പുരാതനജൈവമണ്ഡലത്തിൽ നിന്ന് സൂക്ഷ്മജീവികൾ പുറത്തുവരികയാണെങ്കിൽ അവ അതിജീവിക്കുമോ? ഉണ്ടെങ്കിൽ എവിടെ? എങ്ങനെ?

Content Highlights: mars ancient life study

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented