മനുഷ്യനെ ചൊവ്വയിലിറക്കാനുള്ള 'ലോഫ്റ്റിഡ്' സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് നാസ


Photo: NASA

നുഷ്യനെ ചൊവ്വയിലിറക്കാന്‍ സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്ന ലോഫ്റ്റിഡ് സാങ്കേതിക വിദ്യയുടെ പരീക്ഷണം നടത്തി നാസ. ലോ-എര്‍ത്ത് ഓര്‍ബിറ്റ് ഫ്‌ളൈറ്റ് ടെസ്റ്റ് ഓഫ് ഇന്‍ഫ്‌ളേറ്റബിള്‍ ഡിസെലെറേറ്റര്‍ (LOFTID) എന്നാണ് ഈ ദൗത്യത്തിന്റെ മുഴുവന്‍ പേര്. വായുനിറച്ച വൃത്താകൃതിയിലുള്ള ട്യൂബുകള്‍ പരസ്പരം ബന്ധിപ്പിച്ച് ഒരു കുട തിരിച്ചുവെച്ചതുപോലെയുള്ള താപ കവചവും പേടകവും പ്രപൊപ്പല്‍ഷന്‍ സംവിധാനവും പാരച്യൂട്ടുമെല്ലാം അടങ്ങുന്നതാണ് ഈ സംവിധാനം.

ഹൈപ്പര്‍സോണിക് ഇന്‍ഫ്‌ളേറ്റബിള്‍ എയറോഡൈനാമിക് ഡിസെലറേറ്റര്‍ (HIAD) എന്ന് വിളിക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനകം രണ്ട് സബ് ഓര്‍ബിറ്റല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മൂന്നാമത്തേതാണ് ഇന്ന് നടന്ന ലോഫ്റ്റിഡ് ഓര്‍ബിറ്റല്‍ ഫ്‌ളൈറ്റ് ടെസ്റ്റ്. ചൊവ്വയില്‍ ഉള്‍പ്പടെ ഭാവി ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. ഒരു പേടകമോ മറ്റെന്തെങ്കിലും വസ്തുവോ ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണം കുറയ്ക്കാനും അതുമൂലമുണ്ടാകുന്ന കടുത്ത താപനില നിയന്ത്രിക്കാനും കൂടുതല്‍ സുരക്ഷിതമായി പേടകം താഴെയിറക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. വലിയ ഭാരം ഇറക്കാന്‍ സാധിക്കുന്നതിന് പുറമേ ഉയരമുള്ള പ്രദേശങ്ങളില്‍ പേടകം ഇറക്കാനും ഇതുവഴി സാധിക്കുമെന്ന് നാസ പറയുന്നു.



Photo: NASA

മനുഷ്യര്‍ യാത്രചെയ്യുന്ന പേടകങ്ങളെ കൂടാതെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന റോക്കറ്റ് ഭാഗങ്ങള്‍ തിരികെ ഭൂമിയിലിറക്കാനും പുനരുപയോഗിക്കാനും ഈ സംവിധാനത്തിലൂടെ അവസരമൊരുങ്ങും. ഒരു ദശകത്തിലേറെയായി ഈ സാങ്കേതികവിദ്യയ്ക്കുവേണ്ടിയുള്ള ജോലികളിലായിരുന്നു നാസ. ആറ് മീറ്റര്‍ വ്യാസമാണ് വായുനിറച്ച എയറോഷെല്‍ സംവിധാനത്തോടുകൂടിയ ലോഫ്റ്റിഡിനുള്ളത്. ഈ വലുപ്പം അന്തരീക്ഷത്തിലൂടെയുള്ള കുതിപ്പിന്റെ വേഗം കുറയ്ക്കുകയും സാധാരണ ഉപയോഗിക്കാറുള്ള വായുനിറച്ച എയറോഷെല്ലുകളേക്കാള്‍ സുരക്ഷിതമായ ലാന്‍ഡിങ് സാധ്യമാക്കുകയും ചെയ്യുന്നു. ഈ സംവിധാനത്തിന് അതിതീവ്രമായ ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷിയുമുണ്ട്.

Content Highlights: Low-Earth Orbit Flight Test of an Inflatable Decelerator by NASA demonstration

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented