പ്രതീകാത്മക ചിത്രം
മരിക്കുന്ന നിമിഷങ്ങളില്‍ അതുവരെയുള്ള നമ്മുടെ 'ജീവിതത്തിന്റെ ഓര്‍മപുതുക്കല്‍' സംഭവിച്ചേക്കാമെന്ന് പഠനം. നമ്മള്‍ സ്വപ്നം കാണുമ്പോഴോ ഓര്‍മകളിലേക്ക് സഞ്ചരിക്കുമ്പോഴോ തലച്ചോറിലുണ്ടാവുന്ന അതേതരം തരംഗങ്ങളാണ് മരിക്കുന്നതിനുമുമ്പും പിന്നെയുമുള്ള 30 സെക്കന്‍ഡുകളിലും മസ്തിഷ്‌കത്തിലുണ്ടാവുന്നതെന്ന് 'ഫ്രണ്ടിയേഴ്‌സ് ഇന്‍ ഏജിങ് ന്യൂറോസയന്‍സ'സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
87 വയസ്സുള്ള അപസ്മാരരോഗിയുടെ തലച്ചോറിലെ തരംഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനിടയില്‍ അവിചാരിതമായാണ് ഇങ്ങനെയൊരുകാര്യം കണ്ടെത്തിയത്. നാഡീവ്യൂഹചലനം റെക്കോഡ് ചെയ്യുന്നതിനിടയില്‍ രോഗി ഹൃദയാഘാതംകാരണം പെട്ടെന്ന് മരിച്ചു. അതിനിടയില്‍ മസ്തിഷ്‌കത്തിലെ തരംഗങ്ങളുടെ ചലനം അറിയാതെ ഉപകരണത്തില്‍ പതിയുകയായിരുന്നു. ആദ്യമായാണ് മരിച്ചുകൊണ്ടിരിക്കുന്ന തലച്ചോറിന്റെ റെക്കോഡിങ് നടക്കുന്നത്. ഹൃദയമിടിപ്പ് നില്‍ക്കുമ്പോഴാണോ, അല്ലെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുമ്പോഴാണോ കൃത്യമായി ജീ വന്‍ അവസാനിക്കുന്നതെന്ന ചോദ്യവും ഈ പഠനത്തോടെ ഉയരുന്നുണ്ട്.
content highlights: Life may flash before your eyes on death, new study
Content Highlights: Life may flash before your eyes on death, new study, time of death, science
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..