'ജയിംസ് വെബി'ല്‍ പ്രപഞ്ചരഹസ്യം തേടാന്‍ ഡോ. ജെസിയും


രഞ്ജിത് ജോര്‍ജ്

ഡോ. ജെസി ജോസിന്റെ ഗവേഷണ പ്രോജക്ടിന് നാസ അംഗീകാരം നല്‍കിയതോടെയാണ് പുതിയ ദൗത്യത്തില്‍ പങ്കുചേരാന്‍ അവസരമൊരുങ്ങിയത്.

ജെസി | Photo: Mathrubhumi

വാഴക്കുളം (കൊച്ചി): നാസ വിക്ഷേപിച്ച 'ജയിംസ് വെബ് ശൂന്യാകാശ ദൂരദര്‍ശിനി' ഉപയോഗിച്ച് നക്ഷത്രപഠനം നടത്താന്‍ വാഴക്കുളം സ്വദേശിനി ഡോ. ജെസി ജോസും. പ്രപഞ്ച രഹസ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള ദൗത്യത്തില്‍ പങ്കുചേരാന്‍ ഇന്ത്യയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട രണ്ടു ശാസ്ത്രജ്ഞരില്‍ ഒരാളാണ് ജെസി (42). മൂവാറ്റുപുഴ രണ്ടാറ്റിന്‍കര വെള്ളാങ്കല്‍ കെ.ജെ. ജോസഫിന്റെയും ചിന്നമ്മയുടെയും മകളാണ്.

ഐ.ടി. എന്‍ജിനീയറായ വാഴക്കുളം കാവന പടിഞ്ഞാറേല്‍ ലിജോ ജോര്‍ജാണ് ഭര്‍ത്താവ്. മൂവാറ്റുപുഴ നിര്‍മല കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ബെംഗളൂരു ക്രൈസ്റ്റ് കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2012-ല്‍ നൈനിത്താളിലെ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാണ് പിഎച്ച്.ഡി. നേടിയത്. തുടര്‍ന്ന് ബെയ്ജിങ്ങില്‍ അസ്‌ട്രോണമിയിലും അസ്‌ട്രോഫിസിക്‌സിലും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ചെയ്തു. ഇപ്പോള്‍ തിരുപ്പതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.

ഡോ. ജെസി ജോസിന്റെ ഗവേഷണ പ്രോജക്ടിന് നാസ അംഗീകാരം നല്‍കിയതോടെയാണ് പുതിയ ദൗത്യത്തില്‍ പങ്കുചേരാന്‍ അവസരമൊരുങ്ങിയത്. പ്രോജക്ടുമായി ബന്ധപ്പെട്ട നിരീക്ഷണ ഗവേഷണങ്ങള്‍ക്കായി അടുത്ത ഏപ്രിലിലാണ് ജെസിക്ക് സമയം അനുവദിച്ചിരിക്കുന്നത്. നക്ഷത്രങ്ങളും ഗ്രഹങ്ങളും എങ്ങനെ രൂപപ്പെടുന്നു എന്നതിനെ മുന്‍നിര്‍ത്തിയുള്ള പ്രോജക്ടിലാണ് ജെസി പങ്കാളിയാകുന്നത്.


Content Highlights: james webb telescope nasa approved project of malayali scientist

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented