ഗാലക്സികളുടെ കൂടിച്ചേരൽ, ചിത്രം പകർത്തി ജെയിംസ് വെബ്ബ്, തമോഗര്‍ത്തത്തിന് സാധ്യതയോ?


ജെയിംസ് വെബ് സപേസ് ടെലിസ്‌കോപ് പകർത്തിയ ചിത്രം | Photo-twitter.com/esa

ഗാലക്സികൾ തമ്മിൽ കൂടിച്ചേരുന്നതിന്റെ (Galactic Merger) ചിത്രം പുറത്തുവിട്ട് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ESA) . ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപാണ് (James Webb Space Telescope) രണ്ട് ഗാലക്സികൾ കൂടിച്ചേരുന്നതിന്‍റെ ചിത്രം പകർത്തിയത്. ഐസി 1623 (IC 1623) എന്ന പേരും കൂടിച്ചേരൽ പ്രക്രിയക്ക് നല്‍കി. ഭൂമിയില്‍ നിന്നും 270 ദശലക്ഷം (270 Million) പ്രകാശ വര്‍ഷങ്ങള്‍ അകലെയാണിത്. ഇത്തരത്തില്‍ രണ്ട് ഗാലക്സികൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസത്തെ സ്റ്റാർ ബസ്റ്റ് (Star Burst) അറിയപ്പെടുക.

പുതിയ നക്ഷത്രങ്ങള്‍ രൂപപ്പെടുന്നതിലേക്ക് ഇത്തരം പ്രതിഭാസങ്ങള്‍ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ക്ഷീരപഥവുമായി (Milky Way Galaxy) താരതമ്യപ്പെടുത്തുമ്പോള്‍ 20 മടങ്ങ് കൂടുതല്‍ നക്ഷത്രങ്ങള്‍ രൂപപ്പെടുത്താന്‍ ഈ കൂടിച്ചേരലിന് കഴിഞ്ഞേക്കുമെന്നാണ് സൂചന. ഇത്തരം പ്രതിഭാസങ്ങൾ ചിലപ്പോള്‍ തമോഗര്‍ത്തം (Black Hole) പോലെയുള്ളവ രൂപപ്പെടാനും കാരണമാകുമെന്ന് നിഗമനത്തിലാണ് ശാസ്ത്രലോകം.കട്ടിയേറിയ പൊടിപടലങ്ങളാല്‍ മൂടിനില്‍ക്കുന്നതിനാല്‍ ഈ കൂടിച്ചേരലിന്റെ അനന്തരഫലങ്ങൾ എന്തെല്ലാമാണെന്ന് വിലയിരുത്താന്‍ ജെയിംസ് വെബ്ബ് ടെലിസ്‌കോപ്പിന് സാധിച്ചില്ല. ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ എംഐആര്‍ഐ (MIRI), എന്‍ഐആര്‍ സെപ്ക് (NIRSpec), എന്‍ഐആര്‍ ക്യാം ( NIRCam) എന്നിങ്ങനെയുള്ള ഉപകരണങ്ങളുപയോഗിച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

Content Highlights: james web space telescope capture galactic merger

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented