ഒരുങ്ങുന്നു ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം; ചന്ദ്രയാന്‍-3 ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ


ഈ വര്‍ഷം ഓഗസ്റ്റില്‍ ചന്ദ്രയാന്‍-2 വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതിയെന്നാണ് വിവരം. 

Photo: Screengrab/Isro

കോവിഡ് 19 ലോക്ക്ഡൗണിനെ തുടര്‍ന്ന് ഐഎസ്ആര്‍ഒയുടെ പല ബഹിരാകാശ ദൗത്യങ്ങളും വൈകിയിരുന്നു. ഇപ്പോഴിതാ ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഐഎസ്ആര്‍ഒ. സ്‌പേസ് ഓണ്‍ വീല്‍സ് എന്ന പേരില്‍ പുറത്തിറക്കിയ ഒരു ഡോക്യുമെന്ററിയിലാണ് ചിത്രങ്ങളുള്ളത്. ഇന്ത്യ വിക്ഷേപിച്ച 75 ഉപഗ്രഹങ്ങളുടെ ചിത്രങ്ങളും അതിലുണ്ട്.

ചന്ദ്രനില്‍ ഇറക്കാന്‍ പോവുന്ന ചന്ദ്രയാന്‍-3 ലാന്‍ഡറിന്റെ ചിത്രങ്ങളാണ് വീഡിയോയിലുള്ളത്. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പിന്‍ഗാമിയാണിത്. 2019ല്‍ ഭൂമിയില്‍ ചന്ദ്രന്റെ ഇരുണ്ടവശത്ത് ചന്ദ്രയാന്‍-2 ലാന്‍ഡര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ചന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്റര്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

ഈ വര്‍ഷം ഓഗസ്റ്റില്‍ ചന്ദ്രയാന്‍-3 വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതിയെന്നാണ് വിവരം.

ചന്ദ്രയാന്‍-3 നെ കൂടാതെ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സൂര്യനെ കുറിച്ച് പഠിക്കുന്നതിനുള്ള ആദിത്യ എല്‍1 ദൗത്യത്തിന്റെയും മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെയും വിവരങ്ങളുണ്ട്.

സൂര്യനും ഭൂമിയ്ക്കും ഫസ്റ്റ് ലാഗ്‌റേഞ്ച് പോയിന്റിലേക്കാണ് ആദിത്യ എല്‍1 പേടകം വിക്ഷേപിക്കുക. സൂര്യനെ കുറിച്ചുള്ള വിവിധ വിവരങ്ങള്‍ ആദിത്യ-എല്‍1 ശേഖരിക്കും. ചാന്ദ്ര, സൗര ദൗത്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള നെറ്റ് വര്‍ക്ക് നിര്‍മിക്കുന്നതിനായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായും ഐഎസ്ആര്‍ഒ സഹകരിക്കുന്നുണ്ട്.


Content Highlights: isro released first pictures of Chandrayaan-3 mission

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented