പാനലുകളില്‍ പൊടി നിറഞ്ഞു, ബാറ്ററി ദുര്‍ബലം; ഇന്‍സൈറ്റ് ലാന്റര്‍ താമസിയാതെ നിശ്ചലമാവും


ഇൻസൈറ്റ് ലാൻഡർ | Photo: NASA

ചൊവ്വയുടെ ആന്തരിക ഭാഗങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ക്കായി നാസ അയച്ച ഇന്‍സൈറ്റ് ലാന്ററിന്റെ പ്രവര്‍ത്തനം താമസിയാതെ നിലയ്ക്കുമെന്നറിയിച്ച് നാസ. നാല് മുതല്‍ എട്ടാഴ്ച വരെ മാത്രം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമേ ലാന്ററിലുള്ളൂ.

പൊട്ടിക്കാറ്റിനെ തുടര്‍ന്ന് ലാന്ററിന് ഊര്‍ജം ശേഖരിക്കുന്ന സോളാര്‍ പാനലുകളില്‍ പൊടി നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതോടെ ബാറ്ററിയിലെ ചാര്‍ജ് കുറയാന്‍ തുടങ്ങി.ചൊവ്വാഗ്രഹത്തിന്റെ ആന്തരിക ഘടനയെ കുറിച്ചും ചൊവ്വയിലെ പ്രകമ്പനത്തെ കുറിച്ചു പഠിക്കാന്‍ ഇന്‍സൈറ്റ് ദൗത്യം സഹായിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് ദൗത്യം ആസൂത്രണം ചെയ്തതെങ്കിലും അത് നാല് വര്‍ഷമായി വര്‍ധിപ്പിക്കുകയായിരുന്നു. ലാന്ററിലെ ഊര്‍ജം തീരുന്നതോടെ നാസയ്ക്ക് ലാന്ററുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും.

പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമാണ് ഇന്‍സൈറ്റ് ദൗത്യമെന്ന് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഇന്‍സൈറ്റ് ദൗത്യത്തിന്റെ പ്രിന്‍സിപ്പള്‍ ഇന്‍വെസ്റ്റിഗേറ്ററായ ബ്രൂസ് ബനേര്‍ട്ട് പറഞ്ഞു. ചൊവ്വയുടെ പുറംപാളിയുടെ കനം കണക്കാക്കാനും ആന്തരിക ഭാഗത്തിന്റെ വലിപ്പവും സാന്ദ്രതയും അളക്കാനും മാന്റിലിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാനും ഈ ദൗത്യം സഹായിച്ചു. ഭൂമിയ്ക്കും ചന്ദ്രനും പുറമെ മറ്റൊരു ഗ്രഹത്തിന്റെ ആന്തരിക ഘടന തയ്യാറാക്കാന്‍ ഈ ദൗത്യത്തിലൂടെ സാധിച്ചു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1318 ചൊവ്വാകമ്പനങ്ങള്‍ തിരിച്ചറിയാന്‍ ഇന്‍സൈറ്റിന് സാധിച്ചു. ഇത് കൂടാതെ ചൊവ്വയിലെ ഉല്‍ക്കാ പതനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ലാന്ററിന് സാധിച്ചിട്ടുണ്ട്.

Content Highlights: InSight lander nears end, NASA details meteorite strike on Mars

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented