പഴങ്ങളും പച്ചക്കറികളും കേട് വരില്ല; ഭക്ഷ്യയോഗ്യ കോട്ടിങ് വികസിപ്പിച്ച് ഗുവാഹട്ടി ഐഐടി


Photo: IIT Guwahati

ഴങ്ങളും പച്ചക്കറികളും കേട് വരാതിരിക്കാന്‍ പലവിധ മാര്‍ഗങ്ങള്‍ കമ്പനികള്‍ ചെയ്യാറുണ്ട്. ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലുമുള്ള മെഴുക് കോട്ടിങ് അത്തരത്തിലുള്ളതാണ്. എന്നാല്‍ ഈ കവചം ഭക്ഷ്യയോഗ്യമല്ല. തൊലി ചെത്തിക്കളഞ്ഞ് പഴങ്ങള്‍ ഭക്ഷിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.

എന്നാല്‍, ഇതിനൊരു മാറ്റം കൊണ്ടുവരികയാണ് ഗുവാഹട്ടി ഐ.ഐ.ടിയിലെ ഗവേഷകര്‍. പഴങ്ങളും പച്ചക്കറികളും കേടുവരാതെ ഏറെ നാള്‍ ഈടുനില്‍ക്കുകയും അതേസമയം ഭക്ഷ്യയോഗ്യവുമായ കോട്ടിങ് ആണ് ഇവര്‍ വികസിപ്പിച്ചത്. ഉരുളക്കിഴങ്ങ്, തക്കാളി, പച്ചമുളക്, സ്‌ട്രോബെറി, ആപ്പിള്‍, പൈനാപ്പിള്‍ തുടങ്ങി വിവിധ പഴങ്ങളിലും പച്ചക്കറികളിലും ഗവേഷകര്‍ ഈ കോട്ടിങ് പരീക്ഷിച്ചു.

രണ്ട് മാസത്തോളം പഴങ്ങളുംപച്ചക്കറികളും കേടുവരാതെ സൂക്ഷിക്കാന്‍ ഈ കവചത്തിന് സാധിക്കുമെന്ന് ഐഐടി ഗുവാഹട്ടിയിലെ കെമിക്കല്‍ എഞ്ചിനീയറിങ്, സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ സസ്‌റ്റെയ്‌നബിള്‍ പോളിമേര്‍സ് പ്രൊഫസറായ വിമല്‍ കത്തിയാറെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എസിഎസ് ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൈക്രോ ആല്‍ഗയുടെ സത്ത്, പോളി സാക്കറൈഡുകള്‍ എന്നീ രണ്ട് പദാര്‍ത്ഥങ്ങളുടെ മിശ്രിതം ഉപയോഗിച്ചാണ് പ്രത്യേക കോട്ടിംഗ് സൃഷ്ടിച്ചത്. ആല്‍ഗ എണ്ണയുടെ സ്രോതസ്സായി ഉപയോഗിക്കുന്ന ഡുനാലിയേല ടെര്‍ട്ടിയോലെക്റ്റ എന്ന സമുദ്ര മൈക്രോ-ആല്‍ഗയില്‍ നിന്നുള്ളതാണ് ഈ സത്ത്. സാധാരണയായി, ആല്‍ഗ എണ്ണ വേര്‍തിരിച്ചെടുത്ത ശേഷം, പ്രക്രിയയില്‍ നിന്നുള്ള ഒരു അവശിഷ്ടം ഉപേക്ഷിക്കപ്പെടുന്നു. ഈ അവശിഷ്ടത്തില്‍ നിന്നുള്ള സത്താണ് പഴങ്ങളെ പോതിയാനുള്ള കോട്ടിങിന് വേണ്ടി ഉപയോഗിച്ചത്. ഇതോടൊപ്പം ഞണ്ട്, ലോബ്‌സ്റ്റര്‍ പോലുള്ള ഷെല്‍ഫിഷുകളുടെ ബാഹ്യ അസ്ഥികളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ചിറ്റോസന്‍ (chitosan) എന്ന് വിളിക്കുന്ന പഥാര്‍ത്ഥവുമായി സംയോജിപ്പിച്ചാണ് കോട്ടിങിനെ ഭക്ഷ്യയോഗ്യമാക്കിയത്.

നിലവില്‍ ചെയ്യുന്ന രീതിയില്‍ തന്നെ കര്‍ഷകര്‍ക്ക് വളരെ എളുപ്പം ഈ കോട്ടിങ് പച്ചക്കറികളിലും പഴങ്ങളിലും പുരട്ടാമെന്ന് കത്തിയാര്‍ പറഞ്ഞു. അതേസമയം ഈ കവചം ഭക്ഷിക്കുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. വാണിജ്യാടിസ്ഥാനത്തില്‍ ഇത് ഉപയോഗത്തില്‍ വരുത്താനുള്ള ശ്രമങ്ങളിലാണ് ഇവര്‍.

Content Highlights: IIT Guwahati researchers develop edible coating for fruits and vegetables

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented