
Photo: afp
ചിക്കന്‍ കഴുകുന്നതും ഫിസിക്‌സും തമ്മിലെന്ത് ബന്ധം എന്നാവും അല്ലേ? തീര്‍ച്ചയായും ഈ ജോലി ചെയ്യുമ്പോള്‍ അല്‍പ്പം ശാസ്ത്രവും അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നാണ് ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നത്.
കോഴിയിറച്ചി കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ട് എന്ന് ഗവേഷകര്‍ പറയുന്നു. അല്ലെങ്കില്‍ അപകടകാരികളായ ബാക്ടീരിയകള്‍ പ്രചരിക്കുന്നതിന് അത് കാരണമായേക്കും. ഭക്ഷ്യ വിഷബാധ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്ന ഒരു കാരണമായാണ് ഇതിനെ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭക്ഷ്യ വിഷബാധയില്‍ അഞ്ചിലൊന്നിന് കാരണം അശാസ്ത്രീയമായ രീതിയില്‍ വീടുകളില്‍ ഭക്ഷ്യ പദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതാണെന്ന് പഠനത്തില്‍ പറയുന്നു.
സാല്‍മോണെല്ല വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയകള്‍ മൂലം മനുഷ്യരെ ബാധിക്കുന്ന സാല്‍മണല്ലോസിസ്, ഡയേറിയയ്ക്ക് കാരണമാകുന്ന കാംപിലോബാക്ടീരിയോസിസ് രോഗബാധ തുടങ്ങിയ്‌ക്കെല്ലാം കാരണമാകുന്നത് ശരിയായി വേവിക്കാത്ത കോഴിയിറച്ചി കഴിക്കുന്നതും അവ മോശം അവസ്ഥയില്‍ കൈകാര്യം ചെയ്യുന്നതും ശേഖരിക്കുന്നതുമൊക്കെയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
കൈകളിലും അടുക്കളയിലെ ചുമരുകളിലും സിങ്കിലുമെല്ലാം സാല്‍മണെല്ല, കാംപിലോബാക്ടര്‍ പോലുള്ള രോഗാണുകള്‍ പകരുന്നതിന് കോഴിയിറച്ചിയുടെ അശാസ്ത്രീയ ഉപയോഗം കാരണമാവും.
കോഴിയിറച്ചി കഴുകുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പഠനത്തില്‍ പറയുന്നു. പൈപ്പില്‍ നിന്നും അതിവേഗം പതിക്കുന്ന വെള്ളം അടുക്കളയില്‍ മറ്റ് ഭാഗങ്ങളിലേക്ക് തെറിക്കുകയും അതുവഴി ബാക്ടീരിയകള്‍ പരിസരങ്ങളില്‍ പ്രചരിക്കുന്നതിനും ഇടയാക്കുന്നു. 15 സെന്റീമീറ്റര്‍ ഉയരത്തില്‍ നിന്ന് വെള്ളം കോഴിയിറിച്ചിയില്‍ പതിക്കുമ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ദൂരത്തേക്ക് 40 സെന്റീമീറ്റര്‍ ഉയരത്തില്‍ നിന്ന് വള്ളം കോഴിയിറച്ചിയില്‍ പതിക്കുമ്പോള്‍ രോഗാണുക്കള്‍ സഞ്ചരിക്കും. ഇങ്ങനെ വിവിധ ഉയരത്തില്‍ നിന്ന് വീഴുന്ന വെള്ളത്തിനടിയില്‍ ഇറച്ചി വെച്ച് അതുവഴി രോഗാണുക്കള്‍ എത്രദൂരം വ്യാപിക്കുമെന്ന് വരെ ഗവേഷകര്‍ പരീക്ഷിച്ചു നോക്കി. വെള്ളം പല രീതിയില്‍ ഇറച്ചിയില്‍ വീഴ്ത്തി രോഗാണു വ്യാപനം എങ്ങനെ കുറയ്ക്കാമെന്നും ഇവര്‍ പരിശോധിച്ചു.
പൈപ്പില്‍ നിന്ന് സ്േ്രപ ചെയ്യുന്ന വിധത്തില്‍ വെള്ളം ഒഴിച്ചാലും വേഗം കുറച്ച് വെള്ളം ഒഴിച്ചാലും പരിസരങ്ങളിലേക്ക് ഇറച്ചിയില്‍ നിന്ന് വെള്ളം തെറിക്കുന്നത് ഒഴിവാക്കാനാവും.
ചെറിയൊരു തുള്ളി വെള്ളത്തില്‍ നിന്ന് പോലും സിങ്കുകള്‍ മലിനമാവാനും അതുവഴി മറ്റ് ആഹാരങ്ങളിലേക്കും കൈകളിലേക്കും രോഗാണുക്കള്‍ കടക്കാനും കാരണമാവുമെന്ന് നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഭക്ഷ്യ സുരക്ഷാ ഗവേഷകന്‍ എല്ലന്‍ ഷുമാക്കര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..