കോടിക്കണക്കിന് പ്രകാശ വര്‍ഷം അകലെ നിന്ന്‌ ഹൃദയമിടിപ്പിന് സമാനമായ റേഡിയോ സിഗ്നല്‍


ഇത്തരം റേഡിയോ സിഗ്നലുകള്‍ ഫാസ്റ്റ് റേഡിയോ ബസ്റ്റസ് (Fast Radio Bursts) അഥവാ എഫ്ആര്‍ബികള്‍ എന്നാണ് വിളിക്കുക

Photo: Pixabay

വിചിത്രമായ റേഡിയോ സിഗ്നലുകള്‍ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞര്‍. ഹൃദയമിടിപ്പിന് സമാനമായ സിഗ്നലുകളാണ് ലഭിച്ചതെന്ന് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി.) ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെയുള്ള ഗാലക്‌സിയില്‍നിന്നാണ് ഇത് ഉദ്ഭവിച്ചതെന്നാണ് വിവരം.

ഇത്തരം റേഡിയോ സിഗ്നലുകള്‍ ഫാസ്റ്റ് റേഡിയോ ബേസ്റ്റ്‌സ്‌(Fast Radio Bursts) അഥവാ എഫ്ആര്‍ബികള്‍ എന്നാണ് വിളിക്കുക. സാധാരണ മില്ലി സെക്കന്‍ഡുകള്‍ മാത്രമേ ഇതിന് ദൈര്‍ഘ്യമുണ്ടാവാറുള്ളു. എന്നാല്‍, ഇത്തവണ മൂന്ന് സെക്കന്‍ഡ് നേരം നീണ്ടു നില്‍ക്കുന്നതായിരുന്നു സിഗ്നലുകള്‍.

എഫ്ആര്‍ബി 20191221A എന്നാണ് ഈ സിഗ്നലിന് ലേബല്‍ നല്‍കിയിരിക്കുന്നത്. ന്യൂട്രോണ്‍ നക്ഷത്ര വിഭാഗങ്ങളായ പള്‍സറില്‍നിന്നോ മാഗ്നറ്ററില്‍നിന്നോ ആവാം ആ സിഗ്നലുകള്‍ ലഭിച്ചതെന്നാണ് അനുമാനം. എങ്കിലും ഇതിന്റെ യഥാര്‍ത്ഥ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.

സിഗ്നല്‍ ഹൃദയമിടിപ്പിന് സമാനമായ താളത്തിലായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത. ഒരോ 0.2 സെക്കന്‍ഡിലും ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. (ഓരോ 0.8 സെക്കന്‍ഡുകളിലുമാണ് ഹൃദയം മിടിക്കുന്നത്)

ഈ ഉറവിടത്തില്‍നിന്നു സമാനമായ സിഗ്നലുകള്‍ ഇനിയും ലഭിക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.


Photo Credit: Landscape illustration vector created by macrovector - www.freepik.com

Content Highlights: Heartbeat-like radio signals detected

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented