ചരിത്രാതീത കാലത്തെ ഭീമന്‍ ആനയുടെ കൊമ്പ് ഇസ്രയേലില്‍ കണ്ടെത്തി


ആഫ്രിക്കന്‍ ആനകളേക്കാള്‍ വളരെ വലുതാണ് ഇപ്പോള്‍ കണ്ടെത്തിയ കൊമ്പിന്റെ ഉടമയായ ആന ഉള്‍പ്പെട്ട വിഭാഗം. ക

August 31, 2022. REUTERS/ Amir Cohen

ചരിത്രാതീത കാലത്ത് മെഡിറ്ററേനിയന്‍ മേഖലയില്‍ സ്വൈര്യ വിഹാരം നടത്തിയിരുന്ന ആനയുടെ കൊമ്പിന്റെ ഫോസില്‍ കണ്ടെത്തി. ദക്ഷിണ ഇസ്രയേലിലെ ഉദ്ഖനനത്തിനിടെയാണ് ഇത് കണ്ടെത്തിയത്. പ്രദേശത്തെ പ്രാചീനകാല ജീവികളെ കുറിച്ചുള്ള ധാരണകള്‍ നല്‍കുന്നതാണ് ഈ കണ്ടെത്തല്‍ എന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ പറഞ്ഞു.

2.5 മീറ്റര്‍ നീളമുള്ള കൊമ്പാണിത്. വംശനാശം നേരിട്ട സ്‌ട്രെയ്റ്റ്-ടസ്‌ക്ഡ് എലിഫന്റുകള്‍ എന്നറിയപ്പെടുന്ന നെടുനീളന്‍ കൊമ്പുള്ള ആനയുടേതാണിത്. അഞ്ച് ലക്ഷം വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് ഇതിന് എന്നാണ് അനുമാനം. കല്ലുകൊണ്ടുള്ള ആയുധങ്ങളും മറ്റ് ജീവികളുടെ അവശിഷ്ടങ്ങളും ഈ മേഖലയില്‍ നിന്ന് കണ്ടുകിട്ടി.

ഇസ്രായേലില്‍ നിന്നോ സമീപ പ്രദേശങ്ങളില്‍ നിന്നോ കണ്ടുകിട്ടിയ ചരിത്രാതീത കാലത്തെ ഏറ്റവും വലിയ ആനക്കൊമ്പാണിതെന്ന് ഇസ്രയേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയിലെ ചരിത്രകാരനും ഇവിടെ നടന്ന ഉദ്ഖനനത്തിന്റെ ഡയറക്ടറുമായ ആവി ലെവി പറഞ്ഞു.

ആഫ്രിക്കന്‍ ആനകളേക്കാള്‍ വളരെ വലുതാണ് ഇപ്പോള്‍ കണ്ടെത്തിയ കൊമ്പിന്റെ ഉടമയായ ആന ഉള്‍പ്പെട്ട വിഭാഗം. കന്നുകാലികള്‍, കുതിരകള്‍, മാനുകള്‍, കാട്ടുപന്നികള്‍, ഹിപ്പോ പൊട്ടാമസ് എന്നിവയുള്‍പ്പടെ അനേകം ജീവജാലങ്ങള്‍ക്കൊപ്പമായിരുന്നു ഈ മേഖലയില്‍ ഈ ആനകളും വസിച്ചിരുന്നത്. പിന്നീട് മനുഷ്യരുടെ പല വിധ ആവശ്യങ്ങള്‍ക്കായുള്ള വേട്ടയാടലുകള്‍ക്ക് അവ വിധേയമായി.

ആന ജീവിച്ചിരുന്ന കാലത്തെ സാഹചര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഫോസിലിന് സാധിക്കുമെന്നാണ് പുരാവസ്തു ഗവേഷകര്‍ കണക്കാക്കുന്നത്. ഇസ്രയേലിലെ ജറുസലേമിലുള്ള നാഷണല്‍ കാമ്പസ് ഫോര്‍ ദി ആര്‍കിയോളജിയിലെ പ്രദര്‍ശന ഹാളില്‍ കൊമ്പ് പ്രദര്‍ശിപ്പിക്കും.

Content Highlights: Fossilized tusk from giant ancient elephant found in Israel

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented