Karataviella popovi | Photo-royalsocietypublishing
കാലില്‍ മുന്തിരിക്കുലകള്‍ പോലുള്ള മുട്ടകളുടെ കൂട്ടവുമായി പ്രാണികളുടെ സഞ്ചാരം. 16 കോടി വര്‍ഷംമുമ്പ് അത്തരം പ്രാണികള്‍ ജീവിച്ചിരുന്നെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. വടക്കുകിഴക്കന്‍ ചൈനയിലെ ഡവോഹുഗൗ ഗ്രാമത്തിനടുത്തുള്ള ഫോസില്‍ ശിലാശേഖരമായ ഹൈഫങ്ഗൗവില്നിന്നാണ് പ്രാണികളുടെ ഫോസിലുകള്‍ കണ്ടെത്തിയത്. പഠനം പ്രൊസീഡിങ്സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബി: ബയോളജിക്കല്‍ സയന്‍സസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു.
ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന 'കരടാവിയെല്ല പോപോവി' യെന്ന (Karataviella popovi) പേരിലുള്ള 'വാട്ടര്‍ ബഗി'ന്റെ ഫോസിലുകളാണ് കണ്ടെത്തിയത്. ജുറാസിക് കാലഘട്ടത്തിന്റെ മധ്യത്തിലാണ് ഇവ ജീവിച്ചിരുന്നത്. അതായത്, ഏകദേശം 16.35 കോടി വര്‍ഷംമുമ്പ്. തുഴപോലെയുള്ള പിന്‍കാലുകളാണ് ഇവയുടെ പ്രത്യേകത. പ്രാണികള്നേരെ കാലിലേക്കാണ് മുട്ടയിടുന്നത്. പിന്നീട് അവിടന്നുതന്നെ വിരിഞ്ഞു കുഞ്ഞുങ്ങളാകുമെന്നും ഗവേഷകര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..