ഇസ്രോ‍ സഞ്ചാരികളുടെ ബഹിരാകാശ യാത്ര; ഗഗൻയാൻ ആദ്യ പരീക്ഷണ വിക്ഷേപണം ഫെബ്രുവരിയിൽ


Photo: ISRO

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യദൗത്യമായ ഗഗന്‍യാൻ പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണപ്പറക്കലുകള്‍ 2023 ഫെബ്രുവരി മുതല്‍ ആരംഭിക്കും. ഐ.എസ്.ആര്‍.ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബഹിരാകാശയാത്രികരെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകുന്ന ക്രൂ മൊഡ്യൂള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോവുന്നതിനായി ചിനൂക്ക് ഹെലികോപ്റ്ററും സി 17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റും ഉപയോഗിക്കാൻ പദ്ധതിയുണ്ടെന്ന് ഐ.എസ്.ആര്‍.ഒയുടെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്റര്‍ ഡയറക്ടര്‍ ആര്‍ ഉമാമഹേശ്വരന്‍ പറഞ്ഞു.ഭൂമിയെ വലംവെക്കുമ്പോള്‍ ക്രൂ സര്‍വീസ് മൊഡ്യൂളിലുള്ള ബഹിരാകാശയാത്രികര്‍ക്ക് യോജിച്ച ജീവിത സാഹചര്യം ഉറപ്പാക്കുന്ന 'എൻവയൺമെന്റ് കൺട്രോൾ സിസ്റ്റത്തിന്റെ രൂപകൽപന പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശയാത്രികർക്ക് ഇരിക്കാനുള്ള ക്രൂ മൊഡ്യൂളിന്റെ നിര്‍മാണം പൂര്‍ത്തിയായെന്നും ഇനി ഫാബ്രിക്കേഷന്‍ ജോലികള്‍ മാത്രമേ ബാക്കിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഈ ജോലികളെല്ലാം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

എൻവയൺമെന്റ് കൺട്രോൾ സിസ്റ്റത്തിന്റേയും ക്രൂ മൊഡ്യൂളിന്റെയും ഡിസൈന്‍ തയാറാക്കുന്നത് ശ്രമകരമായിരുന്നു. അന്തരീക്ഷത്തിലേയ്ക്ക് തിരിച്ച് പ്രവേശിക്കുമ്പോള്‍ പേടകത്തിന്റെ പുറത്തുള്ള താപനില 2000 ഡിഗ്രി സെല്‍ഷ്യസ് വരെയാകാം. ഈ സമയം പേടകത്തിനുള്ളിലെ താപനില നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. ഓക്‌സിജന്‍ നല്‍കണം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഈര്‍പ്പവും നീക്കം ചെയ്യണം. തീ പിടിത്തത്തിനുള്ള സാധ്യതകള്‍ ഒന്നും തന്നെയില്ലെന്ന് ഉറപ്പാക്കണം. വളരെ സങ്കീര്‍ണമായ ഈ സാങ്കേതികവിദ്യ ഒരു രാജ്യവും നമുക്ക് നല്‍കില്ല.

"ചര്‍ച്ചകള്‍ക്കൊടുവില്‍ എൻവയൺമെന്റ് കൺട്രോൾ സിസ്റ്റം തദ്ദേശീയമായി നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അത് രൂപകൽപന ചെയ്യാനുള്ള ശേഷി നമുക്കുണ്ട്. കുറച്ച് സമയം എടുത്തെങ്കിലും ആ ജോലി പൂര്‍ത്തിയായി. ഇനി ഡിസൈന്‍ ചെയ്തത് സുരക്ഷിതമാണോയെന്ന് പരിശോധിക്കണം. ഗഗന്‍യാന്‍ ദൗത്യത്തിനായി നാല് പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ റഷ്യയില്‍ പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. ക്രൂവിനുള്ള അടുത്തഘട്ട പരിശീലനം ബെംഗളൂരുവില്‍ പുരോഗമിക്കുകയാണ്." ഉമാമഹേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

2018ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗഗന്‍യാന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഭൂമിയുടെ 300 കി.മി400 കി.മി. ദൂരപരിധിയിലുള്ള ഭ്രമണ പഥത്തിലേക്കാണ് ഗഗന്‍യാന്‍ പേടകം വിക്ഷേപിക്കുക. 2022-ല്‍ ബഹിരാകാശത്തേക്ക് ഇന്ത്യ യാത്രികരെ അയയ്ക്കനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ കോവിഡ് മഹാമാരി പദ്ധതി വൈകിപ്പിച്ചു. 2024 ലോ 2025 ന്റെ തുടക്കത്തിലോ ആകും ആദ്യ യാത്ര. ഗഗന്‍യാന്‍ ദൗത്യം വിജയിക്കുന്നതോടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളോടൊപ്പം ഇന്ത്യയുമെത്തും.

Content Highlights: First test flight of Gaganyaan mission in February 2023

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented