ബഹിരാകാശ നിലയത്തിലെത്തിയ റയ്യാന ബർണാവിയും അലി അഖാർണിയും | Photo: Screengrab From Live Stream
ആദ്യ അറബ് വനിതാ ബഹിരാകാശ സഞ്ചാരിയായ റയ്യാന ബര്‍ണാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ആക്‌സിയം സ്‌പേസിന്റെ രണ്ടാമത് സ്വകാര്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് സൗദി അറേബ്യന്‍ പൗരന്മാരായ അലി അഖാര്‍ണിയും റയ്യാന ബര്‍ണാവിയും ഞായറാഴ്ച ബഹിരാകാശ നിലയത്തിലെത്തിയത്. മിഷന്‍ ലീഡ് ആയ നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വൈറ്റ്‌സണ്‍, പൈലറ്റ് ജോണ്‍ ഷോഫ്‌നര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച വൈകീട്ട് 6.42 നാണ് എക്‌സ് 2 ഡ്രാഗണ്‍ ക്രൂ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടത്. സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പടെ ബഹിരാകാശ നിലയത്തിലുള്ളവരെല്ലാം ഇവരെ സ്വാഗതം ചെയ്യാനെത്തി.
20 ഓളം ശാസ്ത്ര ഗവേഷണങ്ങളാണ് പുതിയ സംഘം നിലയത്തില്‍ വെച്ച് നടത്തുക. ബഹിരാകാശ നിലയത്തില്‍ 10 ദിവസം ചിലവഴിക്കുന്ന റയ്യാന സ്തനാര്‍ബുദം, സ്റ്റെം സെല്‍ ഗവേഷണങ്ങളിലേര്‍പ്പെടും. യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിയും ഇപ്പോള്‍ നിലയത്തിലുണ്ട്.
സൗദി അറേബ്യയിലെ ജനങ്ങളുടെയും എല്ലാ വനിതകളുടേയും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വിക്ഷേപണത്തിന് മുമ്പ് റയ്യാന പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്വന്തം നാട്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരികളുടെ മുഖം നേരില്‍ കാണുന്നത് അവര്‍ക്ക് ഏറെ ആവേശകരമായിരിക്കുമെന്നും അവര്‍ പറഞ്ഞു.
Content Highlights: First Arab female astronaut reaches space station
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..