ചൊവ്വയിലെ 'എന്‍ചാന്റഡ് ലേക്ക്'; ജീവന്റെ തെളിവുകള്‍ കിട്ടുമെന്ന പ്രതീക്ഷയിൽ ശാസ്ത്രജ്ഞർ


ജസെറോ ഗര്‍ത്തത്തിന് താഴത്തുള്ള ഡെല്‍റ്റ പ്രദേശത്ത് നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്. ഇവിടുത്തെ അവസാദ ശിലകള്‍ ചിത്രത്തില്‍  വ്യക്തമായി കാണാം

Photot: NASA/JPL-Caltech

ചൊവ്വയിലെ 'എന്‍ചാന്റഡ് ലേക്ക്' എന്ന് വിളിക്കുന്ന പ്രദേശത്തിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് നാസ. പെര്‍സിവിയറന്‍സ് റോവറിന് ഇവിടെ നിന്നും ചൊവ്വയിലെ പ്രാചീന കാല ജീവന്റെ തെളിവുകള്‍ ശേഖരിക്കാന്‍ സാധിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

അലാസ്‌ക നാഷണല്‍ പാര്‍ക്കിലെ ഒരു സ്ഥലത്തിന്റെ പേരാണ് ഈ പ്രദേശത്തിന് നല്‍കിയിരിക്കുന്നത്. പെര്‍സിവിയറന്‍സ് റോവറിലെ ഹസാര്‍ഡ് അവോയിഡന്‍സ് ക്യാമറ 2022 ഏപ്രില്‍ 30 ന് പകര്‍ത്തിയ ചിത്രമാണിത്.

ജസെറോ ഗര്‍ത്തത്തിന് താഴത്തുള്ള ഡെല്‍റ്റ പ്രദേശത്ത് നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്. ഇവിടുത്തെ അവസാദ ശിലകള്‍ ചിത്രത്തില്‍ വ്യക്തമായി കാണാം. അന്തരീക്ഷത്തിലൂടെയോ ജലത്തിലൂടെയോ വഹിക്കുന്ന സൂക്ഷ്മകണങ്ങള്‍ കാലക്രമേണ പാളികളായി നിക്ഷേപിക്കപ്പെടുകയും പാറകളായി മാറുകയും ചെയ്യുമ്പോഴാണ് ഇത്തരം അവസാദ ശിലകള്‍ രൂപപ്പെടുന്നത്. എന്‍ചാന്റഡ് ലേക്ക് എന്നാണ് ഈ സ്ഥലത്തെ വിളിക്കുന്നതെങ്കിലും, ചുവന്ന ഗ്രഹത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഇവിടവും മരുഭൂമി പോലെ വരണ്ടതാണ്.

എന്നാല്‍ ഇവിടെ ജലം ഉണ്ടായിരുന്നിരിക്കണം എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. അങ്ങനെയെങ്കില്‍ ഇവിടെ ജീവനുണ്ടായിരിക്കാനുള്ള സാധ്യതയുമുണ്ട്. ചൊവ്വയിലെ പ്രാചീനകാല ജീവന്റെ തെളിവുകള്‍ കണ്ടെത്തുന്നത് പെര്‍സിവിയറന്‍സ് റോവറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

കനത്തചൂടുള്ള ഒരു പ്രഷര്‍ക്കുക്കറിന് സമാനമായ സാഹചര്യമാണ് ജസെറോ ഗര്‍ത്തതിലേത്. ഈ സാഹചര്യം കൊണ്ടാണ് ഇവിടെ സവിശേഷമായ പാറകള്‍ രൂപപ്പെടുന്നതിനിടയാക്കിയത്. ഇക്കാരണം കൊണ്ടു തന്നെ ഫോസിലുകള്‍ സംരക്ഷിക്കപ്പെടാനുള്ള സാധ്യത കുറവാണ്. ഇക്കാരണം കൊണ്ടാണ് അവസാദ ശിലകളുടെ പ്രാധാന്യമേറുന്നത്. അവ പഴയകാല ജീലന്റെ സൂചനകള്‍ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പെര്‍സിവിയറന്‍സ് റോവര്‍ ഇതിനകം ഡെല്‍റ്റ പ്രദേശത്തിന്റെ പകുതിയോളം കടന്ന് 'ഹോഗ്‌വാലോ ഫ്‌ളാറ്റ്‌സ്' എന്ന് വിളിക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്.

Content Highlights: Enchanted Lake on Mars image, sedimentary rocks, Perseverance rover

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented