ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന കാട്ടുതീ പടര്‍ന്നു പിടിച്ചത് 43 കോടി വര്‍ഷം മുമ്പ്


ഇതിന് മുമ്പ് ഒരു കോടി വര്‍ഷം മുമ്പ് ഉണ്ടായ കാട്ടുതീയായിരുന്നു ഏറ്റവും പഴക്കം ചെന്ന കാട്ടുതീയായി അറിയപ്പെട്ടിരുന്നത്.

കാലിഫോർണിയയിൽ കാട്ടുതീ പടർന്നപ്പോൾ | Photo: David McNew|Getty Images|AFP

ഭൂമിയില്‍ ഏറ്റവും പഴക്കം ചെന്ന കാട്ടുതീ പടര്‍ന്നു പിടിച്ചത് 43 കോടി വര്‍ഷം മുമ്പ്. പോളണ്ടില്‍ നിന്നും വേല്‍സില്‍ നിന്നും പാറക്കുള്ളില്‍ നിന്ന് കണ്ടെത്തിയ കരിയില്‍ നിന്നാണ് 43 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് കാട്ടുതീയുണ്ടായിരുന്നതിന്റെ തെളിവ് ലഭിച്ചത്. ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പഴക്കം ചെന്ന കാട്ടുതീയുടെ തെളിവാണിത്. ഇതിന് മുമ്പ് ഒരു കോടി വര്‍ഷം മുമ്പ് ഉണ്ടായ കാട്ടുതീയായിരുന്നു ഏറ്റവും പഴക്കം ചെന്ന കാട്ടുതീയായി അറിയപ്പെട്ടിരുന്നത്. ഈ കണ്ടെത്തല്‍ അക്കാലത്ത് ഭൂമിയില്‍ ഓക്‌സിജന്റെ സാന്നിധ്യം എത്രത്തോളം ഉണ്ടായിരുന്നുവെന്നറിയാന്‍ സഹായിക്കും.

ഭൂമിയിലെ പുരാതനകാല അന്തരീക്ഷത്തില്‍ 16 ശതമാനം ഓക്‌സിജന്‍ ഉണ്ടായിരുന്നിരിക്കണം എന്നാണ് ജിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നത്.

വര്‍ത്തമാനകാലത്ത് ഭൂമിയില്‍ കാട്ടുതീയുണ്ടാകുന്നതിനും പടരുന്നതിനും ആവശ്യമായി വരുന്ന ഓക്‌സിജന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് പ്രാചീനകാല കാട്ടുതീയുടെ തെളിവുകളില്‍ നിന്നും അക്കാലത്തെ ഓക്‌സിജന്റെ അളവ് കണക്കാക്കുന്നത്.

ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ 21 ശതമാനമാണ് ഓക്‌സിജന്‍ സാന്നിധ്യം. കഴിഞ്ഞ 60 കോടി വര്‍ഷക്കാലം കൊണ്ട് ഭൂമിയിലെ അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവില്‍ 13 മുതല്‍ 30 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് സയന്‍സ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാട്ടുതീയുടെ അവശിഷ്ടമായ കരി, ഓക്സിജന്റെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന നല്ലൊരു തെളിവാണ്. കാരണം, കാട്ടുതീയുണ്ടാകുന്നതിന് ആവശ്യമായ മൂന്ന് ഘടകങ്ങളില്‍ ഒന്നാണ് ഓക്‌സിജന്‍. രണ്ടാമത്തേത് ജ്വലനമാണ്, അത് പുരാതനാകാലത്ത് മിന്നലില്‍ നിന്നായിരിക്കാം എന്നാണ് യുഎസിലെ മെയിനിലെ കോള്‍ബി കോളേജിലെ സസ്യശാസ്ത്രജ്ഞനായ ഇയാന്‍ ഗ്ലാസ്പൂള്‍ പറയുന്നത്. മൂന്നാമത്തേത് തീ പടരുന്നതിന് വേണ്ട ഇന്ധനമാണ്. അത് 43 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സിലൂരിയന്‍ കാലഘട്ടത്തിലുണ്ടായിരുന്ന ചെറു സസ്യങ്ങളും ഫംഗസുകളുമായിരിക്കാം.

സെന്റീമീറ്ററുകള്‍ മാത്രം ഉയരമുള്ള ചെറിയ സസ്യങ്ങളായിരുന്നു അക്കാലത്തെ പ്രധാന പച്ചപ്പ്. ഇതിനൊപ്പം ഇടവിട്ട് വളരുന്ന മുട്ടോളം ഉയരം മുതല്‍ അരക്കെട്ട് വരെ ഉയരമുള്ള ചെടികളും ഒമ്പത് മീറ്റര്‍ വരെ ഉയരമുള്ള പ്രോട്ടോടാക്‌സൈറ്റ് ഫംഗസുകളും അന്നുണ്ടായിരുന്നു. അതിന് മുമ്പ് ഭൂമിയിലെ ഭൂരിഭാഗം സസ്യങ്ങളും കടലിലാണുണ്ടായിരുന്നത്.

സസ്യങ്ങള്‍ കടലില്‍ നിന്നും കരയിലെത്തിയന്നെതിന് തെളിവുള്ള കാലം മുതല്‍ തന്നെ കാട്ടുതീകളും ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്ന് ഗ്ലാസ്പൂള്‍ പറയുന്നു.

ഭാഗികമായി കരിഞ്ഞ ചെടികളുടെ കഷ്ണങ്ങള്‍, അവയുടെ കരി, പ്രോട്ടോടാക്സൈറ്റ് ഫംഗസിന്റെ ഫോസിലൈസ് ചെയ്ത കരി, അനുബന്ധ ധാതുക്കള്‍ എന്നിവയെല്ലാം പുരാതന കാട്ടുതീയുടെ തെളിവുകളാണ്. ഇവ നദികളിലൂടെയും അരുവികളിലൂടെയും ഒഴുകി കടലിലെത്തുകയും അവ പിന്നീട് കരയ്ക്കടിയുകയും അവ പിന്നീട് കാലാന്തരത്തില്‍ പാറകള്‍ക്കുള്ളില്‍ ഫോസിലായി സംരക്ഷിക്കപ്പെടുകയുമായിരുന്നു. അവയാണ് ഇപ്പോള്‍ കണ്ടെടുക്കപ്പെടുന്നത്.

Content Highlights: Earth’s oldest known wildfires raged 43 crore years ago

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented