നൊബേല്‍ ജേതാവിന്റെ നേതൃത്വത്തില്‍ നടന്ന പഠനം; ഒരു നിയാണ്ടര്‍താല്‍ കുടുംബത്തെ മുഴുവന്‍ കണ്ടെത്തി


A researcher excavates a cave in the mountains of Siberia | Photo: AP

സൈബീരിയയില്‍ നിന്ന് ഒരു നിയാണ്ടര്‍താല്‍ മനുഷ്യവിഭാഗത്തില്‍ പെട്ട ഒരു കുടുംബത്തെ മുഴുവന്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. പരസ്പരം അടുത്ത ബന്ധമുള്ള 13 പേരെയാണ് കണ്ടെത്തിയത്. അതില്‍ ഒരു അച്ഛനും അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകളും ഉള്‍പ്പെടുന്നു. പത്ത് മുതല്‍ 20 അംഗങ്ങളുള്ള അടുത്ത ബന്ധുക്കള്‍ അടങ്ങുന്ന കൂട്ടമായാണ് ഇവര്‍ വസിച്ചിരുന്നത്. 4,00,000 മുതല്‍ 40,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ആദിമ മനുഷ്യ വിഭാഗമാണ് നിയാണ്ടര്‍താലുകള്‍.

മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട ജനിതക ഗവേഷണങ്ങളിലെ കണ്ടെത്തലുകള്‍ക്ക് 2022 ലെ നൊബേല്‍ പുരസ്‌കാര ജേതാവായ സ്വാന്തേ പാബോയാണ് ഈ പുതിയ പഠനത്തിന് നേതൃത്വം നല്‍കിയത്. നിയാണ്ടര്‍താലുകളുടെ ഡിഎന്‍എയുമായി ബന്ധപ്പെട്ട രഹസ്യങ്ങളാണ് ഈ പഠനം പുറത്തുകൊണ്ടുവന്നത്.Photo: AP

മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയിലെ ഗവേഷകരുടെ അന്താരാഷ്ട്ര സംഘത്തിന് പതിമൂന്ന് ജീനോമുകള്‍ ഉപയോഗിച്ച് ഒരു നിയാണ്ടര്‍ത്തല്‍ സമൂഹത്തിന്റെ സാമൂഹിക ഘടനയെക്കുറിച്ച് ഒരു വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു. നിയാണ്ടര്‍ത്തല്‍ ചരിത്രത്തെകുറിച്ച് നിരവധി വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ നരവംശശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും, ഇത് ആദ്യമായാണ് ഒരു വ്യക്തിഗത തലത്തില്‍ അവരെ വിലയിരുത്തുന്നത്.

റഷ്യയിലെ ഗുഹകളില്‍ നിന്ന് കണ്ടെത്തിയ ചെറിയ എല്ലിന്‍കഷ്ണങ്ങളില്‍ നിന്ന് ഡിഎന്‍എ എടുക്കുകയും അത് ഉപയോഗിച്ച് 13 വ്യത്യസ്ത നിയാണ്ടര്‍താലുകളുടെ ബന്ധം കണ്ടെത്തുകയുമായിരുന്നു. അവര്‍ എങ്ങനെ ജീവിച്ചുവെന്നതിനെ കുറിച്ചുള്ള സൂചനകളും ലഭിച്ചു.

നൊബേൽ പുരസ്കാര ജേതാവ് സ്വാന്റേ പാബോ | Photo: AP

54000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ നിയാണ്ടര്‍താല്‍ കുടുംബം ഈ ഗുഹകളില്‍ ജീവിച്ചിരുന്നത്. കഴിഞ്ഞ 14 വര്‍ഷക്കാലത്തിനിടയ്ക്കാണ് ഇവരുടെയെല്ലാം അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടത്. ഗുഹകളില്‍ നിന്ന് കാണാന്‍ സാധിക്കുന്ന പുഴയോരത്തുകൂടി സഞ്ചരിക്കുന്ന ഐബെക്‌സ്, കുതിരകള്‍, ബൈസണുകള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ വേട്ടയാടിയിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

നിയാണ്ടര്‍താല്‍ സമൂഹങ്ങള്‍ പ്രധാനമായും സ്ത്രീ കുടിയേറ്റത്തിലൂടെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും ഗവേഷകര്‍ കണ്ടെത്തി. അച്ഛനില്‍ നിന്ന് മകനിലേക്ക് പാരമ്പര്യമായി ലഭിക്കുന്ന വൈ ക്രോമസോമിന്റെ ജനിതക വൈവിധ്യവും അമ്മമാരില്‍ നിന്ന് പാരമ്പര്യമായി ലഭിക്കുന്ന മൈറ്റോകോണ്ട്രിയല്‍ ഡിഎന്‍എ വൈവിധ്യവും താരതമ്യം ചെയ്താണ് അവര്‍ ഈ വസ്തുത സ്ഥാപിച്ചെടുത്തത്. നേച്ചര്‍ ജേണലില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More: വംശശുദ്ധി എന്ന മിഥ്യ......


Content Highlights: DNA helps to reveals first Neanderthal family portrait

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented