സംസ്ഥാന ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ കേരള ശാസ്ത്രപുരസ്‌കാരം ഡോ.എം.എസ്.സ്വാമിനാഥനു വേണ്ടി മകൾ ഡോ. മധുരാ സ്വാമിനാഥൻ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം: അന്തരിച്ച ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്റെ സ്മരണയില്‍ സംസ്ഥാന ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ആഘോഷം. കേരള ശാസ്ത്രപുരസ്‌കാരം ഡോ. എം.എസ്.സ്വാമിനാഥനു വേണ്ടി മകള്‍ ഡോ. മധുരാ സ്വാമിനാഥനും താണു പത്മനാഭനു വേണ്ടി ബന്ധു അജിത് കരമനയും മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഏറ്റുവാങ്ങി. ബഹുസ്വരതയുടെ അടിസ്ഥാനം തകര്‍ത്ത് ശാസ്ത്രവിരുദ്ധത അടിച്ചേല്‍പ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ചരിത്രത്തെയും സംസ്‌കാരത്തെയും ചിലര്‍ തിരുത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.സി.എസ്.ടി.ഇ. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി.സുധീര്‍ അധ്യക്ഷത വഹിച്ചു. കേരള വനഗവേഷണ കേന്ദ്രത്തിനും മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും ഗവേഷണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് നല്‍കി.
ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ.രാമചന്ദ്രന്‍, എ.പി.ജെ. അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ്.ജയശ്രീ, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍.ചന്ദ്രബാബു, കുസാറ്റ് വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എന്‍.മധുസൂദനന്‍, കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ സെക്രട്ടറി ഡോ.എസ്. പ്രദീപ്കുമാര്‍, സീനിയര്‍ സയന്റിസ്റ്റ് ഡോ.കെ.വിജയകുമാര്‍ സംസാരിച്ചു.
Content Highlights: Distribution of Science Awards in memory of Thanu Padmanabhan
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..