ടരാഞ്ചുല നക്ഷത്രഗണത്തിന്റെ അതിമനോഹര ചിത്രം പകര്‍ത്തി വെബ് ദൂരദര്‍ശിനി


1 min read
Read later
Print
Share

Tarantula, Caught by NASA’s Webb | Photo: NASA

നക്ഷത്ര രൂപീകരണം ശക്തമായി നടക്കുകയും നക്ഷത്രങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ ഇഷ്ട മേഖലയുമായ 30 ഡൊറാഡസ് എന്ന് വിളിക്കുന്ന നെബുലയുടെ അതിമനോഹര ചിത്രം പകര്‍ത്തി ജെയിംസ് വെബ്ബ് ദൂരദര്‍ശിനി. ഈ നെബുലയുടെ ചിത്രങ്ങളില്‍ പ്രധാനമായും കാണപ്പെടുന്ന പൊടിപടലങ്ങള്‍ കാരണം ഇത് ടരാഞ്ചുല നെബുല (Tarantula Nebula) എന്നും വിളിക്കപ്പെടുന്നുണ്ട്.

നക്ഷത്ര രൂപീകരണത്തെ കുറിച്ച് പഠിക്കുന്ന ജ്യോതിശാസ്ത്രജ്ഞരുടെ പ്രിയപ്പെട്ട ഇടമാണ് ഈ താരാഗണം. കൂടുതല്‍ വ്യക്തതയോടെയാണ് ജെയിംസ് വെബ് ദൂരദര്‍ശിനി ടരാഞ്ചുല നെബുലയുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. നെബുലയുടെ വാതകത്തിന്റെയും പൊടിപടലങ്ങളുടെയും സംയോജനവും വെബ്ബ് വ്യക്തമായി പകര്‍ത്തിയിട്ടുണ്ട്.

ഭൂമിയില്‍ നിന്ന് 1,61,000 പ്രകാശ വര്‍ഷം അകലെ ഏറ്റവും വലുതും തെളിച്ചമുള്ളതുമായ നക്ഷത്ര രൂപീകരണ മേഖലകളിലൊന്നായ ലാര്‍ജ് മഗെല്ലനിക് ക്ലൗഡ് ഗാലക്‌സിയിലാണ് ടരാഞ്ചുല നെബുല സ്ഥിതി ചെയ്യുന്നത്.

ഇന്ന് അറിയപ്പെടുന്ന പല വലിയ നക്ഷത്രങ്ങളും സ്ഥിതി ചെയ്യുന്ന ഇടമായതിനാല്‍ ജെയിംസ് വെബ്ബിന്റെ മൂന്ന് ഇന്‍ഫ്രാറെഡ് ഉപകരണങ്ങള്‍ ഈ മേഖലയിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

പ്രപഞ്ചത്തിലെ ഗാലക്‌സികളിലെ നക്ഷത്ര രൂപീകരണം അതിന്റെ പാരമ്യത്തിലെത്തിയിരുന്ന കോസ്മിക് നൂണിന് സമാനമായ രാസ ഘടനയാണ് ടരാഞ്ചുല നെബുലയിലുള്ളത്. ഇത് തന്നെയാണ് ജ്യോതിശാസ്ത്രജ്ഞര്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നതിനുള്ള പ്രധാന കാരണം. നമ്മുടെ ക്ഷീരപഥം പോലെയുള്ള നക്ഷത്രരൂപീകരണ മേഖലകളില്‍ ഇത്രയും തീവ്രമായ നിരക്കില്‍ നക്ഷത്ര രൂപീകരണം നടക്കുന്നില്ല. മാത്രവുമല്ല വ്യത്യസ്ത രാസഘടനയുമുണ്ട്.

വെബ്ബ് ദൂര്‍ശിനി പകര്‍ത്തിയ ഈ ചിത്രങ്ങള്‍ നെബുലയിലെ നക്ഷത്ര രൂപീകരണത്തെ കുറിച്ച് ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ നടത്താനും താരതമ്യം ചെയ്യാനും വെബ്ബ് ദൂരദര്‍ശിനി ജ്യോതിശാസ്ത്രജ്ഞര്‍ക്ക് അവസരം നല്‍കും.

Content Highlights: Cosmic Tarantula, Caught by NASA’s Webb

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
oSIRIS rEX

2 min

ഒസൈറിസ് റെക്‌സ് ദൗത്യം വിജയം; ബെന്നു ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ഭൂമിയിലെത്തിച്ച് നാസ

Sep 24, 2023


chandrayaan

1 min

വിക്രമും പ്രഗ്യാനും മൗനത്തില്‍ത്തന്നെ;സിഗ്നലുകള്‍ ലഭിച്ചില്ലെന്ന് ISRO, ശ്രമങ്ങള്‍ തുടരും

Sep 22, 2023


chandrayaan

1 min

ചന്ദ്രനില്‍ സൂര്യനുദിക്കുന്നു, ആകാംക്ഷയില്‍ ഇസ്രോ; ഉറക്കമുണരുമോ വിക്രമും പ്രജ്ഞാനും?

Sep 21, 2023


Most Commented