Wang Wentao | Photo: AP
ബെയ്ജിങ്: സെമികണ്ടക്ടര്‍ കയറ്റുമതിയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ജപ്പാനോട് ആവശ്യപ്പെട്ട് ചൈന. അന്താരാഷ്ട്ര വാണിജ്യ വ്യാപാര നിയമങ്ങളുടെ ലംഘനമാണിതെന്നും തെറ്റാണ് ചെയ്യുന്നതെന്നും ചൈനീസ് വാണിജ്യ മന്ത്രി വാങ് വെന്റാവോ പറഞ്ഞു.
മേയ് 26 ന് ഡിട്രോയിറ്റില്‍ നടന്ന ഏഷ്യ പസഫിക് എക്കോണമിക് കോര്‍പ്പറേഷന്‍ കോണ്‍ഫറന്‍സിനിടെ ജാപ്പനീസ് വ്യാപാര മന്ത്രി യാസുതോഷി നിഷിമുറയും വാങ് വെന്റാവോയും നടത്തിയ സംഭാഷണങ്ങള്‍ക്കിടെ ജപ്പാന്‍ ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണങ്ങളെ ചൈന അപലപിച്ചിരുന്നു.
യുഎസിന്റെ കയറ്റുമതി നിയന്ത്രണങ്ങള്‍ക്ക് സമാനമായി ജനുവരിയിലാണ് ജപ്പാനും നെതര്‍ലണ്ട്‌സും ചൈനയിലേക്കുള്ള ചില ചിപ്പ് നിര്‍മാണ സാമഗ്രികളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ജപ്പാന്‍ 23 തരം സെമികണ്ടക്ടര്‍ നിര്‍മാണ ഉപകരണങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളിലും ആണവായുധ സംവിധാനങ്ങളിലും ഉപയോഗിക്കാനാവുന്ന സൂപ്പര്‍ കംപ്യൂട്ടറുകളുടെ നിര്‍മാണ ജോലികളില്‍ നിന്ന് ചൈനയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
അതേസമയം ചൈനയ്‌ക്കെതിരെയുള്ള യുഎസിന്റെ വ്യാപാര നയങ്ങളോടുള്ള വിമര്‍ശനം ജപ്പാന്‍ യുഎസ് വാണിജ്യ, വ്യാപാര പ്രതിനിധികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയെ ഒഴിവാക്കിയുള്ള ഇന്‍ഡോ പസഫിക് എക്കോണമിക് ഫ്രെയിംവര്‍ക്കിനെയും ജപ്പാന്‍ വിമര്‍ശിച്ചു.
അതേസമയം സുപ്രധാനമായ സാമ്പത്തിക വ്യാപാര മേഖലകളുമായി ബന്ധപ്പെട്ട് ജപ്പാനുമായി തുടര്‍ന്നും സഹകരിക്കുമെന്ന് ചൈന തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: China urges Japan to halt export restrictions on chips
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..