കടലില്‍ നിന്ന് രണ്ട് ഉപഗ്രങ്ങള്‍ വിക്ഷേപിച്ച് ചൈന; ഇത് നാലാം തവണ


Representational Image | Photo:twitter.com/ChinaEUMission

ബെയ്ജിങ്: ബഹിരാകാശത്തേക്ക് രണ്ട് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച് ചൈന. മഞ്ഞക്കടലിലെ (Yellow Sea) വിക്ഷേപണ തറയില്‍ നിന്നാണ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് ചൈന ഉപഗ്രഹങ്ങള്‍ അയച്ചത്. ലോങ് മാര്‍ച്ച് 11 റോക്കറ്റിലായിരുന്നു വിക്ഷേപണം.

കടല്‍ക്കരയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറിയാണ് വിക്ഷേപണ തറ ഒരുക്കിയിരുന്നത്. ഇതാദ്യമായാണ് കടലില്‍ നിന്ന് വിക്ഷേപിക്കാന്‍ പാകത്തില്‍ ലോങ് മാര്‍ച്ച് 11 പേടകത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയത്. 500 കിലോഗ്രാം വരെ ഭാരമുള്ള പേലോഡ് വഹിക്കാന്‍ പാകത്തിലാണ് വിക്ഷേപണ വാഹനം ക്രമീകരിച്ചിരിക്കുന്നത്. കടലിലും കരയിലുമായി വിക്ഷേപണം നടത്താന്‍ ലോങ് മാര്‍ച്ച് 11ന് സാധിക്കും.



വ്യാഴാഴ്ചയാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ചൈനയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ (സി.എന്‍.എസ്.എ.) അറിയിച്ചു. സെന്റിസ്പേസ്- 1 എസ്5, എസ്6 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. 2019 മുതല്‍ നാലാം തവണയാണ് ചൈന കടലില്‍ നിന്ന് ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്.

ചെലവ് കുറയ്ക്കാനാണ് കടലില്‍ നിന്ന് വിക്ഷേപണം നടത്തുന്നത് എന്നാണ് അവകാശവാദം. വാണിജ്യ ഉപയോഗത്തിനുള്ള വിക്ഷേപണ വാഹനമായ സ്മാര്‍ട് ഡ്രാഗണ്‍ മൂന്നും സെറെസ് ഒന്ന് സോളിഡ് റോക്കറ്റും കടലില്‍ നിന്ന് വിക്ഷേപണം നടത്താനാണ് ചൈനീസ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: China successfully launches Long March-11 rocket from sea

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented