കരിഞ്ചീരകയെണ്ണ തുരത്തും സൂപ്പർബഗ്ഗുകളെ; കണ്ടെത്തലിന് എൻ.ഐ.ടി.ക്ക് പേറ്റന്റ്


കെ.എം. ബൈജു

കലോഞ്ഞി എണ്ണയിൽനിന്ന് ഈ ഘടകം വേർതിരിക്കുന്നതിന് കണ്ടെത്തിയ പുതിയ മാർഗത്തിനും ഘടകത്തിന്റെ പ്രവർത്തനരീതി കണ്ടെത്തിയതിനും എൻ.ഐ.ടി.ക്ക് പേറ്റന്റും ലഭിച്ചു.

ഡോ. സി. സെറീന, ഡോ. ടി.വി. സുചിത്ര | Photo: Mbi

കോഴിക്കോട്: ആൻറിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ കരിഞ്ചീരകയെണ്ണയിൽനിന്ന് വേർതിരിക്കുന്ന സംയുക്തം ഫലപ്രദമെന്ന് കണ്ടെത്തൽ. കോഴിക്കോട് എൻ.ഐ.ടി.യിലെ സ്കൂൾ ഓഫ് ബയോടെക്നോളജി ഗവേഷകരാണ് ആരോഗ്യരംഗത്ത് പ്രതീക്ഷയുണർത്തുന്ന പഠനം നടത്തിയത്.

ആയുർവേദ, യുനാനി മരുന്നുകളിൽ ചേരുവയായി ഉപയോഗിക്കുന്ന കരിഞ്ചീരകത്തിൽനിന്നെടുക്കുന്ന കലോഞ്ഞി എണ്ണയിൽനിന്ന് വേർതിരിച്ച 4-ഡൈഫീനയിൽ അമിനോ 3 അയഡോ കൂമാരിൻ സംയുക്തത്തിനാണ് അണുനാശനശേഷിയുള്ളതായി ഗവേഷണത്തിൽ വ്യക്തമായത്.

കലോഞ്ഞി എണ്ണയിൽനിന്ന് ഈ ഘടകം വേർതിരിക്കുന്നതിന് കണ്ടെത്തിയ പുതിയ മാർഗത്തിനും ഘടകത്തിന്റെ പ്രവർത്തനരീതി കണ്ടെത്തിയതിനും എൻ.ഐ.ടി.ക്ക് പേറ്റന്റും ലഭിച്ചു.

പ്രമേഹമുറിവുകളിൽ കാണപ്പെടുന്ന, മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള സ്റ്റഫൈലോകോക്കസ് ബാക്ടീരിയകൾക്കെതിരേ മറ്റ് ആന്റിബയോട്ടിക്കുകളെക്കാൾ വളരെയധികം ഫലപ്രദമാണ് സംയുക്തമെന്ന് ലാബിൽ നടത്തിയ പരീക്ഷണങ്ങളിൽ വ്യക്തമായി. ഇരുപതുമുതൽ മുപ്പതുശതമാനംവരെ മരണനിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മൾട്ടിഡ്രഗ് റെസിസ്റ്റന്റ് സ്റ്റഫൈലോകോക്കസ് രോഗങ്ങൾക്ക് പുതിയ മരുന്ന് വികസിപ്പിക്കാൻ കണ്ടെത്തൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഇതിനായി കൂടുതൽ പഠനങ്ങളും മൃഗങ്ങളിലും മനുഷ്യരിലും ക്ലിനിക്കൽ പരീക്ഷണങ്ങളും നടത്തേണ്ടതുണ്ട്. നിലവിൽ ആരോഗ്യരംഗം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ശക്തിയേറിയ ആന്റിബയോട്ടിക്കുകൾക്കെതിരേ പ്രതിരോധം തീർക്കുന്ന സൂപ്പർബഗ്ഗ് ബാക്ടീരിയകൾ.

എൻ.ഐ.ടി. സ്കൂൾ ഓഫ് ബയോടെക്‌നോളജിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ടി.വി. സുചിത്രയും ഗവേഷണവിദ്യാർഥിയായിരുന്ന ഡോ. സി. സെറീനയുമാണ് പഠനം നടത്തിയത്. സെറീനയയുടെ ഡോക്ടറൽ തീസിസിന്റെ ഭാഗമായായിരുന്നു ഗവേഷണം. ജേണൽ മൈക്രൊബൽ പാത്തൊജനിസിസിൽ പഠനപ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: black cumin seeds oil repels superbugs

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented