Photo: IANS
ന്യൂയോര്‍ക്ക്: ദക്ഷിണാര്‍ധ ഗോള ആകാശത്ത് നടത്തിയ പഠനത്തില്‍ സൗരയൂഥത്തിലെ ഒമ്പതാമത് ഒരു ഗ്രഹം കണ്ടെത്താനുള്ള ജ്യോതി ശാസ്ത്രജ്ഞരുടെ ശ്രമം ഫലം കണ്ടില്ല. ലഭ്യമായ 87 ശതമാനം ആകാശത്താണ് ആറ് വര്‍ഷക്കാലം ജ്യോതിശാസ്ത്രജ്ഞര്‍ പരിശോധന നടത്തിയത്. മില്ലി മീറ്റര്‍ ചിത്രങ്ങളില്‍ ബിന്നിങ്, സ്റ്റാക്കിങ് പോലുള്ള വിദ്യകള്‍ ഉപയോഗിച്ചും പരിശോധന നടത്തി.
1930 ല്‍ കണ്ടെത്തിയ പ്ലൂട്ടോയാണ് നേരത്തെ ഒമ്പതാമത് ഗ്രഹമായി അറിയപ്പെട്ടിരുന്നത്. എന്നാല്‍ 2006 ല്‍ പ്ലൂട്ടോയുടെ ഗ്രഹ പദവി ഇല്ലാതാവുകയും കുള്ളന്‍ ഗ്രഹമായി പരിഗണിക്കുകയും ചെയ്തു.
എന്നാല്‍ നേരത്തെ കണ്ടെത്തിയിട്ടില്ലാത്ത ഒരു അജ്ഞാത ഗ്രഹം സൗരയൂഥത്തിലെ അകലങ്ങളില്‍ എവിടെയോ മറഞ്ഞിരിക്കുന്നുണ്ടെന്ന പ്രതീക്ഷയിലായിരുന്നു ജ്യോതി ശാസ്ത്രജ്ഞര്‍. പുതിയ പരിശോധനയിലും ഒമ്പതാമതൊരു ഗ്രഹ മുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സ്വീകാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
ഓസ്ലോ സര്‍വകലാശാലയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയററ്റിക്കല്‍ ആസ്‌ട്രോഫിസിക്‌സിലെ സിഗര്‍ഡ് നേസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചിലിയിലെ അറ്റകാമ കോസ്‌മോളജി ടെലിസ്‌ക്രോപ്പ് (എ.സി.ടി.)ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ഒമ്പതാമത് ഗ്രഹത്തിനായുള്ള തിരച്ചില്‍ നടത്തിയത്.
കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ വിശകലനം ചെയ്യുന്നതിനാണ് എ.സി.ടി രൂപകല്‍പന ചെയ്തിരിക്കുന്നത് എങ്കിലും മില്ലീ മീറ്റര്‍ വേവ് ലെങ്തിലുള്ള പരിശോധനകള്‍ക്ക് അനുയോജ്യമായ ആംഗുലാര്‍ റസലൂഷന്‍ ഇതിലുണ്ട്.
പരിശോധനയില്‍ കണ്ടെത്തിയ 3500 വസ്തുക്കളില്‍ സാധ്യത കല്‍പിച്ചിരുന്നുലെങ്കിലും മതിയായ തെളിവുകള്‍ കണ്ടെത്താനായില്ല. കണക്കുകള്‍ പ്രകാരം, ഒമ്പതാമത് ഗ്രഹം ഏകദേശം 5-10 ഭൗമപിണ്ഡമുള്ളതും സൂര്യനില്‍ നിന്ന് 400-800 ആസ്‌ട്രോണമികല്‍ യൂണിറ്റ് ഭ്രമണപഥത്തില്‍ ഭ്രമണം ചെയ്യുന്നതും ആയിരിക്കുമെന്നാണ് ഊഹം.
എന്നാല്‍ ഇത്രയും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹത്തെ സാധാരണ പരിശോധനകളിലൂടെ കണ്ടെത്തുക ഏറെ പ്രയാസകരമാണെന്നു. പാന്‍സ്റ്റാര്‍സ് (PanSTARRS) , എല്‍.എസ്.എസ്.ടി പോലുള്ള ടെലിസ്‌കോപ്പുകളില്‍ പോലും ഈ ദൂരം മങ്ങലുള്ളതാണെന്നും ജ്യോതിശാസ്ത്രസംഘം പറഞ്ഞു.
Content Highlights: astronomy, ninth planet, solar system,pluto
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..