
സജിറ്റേറിയസ് എ(ആസ്റ്ററിസ്ക്) തമോഗർത്തതിന്റെ ചിത്രം Photo: https://eventhorizontelescope.org
നമ്മുടെ മാതൃഗാലക്സിയായ ആകാശഗംഗ അഥവ ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ അതിഭീമന്‍ തമോഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തി ഗവേഷകര്‍. സജിറ്റാരിയസ്* (Sagittarius A*) എന്ന തമോഗര്‍ത്തത്തിന്റെ ചിത്രമാണ്, അത്യാധുനിക റേഡിയോ ടെലസ്കോപ്പ് സംവിധാനമുപയോഗിച്ച് പകര്‍ത്തുതില്‍ വിജയിച്ചത്.
സൂര്യനെ അപേക്ഷിച്ച് 40 ലക്ഷം മടങ്ങ് ദ്രവ്യമാനം (പിണ്ഡം) ഉള്ള സജിറ്റാരിയസ്* തമോഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തുക വഴി, ക്ഷീരപഥത്തിലെ ഒരു നിഗൂഢതയ്ക്ക് അറുതിവരുത്താന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. 'ഭൂമിയോളം വലിപ്പമുള്ള ടെലസ്കോപ്പ് സംവിധാന'മെ് വിശേഷിപ്പിക്കപ്പെടുന്ന 'ഇവന്റ് ഹൊറൈസണ്‍ ടെലസ്കോപ്പ്' (EHT) ശൃംഖലയാണ് ഗവേഷകര്‍ ഉപയോഗിച്ചത്.
നമ്മുടെ ഗാലക്സി ഒരു ഭീമന് തമോഗര്‍ത്തത്തിന് ചുറ്റുമായി കറങ്ങുന്ന കാര്യം മുമ്പ് തന്നെ ശാസ്ത്രലോകത്തിന് അറിവുള്ളതാണ്. പരോക്ഷനിരീക്ഷണ സംവിധാനങ്ങള്‍ വഴി സജിറ്റാരിയസ്* എന്ന ആ തമോഗര്‍ത്തത്തിന്റെ സാന്നിധ്യം അറിയാനും കഴിഞ്ഞിരുന്നു. ഇപ്പോഴാണ് അതിന്റെയൊരു ഫോട്ടോഷൂട്ട് സാധ്യമാകുന്നത്.
ക്ഷീരപഥത്തിന് മധ്യേ വലിയ സ്വാധീനം ചെലുത്തുന്ന സജിറ്റാരിയസ്* കണ്ടുപിടിച്ചതിന് റീന്‍ഹാര്‍ഡ് ഗെന്‍സല്‍, ആന്‍ഡ്രിയ ഘെസ് എിവര്‍ക്ക് 2020 ല്‍ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചിരുന്നു. ആ നൊബേല്‍ പ്രഖ്യാപനത്തില്‍ തമോഗര്‍ത്തം എന്ന് പരാമര്‍ശിച്ചിരുന്നില്ല. അത്തരം സംശയങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നു.
ഇ.എച്ച്.റ്റി. സംഘം ഇത് ആദ്യമായല്ല ഒരു തമോഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തുന്നത്. എം87* (M87*) എ ഭീമന് തമോഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തി ഇതിനകം ഇ.എച്ച്.റ്റി. കൂട്ടായ്മ ശാസ്ത്രരംഗത്ത് പ്രകമ്പനം സൃഷ്ടിച്ചിരുന്നു. 2019 ഏപ്രില്‍ 10 നാണ്, ആ തമോഗര്‍ത്ത ചിത്രം പുറത്തു വന്നത്. ഈ കൂട്ടായ്മ പുറത്തുവിടുന്ന രണ്ടാമത്തെ തമോഗര്ത്തചിത്രമാണ് സജിറ്റാറിയസ്* ന്റേത്.
ഭൂമിയില്‍ നിന്ന് 5.3 കോടി പ്രകാശവര്‍ഷമകലെ മെസ്സിയര്‍ 87 (M87, Messier 87) എന്ന ഗാലക്സിയിലാണ് എം87* ന്റെ സ്ഥാനം. എന്നാല്‍ ക്ഷീരപഥത്തിന്റെ മധ്യേയുള്ള സജിറ്റാരിയസ്* തമോഗര്‍ത്തം താരതമ്യേന അടുത്താണ്, ഏകദേശം 26,000 പ്രകാശവര്‍ഷം അകലെ. ഈ രണ്ട് തമോഗര്‍ത്തങ്ങളും തമ്മില്‍ കാഴ്ചയില്‍ ഒരുപോലെയാണ്. എങ്കിലും എം87* തമോഗര്ത്തത്തേക്കാള് ആയിരം മടങ്ങ് ചെറുതാണ് സജിറ്റേറിയസ് എ*.
വ്യത്യസ്ത വലിപ്പത്തിലുള്ള രണ്ട് തമോഗര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചതില്‍ ജ്യോതിശാസ്ത്രലോകം ഏറെ ആവേശത്തിലാണ്. അവയെ താരതമ്യം ചെയ്യാനും വൈരുദ്ധ്യങ്ങള്‍ പഠിക്കാനും ഇത് അവസരം ഒരുക്കും. ഭീമാകാരമായ തമോഗര്‍ത്തങ്ങള്‍ക്ക് ചുറ്റുമുള്ള വാതകം എങ്ങനെ നീങ്ങുന്നു എന്നതിനെ കുറിച്ചുള്ള സിദ്ധാന്തങ്ങളും മാതൃകകളും പരീക്ഷിക്കാന്‍ ഈ വിവരങ്ങള്‍ സഹായിക്കും.
2012 ജനുവരിയില്‍ ഔദ്യോഗികമായി നിലവില്‍ വന്ന റേഡിയോ ടെലസ്കോപ്പ് സംവിധാനമാണ് ഇ.എച്ച്.റ്റി. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ 200 നക്ഷത്രഭൗതിക ശാസ്ത്രജ്ഞരും, ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി പരസ്പരം ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന എട്ട് റേഡിയോ നിരീക്ഷണകേന്ദ്രങ്ങളും ഉള്‍പ്പെട്ട ഒന്നായി അത് മാറി.
വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഹാവായ്, യൂറോപ്പ്, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലെ റേഡിയോ ടെലസ്കോപ്പുകള്‍ ഒറ്റ ടെലസ്കോപ്പ് പോലെ സജിറ്റാരിയസ്* നെ നിരീക്ഷിച്ചു. 2017 ഏപ്രിലില്‍ 10 ദിവസങ്ങളിലായി 65 മണിക്കൂര്‍ നീണ്ട നിരീക്ഷണം വഴി ശേഖരിച്ച ഡേറ്റ വര്‍ഷങ്ങളോളം വിശകലനം ചെയ്താണ്, നമ്മുടെ ഗാലക്സിയിലെ തമോഗര്‍ത്തത്തിന്റെ ദൃശ്യം കണ്ടെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..