മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, കനേഡിയൻ സ്‌പേസ് ഏജൻസി ആസ്‌ട്രൊനട്ട് ആയ ജറമി ഹാൻസെൻ, നാസയുടെ മിഷൻ സ്‌പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച് | Photo: NASA
ആര്‍ട്ടെമിസ് 2 ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പുറപ്പെടുന്നതിനുള്ള നാലംഗ സംഘത്തെ പ്രഖ്യാപിച്ച് നാസ. മിഷന്‍ കമാന്‍ഡര്‍ റെയ്ഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, കനേഡിയന്‍ സ്‌പേസ് ഏജന്‍സി ആസ്‌ട്രൊനട്ട് ആയ ജറമി ഹാന്‍സെന്‍, നാസയുടെ മിഷന്‍ സ്‌പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച് എന്നിവരെയാണ് ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുത്തത്.
അടുത്ത വര്‍ഷം അവസാനത്തോടെയൈാണ് ആര്‍ട്ടെമിസ് 2 ദൗത്യ വിക്ഷേപണം നടക്കുക. ആദ്യമായാണ് ഒരു ചാന്ദ്ര ദൗത്യത്തില്‍ വനിതയെ ഉള്‍പ്പെടുത്തുന്നത്. ആ ഖ്യാതി ഇനി ക്രിസ്റ്റീന കോച്ചിനാവും.
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അപ്പോളോ ദൗത്യത്തില്‍ 15 ഓളം യാത്രകള്‍ ചന്ദ്രനെ ലക്ഷ്യമാക്കി മനുഷ്യര്‍ നടത്തിയിരുന്നുവെങ്കിലും അതില്‍ ഒരിക്കലും വനിതകളെ ഉള്‍പ്പെടുത്തിയിരുന്നില്ല.
ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ പുറപ്പെടുന്നവര്‍ ചന്ദ്രനില്‍ ഇറങ്ങില്ല. പകരം ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് തിരികെ ഭൂമിയില്‍ ഇറങ്ങുകയാണ് ചെയ്യുക. ചന്ദ്രനില്‍ ഇറങ്ങുന്നതിനുള്ള ദൗത്യത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമാണിത്. എന്തായാലും ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായി ആദ്യമായി മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള വിക്ഷേപണമായിരിക്കും ആര്‍ട്ടെമിസ് 2.
കഴിഞ്ഞ വര്‍ഷം അവസാനം ആളില്ലാത്ത ഓറിയോണ്‍ പേടകം വിജയകരമായി ചന്ദ്രന്റെ സമീപം വരെ എത്തി ഭൂമിയില്‍ തിരിച്ചെത്തിയിരുന്നു.
1968 മുതല്‍ 1972 വരെയുള്ള കാലയളവില്‍ 24 സഞ്ചാരികളാണ് അപ്പോളോ പദ്ധതിയുടെ ഭാഗമായി ചന്ദ്രനെ ലക്ഷ്യമിട്ട് പോയിട്ടുള്ളത്. ഇതില്‍ 12 പേര്‍ ചന്ദ്രനില്‍ ഇറങ്ങി.
41 ബഹിരാകാശ സഞ്ചാരികളില്‍ നിന്നാണ് നാസ ആദ്യ സംഘത്തെ തിരഞ്ഞെടുത്തത്. കാനഡയ്ക്ക് നാല് മത്സരാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്.
10 ദിവസം നീണ്ടു നില്‍ക്കുന്ന ദൗത്യമായിരിക്കും ആര്‍ട്ടെമിസ് 2. 2024 നവംബറിലാണ് ഇതിന് പദ്ധതിയിട്ടിരിക്കുന്നത്. 2025 ഡിസംബറില്‍ നടക്കാനിരിക്കുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തിലാവും അപ്പോളോ ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യമായി മനുഷ്യര്‍ ചന്ദ്രനില്‍ കാലുകുത്തുക. നാല് പേരടങ്ങുന്ന സംഘത്തില്‍ രണ്ട് പേരാണ് ചന്ദ്രനില്‍ ഇറങ്ങുക. ആര്‍ട്ടെമിസ് 3 സംഘാംഗങ്ങളെ പദ്ധതിക്ക് മുമ്പായി പ്രഖ്യാപിക്കും.
Content Highlights: Artemis 2 NASA selected 4 astronauts for the first crewed moon mission after apollo mission
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..