മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ നാസ; ആര്‍ട്ടെമിസ് 1 വിക്ഷേപണം ഇന്ന്


ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വര്‍ഷത്തിന് ശേഷമാണ് വീണ്ടും മനുഷ്യനെ അയച്ചുള്ള ചാന്ദ്ര ദൗത്യത്തിന് നാസ ഒരുങ്ങുന്നത്. 

NASA's Artemis I Moon rocket is rolled out to Launch Pad Complex 39B at Kennedy Space Center, in Cape Canaveral, Florida, on August 16, 2022 | Photo: AFP

ര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി നാസ നിര്‍മിച്ച പുതിയ ചാന്ദ്ര വിക്ഷേപണ വാഹനം സ്‌പേസ് ലോഞ്ച് സിസ്റ്റത്തിന്റെ (എസ്എല്‍എസ്) ആദ്യ വിക്ഷേപണം ഇന്ന്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിയോടെയാണ് വിക്ഷേപണം നടക്കുക.

നാസ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമാണ് എസ്എല്‍എസ്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുവാനും അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ആര്‍ട്ടെമിസ് പദ്ധതി.

ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വര്‍ഷത്തിന് ശേഷമാണ് വീണ്ടും മനുഷ്യനെ അയച്ചുള്ള ചാന്ദ്ര ദൗത്യത്തിന് നാസ ഒരുങ്ങുന്നത്.

Photo: AFP

ഓറിയോണ്‍ പേടകത്തിന്റെയും എസ്എല്‍എസ് റോക്കറ്റിന്റേയും പ്രവര്‍ത്തന ക്ഷമത വിലയിരുത്തുന്നതിന് വേണ്ടിയാണ് ആര്‍ട്ടെമിസ് 1 വിക്ഷേപണം. ഇതില്‍ മനുഷ്യയാത്രികരുണ്ടാവില്ല. അതേസമയം, വിവിധ ശാസ്ത്രപരീക്ഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ക്യൂബ് സാറ്റുകള്‍ എന്ന് വിളിക്കുന്ന കുഞ്ഞന്‍ ഉപഗ്രഹങ്ങള്‍ ഈ വിക്ഷേപണത്തില്‍ തന്നെ ശൂന്യാകാശത്ത് എത്തിക്കും.

പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കുകയും ശേഷം ചന്ദ്രോപരിതലത്തില്‍ നിന്ന് 95 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ഇറക്കുകയും ചെയ്യും. ഇതിന് ശേഷം ഭൂമിയിലേക്ക് തിരിച്ചിറക്കും.

Photo: NASA

അതി സങ്കീര്‍ണമായ തിരിച്ചിറക്കല്‍ പ്രക്രിയയുടെ പരീക്ഷണമാണ് പ്രധാനം. സെക്കന്റില്‍ 11 കിമീ വേഗതയില്‍ പതിക്കുന്ന പേടകം ഭൂമിയുടെ അന്തരീക്ഷത്തിലെത്തുമ്പോഴുണ്ടാകുന്ന അതി തീവ്ര താപം എങ്ങനെ മറികടക്കുന്നുവെന്നത് പ്രധാനമാണ്.

ആര്‍ട്ടെമിസ് 1 ദൗത്യ പദ്ധതി പ്രകാരം വിജയകരമായി പൂര്‍ത്തിയാക്കാനായാല്‍ 2024 മേയില്‍ മനുഷ്യനെ ഉള്‍പ്പെടുത്തിയുള്ള ആദ്യ വിക്ഷേപണ ദൗത്യമായ ആര്‍ട്ടെമിസ് 2 ആരംഭിക്കും. അതേസമയം ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ മനുഷ്യര്‍ ചന്ദ്രനില്‍ ഇറങ്ങില്ല പകരം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ ചിലവഴിച്ച ശേഷം തിരിച്ചിറങ്ങും. ആര്‍ട്ടെമിസ് 3 ദൗത്യത്തിലാണ് മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാന്‍ പദ്ധതിയിടുന്നത്.

CLICK HERE: ആര്‍ട്ടെമിസ് 1 ദിവസങ്ങള്‍ക്കുള്ളില്‍ കുതിക്കും; വിക്ഷേപണം നടക്കുക ഇങ്ങനെ......

Content Highlights: artemis 1 mission launchcount down started

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented