ആര്‍ട്ടെമിസ് 1 വിക്ഷേപണത്തിന് നാസ ഇന്ന് വീണ്ടും ശ്രമിക്കുന്നു; എങ്ങനെ തത്സമയം കാണാം?


NASA's Artemis I Moon rocket is rolled out to Launch Pad Complex 39B at Kennedy Space Center, in Cape Canaveral, Florida, on August 16, 2022 | Photo: AFP

നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 1 സ്‌പേസ് ലോഞ്ച് സിസ്റ്റം സെപ്റ്റംബര്‍ മൂന്ന് ശനിയാഴ്ച വിക്ഷേപിക്കും. ഇത് രണ്ടാം തവണയാണ് നാസ ആര്‍ട്ടെമിസ് 1 വിക്ഷേപിക്കാനുള്ള ശ്രമം നടത്തുന്നത്. ആദ്യ ശ്രമം അവസാന നിമിഷം നിര്‍ത്തിവെക്കുകയും പിന്നീട് മാറ്റി വെക്കുകയുമായിരുന്നു.

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുക. കൂടുതല്‍ ബൃഹത്തായ പഠനങ്ങള്‍ ചന്ദ്രനെ കുറിച്ച് നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആര്‍ട്ടെമിസ് പദ്ധതിയ്ക്കുള്ളത്.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം 3.15 ഓടെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നുള്ള തത്സമയ സംപ്രേഷണം ആരംഭിക്കും. ശേഷം രാത്രി 11.47 മണിയോടെ വിക്ഷേപണം നടത്തും.

വിക്ഷേപണം എങ്ങനെ കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

വിക്ഷേപണം എങ്ങനെ തത്സമയം കാണാം?

നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ വിക്ഷേപണം തത്സമയം കാണിക്കും. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ എന്നിവയിലൂടെയും തത്സമയം കാണാനാവും. ഉച്ചയ്ക്ക് 2.17യ്ക്കാണ് ലോഞ്ച് വിന്‍ഡോ ആരംഭിക്കുക.

വിര്‍ച്വല്‍ റിയാലിറ്റിയില്‍ വിക്ഷേപണം കാണാം

ആര്‍ട്ടെമിസ് 1 വിക്ഷേപണത്തിന്റെ 360 ഡിഗ്രി ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ കാണാന്‍ ഫെലിക്‌സ് ആന്റ് പോള്‍ സ്റ്റുഡിയോസ് അവസരം ഒരുക്കിയിട്ടുണ്ട്. വിക്ഷേപണത്തിന് 90 മിനിറ്റ് മുമ്പാണ് വിആര്‍ സ്ട്രീമിങ് ആരംഭിക്കുക. മെറ്റയുടെ ക്വസ്റ്റ് ഹെഡ്‌സെറ്റിലൂടെയുള്ള വിആര്‍ ലൈവ് സ്ട്രീമിങില്‍ വിരമിച്ച ബഹിരാകാശഗവേഷകരാ കാരെന്‍ നൈബെര്‍ഗും ഡഗ് ഹര്‍ലിയും അവതാരകരാവും.

ആദ്യ വിക്ഷേപണ ശ്രമത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണം

എസ്എല്‍എസ് റോക്കറ്റിന്റെ പ്രധാന എഞ്ചിനുകളായ ആര്‍എസ്-25 എഞ്ചിനുകളുടെ ശരിയായ താപനില ക്രമീകരിക്കുന്നിന് സാധിക്കാതെ വന്നതാണ് വിക്ഷേപണം മാറ്റിവെക്കാന്‍ കാരണമെന്നാണ് നാസയുടെ കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റായ റേച്ചല്‍ ക്രാഫ്റ്റ് പറയുന്നത്. അതേസമയം വിക്ഷേപണ സമയത്ത് ഹൈഡ്രജന്‍ ചോര്‍ച്ചയുണ്ടായിരുന്നതും അകത്തെ ടാങ്കുകളില്‍ വിള്ളലുണ്ടായതും പ്രശ്‌നമായെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Content Highlights: artemis 1 launch second attempt

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented