Photo: screengrab from nasa video
മനുഷ്യന് ചന്ദ്രനില്‍ കാലുകുത്തിയിട്ട് 50 വര്‍ഷമായി. ഇത്രയേറെ വര്‍ഷങ്ങളായിട്ടും അന്ന് നീല്‍ ആംസ്ട്രോങും എഡ്വിന് ബസ് ആല്‍ഡ്രിനും നടന്നതിന്റെ കാലടിപ്പാടുകള്‍ ഇപ്പോഴും ചന്ദ്രനില്‍ മായാതെ കിടപ്പുണ്ടെന്ന് വ്യക്തമാക്കുകയാണ് നാസ പുറത്തുവിട്ട ഒരു വീഡിയോ. ചരിത്രനേട്ടത്തിന്റെ 50-ാം വര്‍ഷം കൊണ്ടാടുന്നതിന്റെ ഭാഗമായാണ് നാസ വീഡിയോ പുറത്തുവിട്ടത്. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ദൃശ്യമാണ് നാസ ട്വിറ്ററില്‍ പങ്കുവെച്ചത്.
അപ്പോളോ 11 പേടകം ഇറങ്ങിയ സ്ഥലത്തേക്ക് സൂം ചെയ്തിറങ്ങുന്ന വീഡിയോയില്‍ 1969 ജൂലായ് 20-ന് നീല്‍ ആംസ്ട്രോങും എഡ്വിന് ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി നടന്ന കാലടിപ്പാടുകള്‍ ഇപ്പോഴും കാണാമെന്ന് നാസ പറയുന്നു.
1969 ജൂലായ് 16-നാണ് കേപ് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് അപ്പോളോ 11 വിക്ഷേപിച്ചത്. കമാന്‍ഡറായ നീല്‍ ആംസ്ട്രോങ്, ലൂണാര്‍ മോഡ്യൂള്‍ പൈലറ്റായ എഡ്വിന് ആല്ഡ്രിന്, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു യാത്രികര്‍. ഇതില്‍ ഈഗിള്‍ എന്ന പേടകത്തിലാണ് നീല്‍ ആംസ്ട്രോങും എഡ്വിന് ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങിയത്. ഈ സമയം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിലകൊണ്ട കൊളംബിയ എന്ന കമാന്‍ഡ് മോഡ്യൂളിന്റെ നിയന്ത്രണ ചുമതലയായിരുന്നു മൈക്കല്‍ കോളിന്‍സിന്.
ചന്ദ്രനിലിറങ്ങി 21 മണിക്കൂര്‍ 36 മിനിറ്റ് നേരം ആംസ്ട്രോങും, ആല്‍ഡ്രിനും ചന്ദ്രനില്‍ ചെലവഴിക്കുകയും മണ്ണും കല്ലുമെല്ലാം അടങ്ങുന്ന സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ശേഷം ഈഗിള്‍ പേടകത്തില്‍ ഉയര്‍ന്ന് ഭ്രമണപഥത്തിലുണ്ടായിരുന്ന കമാന്‍ഡ് മോഡ്യൂളിലേക്ക് മടങ്ങുകയും ചെയ്തു. ഈ കമാന്‍ഡ് മോഡ്യൂളിലാണ് മൂവരും ഭൂമിയില്‍ തിരികെയെത്തിയത്.
50 വര്‍ഷക്കാലത്തിന് ശേഷം വീണ്ടും ചന്ദ്രനിലേക്ക് തിരികെ പോവാനും അവിടെ മനുഷ്യരുടെ സ്ഥിരസാന്നിധ്യമുറപ്പിക്കാനുമുള്ള ലക്ഷ്യങ്ങളോടുകൂടി ആര്‍ത്തെമിസ് ദൗത്യത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ നാസ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..