Photo: NASA
ചന്ദ്രനിലേക്ക് തിരിച്ചുപോവാനും ചൊവ്വയില്‍ സ്ഥിരസാന്നിധ്യം ഉറപ്പിക്കാനുമുള്ള തയ്യാറെടുപ്പിലാണ് വിവിധ രാജ്യങ്ങള്‍. എങ്ങോട്ടാണ് ശാസ്ത്രലോകത്തിന്റെ പോക്ക്? പ്ലാനറ്ററി സയന്‍സ്, ആസ്ട്രോ ബയോളജി, പ്ലാനറ്ററി ഡിഫന്‍സ് തുടങ്ങിയ ശാസ്ത്രമേഖലകളില്‍ നടത്തിയ സര്‍വ്വേ പ്രകാരം വരുന്ന ദശാബ്ദത്തില്‍ ശാസ്ത്രലോകം ലക്ഷ്യമിടുന്നത് യൂറാനസിലേക്കും ശനിയുടെ ഉപഗ്രഹമായ എന്സെലഡസിലേക്കും ആണത്രെ.
നാഷണല്‍ അക്കാദമീസ് ഓഫ് സയന്‍സസ്, എഞ്ചിനീയറിംഗ്, മെഡിസിന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ശാസ്ത്ര ലോകത്തിന്റെ പുതിയ താല്പര്യങ്ങളും പഠന മേഖലകളും സംബന്ധിച്ച വിവരങ്ങളുള്ളത്. പ്ലാനറ്ററി സയന്‍സ്, ആസ്ട്രോ ബയോളജി എന്നിവയിലെ ദൗത്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും ഗവേഷണങ്ങള്‍ക്കും വഴികാട്ടിയാകുന്ന 12 മുന്‍ഗണനാ ശാസ്ത്ര ചോദ്യങ്ങളും ഈ റിപ്പോര്‍ട്ടില്‍ നിര്‍വചിക്കുന്നുണ്ട്.
വരുംദശാബ്ദത്തിലെ പ്ലാനറ്ററി സയന്‍സ്, ആസ്ട്രോ ബയോളജി, പ്ലാനറ്ററി ഡിഫന്‍സ് എന്നിവയുടെ അതിരുകള്‍ വികസിപ്പിക്കുന്നതിനുള്ള അഭിലഷണീയവും പ്രായോഗികവുമായ കാഴ്ചപ്പാടാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത് എന്ന് സര്‍വേയ്ക്ക് വേണ്ടിയുള്ള നാഷണല്‍ അക്കാദമികളുടെ സ്റ്റിയറിംഗ് കമ്മിറ്റി കോ-ചെയര്‍പേഴ്സണ്‍ റോബിന് കാനപ്പ് പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച് യൂറാനസ് ഓര്‍ബിറ്റര്‍ ആന്റ് പ്രോബ് (യു.ഒ.പി.) നാണ് ശാസ്ത്രജ്ഞര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. മഞ്ഞു മൂടിയ ഗ്രഹമായ യുറാനസിന്റെ രഹസ്യങ്ങള്‍ തേടുന്ന ഓര്‍ബിറ്റല്‍ ദൗത്യങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും. യുറാനസിനെ ലക്ഷ്യമിട്ടുള്ള വിക്ഷേപണങ്ങളും അതിന്റെ ഭാഗമായുണ്ടാവും. 2023-2032 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ ദൗത്യങ്ങള്‍ നടക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.
എന്സെലഡസ് ഓര്‍ബിലാന്‍ഡര്‍ എന്ന ദൗത്യം നാസയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ശനിയുടെ ഉപഗ്രഹമായ എന്സെലഡസില് ജീവനുണ്ടാവാനുള്ള സാധ്യത ഉള്‍പ്പടെയുള്ള രഹസ്യങ്ങള്‍ അന്വേഷിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഭ്രമണപഥത്തില്‍ നിന്നുള്ള നിരീക്ഷണവും രണ്ട് വര്‍ഷം നീണ്ട ലാന്റര്‍ ദൗത്യവും ഈ പദ്ധതിയിലുണ്ട്.
സെന്റോര്‍ ഓര്‍ബിറ്റര്‍ ആന്റ് ലാന്റര്‍, സിറസ് സാമ്പിള്‍ റിട്ടേണ്‍, കോമറ്റ് സാമ്പിള്‍ റിട്ടേണ്‍, എന്‍സിലാഡസ് ദൗത്യങ്ങള്‍, ലൂണാര്‍ ജിയോഫിസിക്കല്‍ നെറ്റ്വർക്ക്, സാറ്റേണ്‍ പ്രോബ്, ടൈറ്റന് ഓര്‍ബിറ്റര്‍, വീനസ് ഇന്‍ സിറ്റു എക്സ്പ്ലോറര്‍ തുടങ്ങിയ ദൗത്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബഹിരാകാശത്ത് നിന്നുള്ള വസ്തുക്കളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുകയെന്നതും ശാസ്ത്രജ്ഞര്‍ ഏറെ പ്രാധാന്യം നല്കുന്ന ഒന്നാണ്. ഭൂമിയ്ക്കടുത്തുള്ള വസ്തുക്കളെ (നിയര്‍ എര്‍ത്ത് ഓബ്ജക്ട്) കണ്ടെത്തുന്നതും പിന്തുടരുന്നതും സവിശേഷതകള്‍ തിരിച്ചറിയുന്നതിനുമുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ അവര്‍ ശ്രദ്ധ ചെലുത്തുമെന്ന് ദശാബ്ദ സര്‍വേ പറയുന്നു. അതിന് വേണ്ടി നിയോ സര്‍വേയര്‍ ഉള്‍പ്പടെയുള്ള വിവിധ മെച്ചപ്പെട്ട നിരീക്ഷണ ഉപകരണങ്ങള്‍ വരുംദശാബ്ദത്തില്‍ വിക്ഷേപിക്കും.
എങ്കിലും ചന്ദ്രന്, ചൊവ്വ എന്നിവിടങ്ങളിലേക്കുള്ള ദൗത്യങ്ങള്‍ക്കായിരിക്കും വരും വര്‍ഷങ്ങളില്‍ പ്രഥമ പരിഗണന. മാര്‍സ് എക്സ്പ്ലൊറേഷന്‍ പ്രോഗ്രാം, മാര്‍സ് ലൈഫ് എക്സ്പ്ലോറര്‍ തുടങ്ങിയ ദൗത്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കും. ചൊവ്വയില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ തിരികെ കൊണ്ടുവരുന്ന മാര്‍സ് സാമ്പിള്‍ റിട്ടേണ്‍ പദ്ധയിക്കും വരുംദശാബ്ദത്തില്‍ പ്രാധാന്യം ലഭിക്കും.
Content Highlights: moon, mars, planetary science, astrobiology, planetary defense
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..