illustration
ന്യൂഡല്‍ഹി: മഴവെള്ളം, ചെറിയ വെള്ളച്ചാലുകള്‍, കടല്‍ത്തിര തുടങ്ങിയവയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നാനോ ജനറേറ്റര്‍ ഡല്‍ഹി ഐ.ഐ.ടി. വികസിപ്പിച്ചു.
നാനോകോംപസിറ്റ് പോളിമറുകളും കോണ്‍ടാക്ട് ഇലക്ട്രോഡുകളും ഉള്‍പ്പെട്ട ലളിതമായ സംവിധാനമാണിത്. 'ലിക്വിഡ്-സോളിഡ് ഇന്റര്‍ഫെയ്സ് ട്രൈബോ ഇലക്ട്രിക് നാനോ ജനറേറ്റര്‍' എന്നാണ് പേര്. ഇത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററികളില്‍ ശേഖരിച്ചുവെക്കാനാവും. ഇങ്ങനെ ശേഖരിക്കുന്ന മില്ലിവാട്ട് വൈദ്യുതി ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കാനാവുമെന്ന് ഐ.ഐ.ടി. വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പ്രതലങ്ങള്‍ക്കിടയില്‍ ഘര്‍ഷണമുണ്ടാകുമ്പോള്‍ ചെറിയ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത് ട്രൈബോ ഇലക്ട്രിക് പ്രതിഭാസമാണ്. കമ്പിളികളും ജാക്കറ്റുകളും മറ്റും നീക്കുന്ന അവസരങ്ങളില്‍ പ്രകാശത്തിന്റെ നേരിയ കിരണങ്ങളുണ്ടാവുന്നത് ഈ പ്രതിഭാസംമൂലമാണ്. ഇത്തരം വൈദ്യുതി ശേഖരിച്ചുവെക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അടുത്തകാലത്താണ് ആരംഭിച്ചതെന്ന് ഐ.ഐ.ടി.യിലെ ഫിസിക്‌സ് പ്രൊഫസര്‍ നീരജ് ഖരേ പറഞ്ഞു.
content highlights: Triboelectric nanogenerator to harvest energy from rain droplets
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..