പ്രഭാമണ്ഡലത്തിലെ പ്രതിഭാസം, വീണ്ടും സൂര്യകളങ്കം; ദൃശ്യമാകുന്നത് 11 വര്‍ഷത്തിന് ശേഷം


ജി. ജ്യോതിലാല്‍

പതിനൊന്നുവര്‍ഷമാണ് ഇതിന്റെ ചാക്രികകാലം. അതിനിടയിലും ചിലപ്പോഴൊക്കെ കാണാറുണ്ട്.

-

കൊല്ലം:പതിനൊന്നുവര്‍ഷത്തിനുശേഷം വീണ്ടും സൂര്യകളങ്കം ദൃശ്യമാകുന്നു. സൂര്യന്റെ പ്രഭാമണ്ഡലത്തില്‍ സംഭവിക്കുന്ന താത്കാലിക പ്രതിഭാസങ്ങളാണ് 'സണ്‍ സ്‌പോട്ട്' എന്ന സൂര്യകളങ്കങ്ങള്‍. 2011-ലാണ് മുന്‍പ് പ്രത്യക്ഷപ്പെട്ടത്. സൗരോപരിതലത്തില്‍ തൊട്ടടുത്ത സ്ഥലത്തെക്കാള്‍ ചൂടും പ്രകാശവും കുറഞ്ഞ ഭാഗങ്ങളാണ് ഇങ്ങനെ കാണപ്പെടുന്നതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞു.

ഇവ സൗരകാന്തമണ്ഡലവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അത് ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനില്‍ക്കാം. ക്രമേണ അടയാളങ്ങള്‍ ക്ഷയിച്ച് ഇല്ലാതാകും. പതിനൊന്നുവര്‍ഷമാണ് ഇതിന്റെ ചാക്രികകാലം. അതിനിടയിലും ചിലപ്പോഴൊക്കെ കാണാറുണ്ട്.

സൂര്യനില്‍നിന്നുള്ള പലതരം വികിരണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവായുമണ്ഡലത്തില്‍ (അയണോസ്പിയര്‍) പ്രതിപ്രവര്‍ത്തിക്കുന്നതിനാല്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും ജി.പി.എസ്. ഉപകരണങ്ങളുടെയും പ്രവര്‍ത്തനത്തെയും ഇത് അപൂര്‍വമായി ബാധിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. അംഗീകൃത സോളാര്‍ ഫില്‍ട്ടറുകള്‍ ഘടിപ്പിച്ച ടെലിസ്‌കോപ്പ് ഉപയോഗിച്ചുമാത്രമേ ഇവയെ നിരീക്ഷിക്കാവൂ.

പല ഫോട്ടോഗ്രാഫര്‍മാരും വാനനിരീക്ഷകരും സൂര്യകളങ്കം രേഖപ്പെടുത്തിത്തുടങ്ങി. 2011-ല്‍ പ്രത്യക്ഷപ്പെട്ടപ്പോഴും പലരും പകര്‍ത്തിയിരുന്നു. മുന്‍കരുതലില്ലാതെ ക്യാമറ സൂര്യനുനേരെ പിടിച്ച് ഫോക്കസ് ചെയ്യുന്നത് കണ്ണിനും ക്യാമറയ്ക്കും അപകടമുണ്ടാക്കുമെന്ന് ഫോട്ടോഗ്രാഫറായ ദത്തന്‍ പുനലൂര്‍ പറഞ്ഞു. ദത്തന്‍ 2011-ല്‍ കോവളത്തും ഇത്തവണ കൊല്ലം താന്നി കടപ്പുറത്തും ഇത് പകര്‍ത്തിയിട്ടുണ്ട്.ഇപ്പോഴുള്ള സൂര്യകളങ്കത്തിന് 'എ.ആര്‍.2936' എന്നാണ് പേരിട്ടിരിക്കുന്നതെന്ന് അമെച്ചര്‍ വാനനിരീക്ഷകനായ സുരേന്ദ്രന്‍ പുന്നശ്ശേരി പറഞ്ഞു.

Content Highlights: sun spot becomes visible after 11 years

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented