Image: Gettyimages
ബഹിരാകാശത്തിലെ കഠിനമായ പാരിസ്ഥിതിയിൽ മൂന്നുവർഷത്തോളം അതിജീവിക്കാൻ കഴിയുന്ന ബാക്ടീരിയകളെ കണ്ടെത്തി ഗവേഷകർ. ഈ ബാക്ടീരിയകൾ ചൊവ്വയിലേക്കുള്ള യാത്രയിലും അതിജീവിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
ബഹിരാകാശത്തിലെ അതികഠിനമായ അന്തരീക്ഷത്തെ തരണം ചെയ്യാൻ ബാക്ടീരിയകൾ സ്വയം കോളനികളായി രൂപപ്പെടും. കോളനികൾ ബാക്റ്റീരിയകൾക്ക് ഇത്തരത്തിലുള്ള ചുറ്റുപാടുകളിൽ നിന്നും സംരക്ഷണം നൽകാൻ കഴിയുമെന്നാണ് ഫ്രോണ്ടിയേഴ്സ് ഇൻ മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം കാണിക്കുന്നത് .
ജാപ്പനീസ് ടാൻപോപോ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി, ഉണങ്ങിയ ഡൈനോകോക്കസ് അഗ്രഗേറ്റുകൾ അഥവാ കോളനികളായി രൂപപ്പെട്ട ഒരു തരം ബാക്ടീരിയകളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) പുറത്തുള്ള എക്സ്പോഷർ പാനലുകളിൽ വച്ചു പരീക്ഷണം നടത്തി .
ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കും തിരിച്ചുമുള്ള യാത്രയില്‍ ഈ റേഡിയോ റെസിസ്റ്റന്റായിട്ടുള്ള ബാക്ടിരിയകൾക് നിരവധി മാസങ്ങളോ വർഷങ്ങളോ ജീവിക്കാൻ കഴിയുമെന്നാണ് ഈ പരീക്ഷണഫലങ്ങൾ സൂചിപ്പിക്കുന്നത് എന്ന് ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫാർമസി ആൻഡ് ലൈഫ് സയൻസസിലെ പ്രൊഫസർ അക്കിഹിക്കോ യമഗിഷി പറഞ്ഞു.
സൂക്ഷ്മജീവികൾമറ്റു ഗ്രഹങ്ങളിലേക്കും സഞ്ചരിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് ടാൻപോപോ ദൗത്യം ചൂണ്ടിക്കാണിക്കുന്നത്. ബാക്റ്റീരിയകൾ ഉൾപ്പടെയുള്ള ഇത്തരം സൂക്ഷ്മജീവികൽ ബഹിരാകാശത്തുകൂടെ സഞ്ചരിക്കുകയും മറ്റു ഗ്രഹങ്ങളിൽ നിലനിൽപ്പിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി സ്ഥിരവാസം ആരംഭിക്കാനുള്ള സാധ്യത ഉണ്ടെന്നും ഗവേഷകർ വ്യക്തമാകുന്നു.
സൂക്ഷ്മാണുക്കൾ ഗ്രഹങ്ങൾക്കിടയിൽ കുടിയേറി പ്രപഞ്ചത്തിൽ പുതിയ ജീവനുകൾക്ക് തുടക്കം കുറിക്കുമെന്ന പൻസ്പെർമിയ സിദ്ധാന്തത്തിലാണ് ഈ പഠനം വിരൽ ചൂണ്ടുന്നത് എന്നും വിശേഷിപ്പിക്കാം.
contenthighlights:Researchers Find Highly Resistant Bacteria That Can Survive Trip to Mars
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..