രസതന്ത്ര പഠനത്തിന്റെ അടിത്തറ; ഒന്നാം ക്ലാസ് മുതല്‍ ക്ലാസ്‌ റൂം ഭിത്തിയിലുണ്ടാവണം പീരിയോഡിക് ടേബിള്‍


വിനയ് രാജ്

3 min read
Read later
Print
Share

Representational Image by Freepik

ഞ്ചമഹാഭൂതങ്ങളായ ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നീ അഞ്ച് മൂലകങ്ങള്‍ ഉപയോഗിച്ചാണ് എല്ലാ വസ്തുക്കളും ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് പ്രാചീനഭാരതത്തില്‍ കരുതിയിരുന്നത്. മനുഷ്യന്‍ ഉണ്ടായിട്ട് രണ്ടു ലക്ഷം വര്‍ഷങ്ങള്‍ ആയെങ്കിലും ശരിക്കും എന്ത് ഉപയോഗിച്ചാണ് ഈ പ്രപഞ്ചം ഉണ്ടാക്കിയിരിക്കുന്നതെന്നും എന്തെല്ലാം അടിസ്ഥാനവസ്തുക്കളാണ് ഉള്ളതെന്നും മനുഷ്യന്‍ മനസ്സിലാക്കിയിട്ട് അധികമായിട്ടില്ല. 92 മൂലകങ്ങള്‍ ആണ് പ്രകൃതിയില്‍ ഉള്ളതെന്ന് എല്ലാവര്‍ക്കും ഇന്ന് അറിയാമെങ്കിലും ആ അറിവ് ഉണ്ടാവാന്‍ വളരെയേറെക്കാലവും പഠനങ്ങളും ഗവേഷണങ്ങളും വേണ്ടിവന്നു, അതാവട്ടെ നമ്മുടെ പ്രപഞ്ചത്തോടുള്ള കാഴ്ച്ചപ്പാടുപോലും മാറ്റിമറിക്കുകയും ചെയ്തു.

ഈ അടിസ്ഥാനമൂലകങ്ങളില്‍ 15 എണ്ണത്തെപ്പറ്റി മാത്രമാണ് പുരാതനകാലം മുതല്‍ 1700 വരെയുള്ള കാലംവരെ മനുഷ്യന് അറിവുണ്ടായിരുന്നത്. ഇരുമ്പ്, ചെമ്പ്, സ്വര്‍ണ്ണം, വെള്ളി എന്നിവയൊക്കെ അതില്‍പ്പെടും. അടുത്ത നൂറുവര്‍ഷത്തില്‍ ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, സോഡിയം, പൊട്ടാസ്യം, കാല്‍സ്യം എല്ലാം മനുഷ്യര്‍ കണ്ടെത്തി, അപ്പോള്‍ അവന് അറിവുള്ള മൂലകങ്ങളുടെ എണ്ണം 41 ആയി ഉയര്‍ന്നു. അടുത്ത നൂറ്റാണ്ടില്‍ 1900 കാലമായപ്പോഴേക്കും മറ്റൊരു 19 എണ്ണം കൂടി കണ്ടെത്തി ആകെ എണ്ണം 60 ആയി. ഇക്കാലത്ത് റഷ്യയില്‍ ജീവിച്ചിരുന്ന ഡിമിട്രി മെന്‍ഡലീവ് മൂലകങ്ങളെയും അവയുടെ സ്വഭാവങ്ങളെയും പറ്റി ഗാഢമായി പഠിച്ചു. 1969 -ല്‍ അദ്ദേഹം അതുവരെ അറിവുള്ള മൂലകങ്ങളെ അവയുടെ രാസ-ഭൗതിക സ്വഭാവങ്ങള്‍ അനുസരിച്ച് പട്ടികപ്പെടുത്താന്‍ ശ്രമിച്ചു. ആറ്റോമികഭാരം വര്‍ധിക്കുന്നതനുസരിച്ച് അവയെ ക്രമീകരിച്ചു. ചില ഇടവേളകളില്‍ പല സ്വഭാവങ്ങളും മൂലകങ്ങള്‍ക്കിടയില്‍ ആവര്‍ത്തിക്കുന്നതായി അദ്ദേഹം കണ്ടെത്തി. അങ്ങനെ ചില ഇടവേളകളില്‍ സ്വഭാവങ്ങള്‍ ആവര്‍ത്തിക്കുന്ന ആ പട്ടിക മൂലകങ്ങളുടെ ആവര്‍ത്തനപ്പട്ടികയുടെ തുടക്കമായി മാറി.

ആവര്‍ത്തനപ്പട്ടിക | Image by Freepik

ഇതിനിടയില്‍ വളരെ പ്രധാനമായ ചില കാര്യങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. തന്റെ പട്ടികയില്‍ അവിടവിടെ ചില വിടവുകളുണ്ടെന്ന് അദ്ദേഹത്തിനു മനസ്സിലായി. ആവര്‍ത്തിച്ചുവരുന്ന സ്വഭാവങ്ങള്‍ അനുസരിച്ച് ചിലയിടങ്ങളില്‍ വരേണ്ട മൂലകങ്ങള്‍ കാണുന്നില്ല, ആ കള്ളികള്‍ അദ്ദേഹം ഒഴിച്ചിട്ടു. എങ്കിലും അവിടെ വരാവുന്ന മൂലകങ്ങളുടെ സ്വഭാവങ്ങള്‍ അദ്ദേഹം കൃത്യമായി പ്രവചിച്ചു. പില്‍ക്കാലത്ത് ഗാലിയം, സ്‌കാന്‍ഡിയം, ജര്‍മേനിയം എന്നീ മൂലകങ്ങള്‍ കണ്ടെത്തിയപ്പോള്‍ മെന്‍ഡലീവ് പറഞ്ഞതുപ്രകാരം തന്നെയായിരുന്നു അവയുടെ സ്വഭാവങ്ങള്‍.

ഇങ്ങനെ മൂലകങ്ങളെ കൃത്യമായി അടുക്കിവയ്ക്കുന്നതില്‍ മെന്‍ഡലീവ് വിപ്ലവകരമായ മാറ്റങ്ങള്‍ ആണ് വരുത്തിയത്. അവയുടെ രാസഗുണങ്ങള്‍ അടിസ്ഥാനപ്പെടുത്തി അദ്ദേഹം അവയെ വരികളായും നിരകളായും അടുക്കിവച്ചു. അതുപ്രകാരം ക്രമേണ മൂലകങ്ങളുടെ സ്വഭാവങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ കൃത്യതയോടെയും എളുപ്പത്തിലും പഠിക്കാന്‍ കഴിഞ്ഞു എന്നുമാത്രമല്ല മൂലകങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയും അവയുടെ രാസപ്രവര്‍ത്തനത്തെപ്പറ്റിയും മനസ്സിലാക്കാനും അത് സഹായിച്ചു. ഉയര്‍ന്ന ഗവേഷണങ്ങള്‍ക്കുള്ള ഒരു അടിത്തറയായി മാറി പീരിയോഡിക് ടേബിള്‍ എന്നുതന്നെ പറയാം. പലമൂലകങ്ങളുടെയും സംയുക്തങ്ങളുടെ ഗുണങ്ങള്‍ ആവര്‍ത്തനപ്പട്ടികയിലെ മൂലകങ്ങളുടെ സ്ഥാനം കൊണ്ട് പ്രവചിക്കാമെന്നുവരെയായി.

Science Representational Image by Freepik

രാസബന്ധനത്തെപ്പറ്റിയുള്ള അറിവിന്റെ അടിത്തറ പോലും ആവര്‍ത്തനപ്പട്ടിക ആയി മാറി. രസതന്ത്രത്തില്‍ പുതിയ സിദ്ധാന്തങ്ങള്‍ രൂപീകരിക്കാന്‍ മൂലകങ്ങളുടെ ആവര്‍ത്തനപ്പട്ടികയിലെ സ്ഥാനം ഉപകരിച്ചു. ലോകമെങ്ങും രസതന്ത്രത്തെപ്പറ്റിയും അതോടൊപ്പം സര്‍വ്വവിധ ശാസ്ത്രശാഖകളെപ്പറ്റിയുമുള്ള അറിവിന് കൃത്യമായ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കാന്‍ ആവര്‍ത്തനപ്പറ്റിക സഹായിച്ചു എന്നുമാത്രമല്ല അതിന്റെ മുകളില്‍ ശാസ്ത്രത്തിന്റെ പുത്തന്‍ അറിവുകള്‍ കെട്ടിപ്പൊക്കാന്‍ കൃത്യമായ ഒരു അടിസ്ഥാനവുമായി മാറി ആവര്‍ത്തനപ്പട്ടിക. വിവിധരാജ്യങ്ങളില്‍, വിവിധമേഖലകളില്‍, വിവിധഭാഷകളില്‍ ജോലിചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ ആശയവിനിമയം ചെയ്യാനും പട്ടികപ്പെടുത്തിയ മൂലകങ്ങളുടെ സ്ഥാനങ്ങള്‍ ഉപകരിച്ചു.

രസതന്ത്രപഠനത്തിന്റെയും ഗവേഷണത്തിന്റെയും മൂലക്കല്ലായി മാറി ആവര്‍ത്തനപ്പട്ടിക. ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞന്മാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പൊതുഭാഷയായി പീരിയോഡിക് ടേബിള്‍ മാറി. ചെറുപ്രായത്തില്‍ത്തന്നെ അവയുടെ സ്ഥാനവും ഗുണങ്ങളും മനസ്സിലാക്കുമ്പോള്‍ മൂലകങ്ങളുടെ സ്വഭാവങ്ങള്‍ താരതമ്യപ്പെടുത്താനും അവയെപ്പറ്റിയുള്ള അറിവ് വര്‍ദ്ധിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. ഇന്ന് ഇതെല്ലാം കയ്യെത്തും ദൂരത്ത് മുന്നിലുള്ള നമുക്ക് ഒരുപക്ഷേ നൂറ്റാണ്ടുകള്‍ എടുത്ത് രൂപപ്പെടുത്തിയ ആവര്‍ത്തനപ്പട്ടികയുടെ പ്രാധാന്യവും അതിനു വേണ്ടിവന്ന മനുഷ്യപ്രയത്‌നവും കഠിനാധ്വാനവും എത്രയാണെന്ന് ഒരുപക്ഷേ മനസ്സിലാക്കാനായെന്നു വരില്ല. ആവര്‍ത്തനപ്പട്ടികയില്‍ മൂലകങ്ങളുടെ സ്ഥാനം അറിയുന്ന ഒരാള്‍ക്ക് രാസവസ്തുക്കള്‍ എങ്ങനെ പെരുമാറുമെന്നും പ്രതികരിക്കുമെന്നും എളുപ്പത്തില്‍ മനസ്സിലാക്കാനാവും. ഏതു ഗ്രൂപ്പില്‍ ആണ് അല്ലെങ്കില്‍ പിരീഡില്‍ ആണ് അല്ലെങ്കില്‍ പീരിയോഡിക് ടേബിളിന്റെ ഏതുഭാഗത്താണ് ഒരു മൂലകം വരുന്നതെന്ന് അറിയുന്നതോടെ ആ മൂലകത്തിന്റെ സ്വഭാവങ്ങളും ഗുണങ്ങളും ഏറെക്കുറെ മനസ്സിലാക്കാന്‍ ആവര്‍ത്തനപ്പട്ടിക പരിചയമുള്ള ഒരാള്‍ക്ക് വളരെ എളുപ്പത്തില്‍ സാധിക്കും.

ശരിക്കുപറഞ്ഞാല്‍ ഒന്നാം ക്ലാസു മുതല്‍ ക്ലാസു മുറിയുടെ ഭിത്തിയില്‍ ഒട്ടിച്ചുവയ്‌ക്കേണ്ട ഒരു പോസ്റ്റര്‍ ആണ് ആവര്‍ത്തനപ്പട്ടികയുടേത്. അത് എത്ര നേരത്തെയാക്കാമോ അത്രയും നല്ലത്.

Top Image Credit: Freepik

Content Highlights: periodic table importance chemistry school syllabus

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Abstract planet scene

5 min

പ്രകൃതിദുരന്തങ്ങളില്‍ ഞൊടിയിടയില്‍ സംഭവിക്കുന്നതല്ല കൂട്ടവംശനാശം ; പിന്നെയെങ്ങനെ?

Nov 11, 2022


Exoplanet

1 min

അന്യഗ്രഹത്തില്‍ നിന്ന് ഭൂമിയിലേക്ക് റേഡിയോ സിഗ്നല്‍ ; അമ്പരന്ന് ശാസ്ത്രലോകം

Oct 12, 2021


Luna 25
Premium

5 min

ഇന്ത്യ Vs റഷ്യ ബഹിരാകാശ പോരാട്ടം; ചന്ദ്രയാന്‍ 3-ന്‌ മുമ്പ് ചന്ദ്രനിലിറങ്ങുമോ ലൂണ 25 ?

Aug 11, 2023

Most Commented