ഫ്രാൻസെസ് അർനോൾഡ്
രസതന്ത്രത്തിനുള്ള 2018-ലെ നൊബേല്‍ പുരസ്കാരം നേടിയ അമേരിക്കന്‍ ശാസ്ത്രജ്ഞ ഫ്രാന്‍സെസ് അര്‍നോള്‍ഡ് തന്റെ ഏറ്റവും പുതിയ പഠനം പിന്‍വലിച്ചു. 2018-ല്‍ എന്‍സൈമുകളെക്കുറിച്ചുള്ള കണ്ടുപിടിത്തത്തിന് ജോര്‍ജ് പി. സ്മിത്ത്, ഗ്രിഗറി വിന്റര്‍ എന്നിവര്‍ക്കൊപ്പമാണ് ഫ്രാന്‍സെസ് ബഹുമതി പങ്കിട്ടത്.
2019 മേയില്‍ പ്രസിദ്ധീകരിച്ച ബീറ്റ-ലാക്റ്റംസ് എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പഠനമാണ് ഇവര്‍ പിന്‍വലിച്ചത്. പഠനത്തിന്റെ ഫലങ്ങള്‍ പുനഃസൃഷ്ടിക്കാനാകാഞ്ഞതിനാലും സുപ്രധാന വിവരങ്ങള്‍ ലാബ് നോട്ട്ബുക്കില്‍നിന്നു നഷ്ടമായതിനാലുമാണ് പഠനം ഉപേക്ഷിക്കുന്നത്.
ശാസ്ത്രപരീക്ഷണങ്ങളുടെ അടിസ്ഥാനതത്ത്വങ്ങളിലൊന്നാണ് പുനരുത്പാദനം. ഒരു പരീക്ഷണം അതേ സാഹചര്യങ്ങളില്‍ എത്രതവണ പുനഃസൃഷ്ടിച്ചാലും ഒരേഫലം തന്നെ ലഭിക്കണം.എന്നാല്‍, തന്റെ പഠനം പുനഃസൃഷ്ടിക്കാനാകുന്നില്ലെന്നും ചില വിവരങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ പഠനം പിന്‍വലിക്കുകയാണെന്നും വ്യക്തമാക്കി ജനുവരി രണ്ടിന് ഫ്രാന്‍സെസ് ട്വീറ്റ് ചെയ്തു. ''വളരെയധികം ദുഃഖത്തോടെയാണെങ്കിലും ഇതു തുറന്നുപറയേണ്ടത് അത്യാവശ്യമാണ്. എല്ലാവരോടും ഞാന്‍ മാപ്പുപറയുന്നു. ഞാനെന്റെ ജോലി നന്നായി ചെയ്തില്ല. പഠനം സമര്‍പ്പിച്ചപ്പോള്‍ മറ്റുതിരക്കുകളില് മുഴുകിപ്പോയി.'' എന്നാണ് അവര്‍ കുറിച്ചത്. പിന്നാലെ, പഠനം പ്രസിദ്ധീകരിച്ച സയന്‍സ് ജേണലും ഗവേഷണം പിന്‍വലിക്കുകയാണെന്നു വ്യക്തമാക്കി.എന്നാല്‍, ഫ്രാന്‍സെസിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് ശാസ്ത്രജ്ഞരടക്കം ഒട്ടേറെപ്പേര്‍ രംഗത്തെത്തി. രസതന്ത്ര ഗവേഷണ രംഗത്തെ പ്രതിഭകളിലൊരാളായ ഫ്രാന്‍സെസ് അര്‍നോള്‍ഡ് 2016-ല്‍ എട്ടുകോടിയോളം രൂപ സമ്മാനത്തുകയുള്ള മില്ലേനിയം ടെക്നോളജി പുരസ്കാരവും നേടിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..