പന്നികളില്‍ ബ്രെയിന്‍ കംപ്യൂട്ടര്‍ സ്ഥാപിച്ച് ന്യൂറാലിങ്ക്; ഗവേഷണം പുതിയ ഘട്ടത്തിലേക്ക്


2 min read
Read later
Print
Share

കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ച ഉപകരണത്തില്‍ നിന്ന് ഏറെ മാറ്റമുള്ള പുതിയൊരു ഉപകരണമാണ് ഇത്തവണ മസ്‌ക് പരിചയപ്പെടുത്തിയത്.

Image: Neuralink

നുഷ്യന്റെ ചിന്തകളെ കംപ്യൂട്ടറിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സിന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് കാണിച്ച് ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ന്യൂറാലിങ്ക് എന്ന കമ്പനിയാണ് ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് നിര്‍മിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്.

വെള്ളിയാഴ്ച കാലിഫോര്‍ണിയയിലെ ന്യൂറാലിങ്ക് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ മസ്‌ക് മൂന്ന് പന്നികളെ പ്രദര്‍ശിപ്പിച്ചു. റോബോട്ട് ഉപയോഗിച്ച് തലച്ചോറില്‍ ന്യൂറാ ലിങ്ക് ഉപകരണം ഘടിപ്പിച്ചവയായിരുന്നു അവ. ഇവയുടെ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ വയര്‍ലെസ് ആയി തൊട്ടടുത്ത കംപ്യൂട്ടറിലേക്ക് എത്തിച്ചു.

കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ച ഉപകരണത്തില്‍ നിന്ന് ഏറെ മാറ്റമുള്ള പുതിയൊരു ഉപകരണമാണ് ഇത്തവണ മസ്‌ക് പരിചയപ്പെടുത്തിയത്. തലച്ചോറില്‍ ചെറിയൊരു ദ്വാരമുണ്ടാക്കിയാണ് ഈ ഉപകരണം ഘടിപ്പിക്കുന്നത്. തലച്ചോറിലെ കോശങ്ങളിലേക്ക് 1024 നേര്‍ത്ത ഇലക്ട്രോട് ചാനലുകള്‍ ബന്ധിപ്പിക്കും. തലച്ചോറില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ നിന്ന് ബ്ലൂടൂത്ത് വഴിയാണ് പുറത്തുള്ള ഉപകരണത്തിലേക്ക് വിവരകൈമാറ്റം നടത്തുന്നത്.

neuralink
Image: Neuralink

സൃഷ്ടിച്ചെടുത്ത ചില സാഹചര്യങ്ങളില്‍ പന്നിയുടെ തലച്ചോറിലുണ്ടായ മാറ്റങ്ങളെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ എത്തിക്കുകയാണ് മസ്‌ക് കഴിഞ്ഞ ദിവസം ചെയ്തത്. എന്നാല്‍ അത് വായിച്ചെടുക്കുകയും തലച്ചോറില്‍നിന്നു പുറത്തുവന്ന സിഗ്നലുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നും കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്ന ഘട്ടത്തിലേക്ക് ഈ സാങ്കേതികവിദ്യ എത്തിയിട്ടില്ല.

ന്യൂറാലിങ്കുമായി ബന്ധപ്പെട്ട് യുഎസ് ഫുഡ് ആന്റ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷനില്‍ നിന്നും സുപ്രധാനമായ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ന്യൂറാലിങ്കിന്റെ പരീക്ഷണം മനുഷ്യനില്‍ നടത്താന്‍ കമ്പനി തയ്യാറെടുക്കുകയാണെന്നും മസ്‌ക് പറഞ്ഞു. പ്രതീക്ഷിച്ച പോലെ തന്നെയാണ് പദ്ധതി മുന്നേറുന്നത്. നിലവില്‍ ഈ ഉപകരണം ഘടിപ്പിക്കുന്നത് ഏറെ ചിലവേറിയതാണെങ്കിലും അത് ക്രമേണ കുറഞ്ഞുവരുമെന്ന് മസ്‌ക് പറഞ്ഞു. മനുഷ്യരില്‍ ഘടിപ്പിക്കാന്‍ തുടങ്ങിയതിന് ശേഷം ഉപകരണങ്ങള്‍ പരിഷ്‌കരിക്കാനാവുമെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

2019-ല്‍ സമാനമായൊരു പ്രദര്‍ശനം മസ്‌ക് നടത്തിയിരുന്നു. എലികളില്‍ ഉപകരണം ഘടിപ്പിക്കുകയും അവയുടെ തലച്ചോറില്‍ നിന്നുള്ള സിഗ്നലുകള്‍ കംപ്യൂട്ടറിലേക്ക് എത്തിക്കുകയും ചെയ്യുന്നത് അന്ന് മസ്‌ക് പ്രദര്‍ശിപ്പിച്ചു. ശരീരം തളര്‍ന്നുപോയ ആളുകളെ ആശയവിനിമയം നടത്താനും അവരെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുകയുമാണ് ന്യൂറാലിങ്ക് ലക്ഷ്യമിടുന്നത്.

neuralink
Image: Neuralink

എന്നാല്‍ നിലവിലുള്ള സാങ്കേതികവിദ്യ വളരെ അപകടകരവും ബുദ്ധിമുട്ടുള്ളതും വ്യാപകമായ ഉപയോഗത്തിന് സാധ്യമല്ലാത്തുമാണ് എന്ന് മസ്‌ക്കും മറ്റ് ന്യൂറലിങ്ക് ജീവനക്കാരും പറയുന്നു. ഇന്നത്തെ ഏറ്റവും ശക്തമായ ഇംപ്ലാന്റുകള്‍ ആളുകള്‍ക്ക് അപകടസാധ്യതയുള്ള ശസ്ത്രക്രിയകളിലൂടെ കടന്നുപോകേണ്ടി വരും. മാത്രമല്ല ഡോക്ടര്‍മാരുടേയും വിദഗ്ദരുടേയും മേല്‍നോട്ടത്തില്‍ ആയിരിക്കുമ്പോള്‍ മാത്രമേ രോഗികള്‍ക്ക് സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ അനുഭവിക്കാന്‍ കഴിയൂ.

അതിനപ്പുറം, ഒരു ഇംപ്ലാന്റിന്റെ ആയുസ്സ് ചെറുതായിരിക്കാം, കാരണം തലച്ചോര്‍ ഉപകരണത്തെ നുഴഞ്ഞുകയറ്റക്കാരനായി കാണുകയും അതിന് ചുറ്റുമുള്ള ചര്‍മം നശിക്കുകയും അത് വൈദ്യുത സിഗ്‌നലുകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

എന്നാല്‍, നിലവിലുള്ള ഉല്‍പ്പന്നങ്ങളേക്കാള്‍ വളരെ ചെറുതും വിലകുറഞ്ഞതും മസ്തിഷ്‌ക കോശങ്ങളെ സ്വാധീനിക്കാത്തതും കൂടുതല്‍ മസ്തിഷ്‌ക ഡാറ്റ കൈകാര്യം ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ന്യൂറാലിങ്ക് വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.

Content Highlights: neuralink elon musk demonstrated brain computer implant on pigs

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
doly
Premium

5 min

ഒരു ചെമ്മരിയാടിന്റെ പ്രസവം ലോകത്തെ നടുക്കിയ കാലം; ജീവനുള്ള ഫോട്ടോകോപ്പിയെടുത്ത ഇയാന്‍ വില്‍മുട്ട്

Sep 21, 2023


matsya 6000
Premium

6 min

ആകാശരഹസ്യങ്ങൾക്കു പിന്നാലെ ആഴക്കടലിലെ അദ്ഭുതങ്ങൾ തേടി ഇന്ത്യ; 'മത്സ്യ'യും സമുദ്രയാനും വരുന്നു

Sep 26, 2023


Plastic Pollution
Premium

5 min

സര്‍വവ്യാപിയായി മൈക്രോ പ്ലാസ്റ്റിക്കുകള്‍; ശ്രദ്ധയോടെ ഉപയോഗിക്കാം പ്ലാസ്റ്റിക്കിനെ

Jun 5, 2023


Most Commented