ആ ഛിന്നഗ്രഹത്തിൽ നാസയുടെ പേടകം ഇടിച്ചിറങ്ങും, ലോക ജനതയുടെ നിലനിൽപ്പിന് വേണ്ടി


1 min read
Read later
Print
Share

നവംബര്‍ 23 ന് നടക്കാനിരിക്കുന്ന ഇതിന്റെ പരീക്ഷണത്തിന് ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) എന്നാണ് പേരിട്ടിരിക്കുന്നത്.

Credits: NASA|Johns Hopkins Applied Physics Lab

ബഹിരാകാശത്തെ പാറക്കൂട്ടങ്ങളില്‍ പലതും ഭൂമിയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവയാണ്. ശൂന്യതയില്‍ നിന്ന് എവിടെ നിന്നോ ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന നിരവധി ഛിന്നഗ്രഹങ്ങളുടെ സഞ്ചാരം ഗവേഷകര്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. പലതും ഭൂമിയ്ക്കരികിലൂടെ കടന്നുപോയിട്ടുണ്ട് ചിലതെല്ലാം ഇടിച്ചിറങ്ങി അന്തരീക്ഷത്തില്‍ പൊട്ടിച്ചിതറിപ്പോവാറുമുണ്ട്. എന്നാല്‍ അന്തരീക്ഷമെന്ന കടമ്പതാണ്ടി ഭൂമിയിലേക്ക് കുതിച്ചെത്തുന്ന ഉല്‍ക്കാശിലകള്‍ക്ക് പതിനായിരക്കണക്കിന് ആറ്റംബോബുകളുടെ ശേഷിയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. അതായത് ലോകാവസാനം വരെ സംഭവിച്ചേക്കാം.

ഇങ്ങനെ ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള വഴിതേടുകയാണ് ശാസ്ത്രലോകം. ഇതിന്റെ ഭാഗമായി നാസ വികസിപ്പിച്ച ഒരു പ്രതിരോധ സംവിധാനം ആദ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ്.

ഛിന്നഗ്രഹത്തില്‍ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുകയാണ് ഈ പ്രതിരോധ സംവിധാനം ചെയ്യുക. നവംബര്‍ 23 ന് നടക്കാനിരിക്കുന്ന ഇതിന്റെ പരീക്ഷണത്തിന് ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) എന്നാണ് പേരിട്ടിരിക്കുന്നത്.

ഡിഡിമോസ് എന്ന് വിളിക്കപ്പെടുന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വെക്കുന്ന മൂണ്‍ലെറ്റ് ഛിന്നഗ്രഹമായ ഡൈമോര്‍ഫസിലാണ് പേടകം ഇടിച്ചിറക്കുക. ഈ രണ്ട് ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നവയല്ല. പേടകത്തിന്റെ സഞ്ചാരവും അത് ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കുന്നതുമെല്ലാം ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ഭൂമിയില്‍ നിന്ന് നാസ നിരീക്ഷിക്കും. പരീക്ഷണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

525 അടി വ്യാസമാണ് ഡൈമോര്‍ഫസ് എന്ന ഛിന്നഗ്രഹത്തിനുള്ളത്. ഇതിനെ തകര്‍ക്കാന്‍ പേടകത്തിന് സാധിക്കില്ല എങ്കിലും ഇതിന്റെ സഞ്ചാര പഥത്തില്‍ മാറ്റം വരുത്താന്‍ സാധിക്കും. എന്നാല്‍ പേടകം ഇടിച്ചിറക്കുമ്പോള്‍ സഞ്ചാര പഥത്തിന് എത്രത്തോളം മാറ്റമുണ്ടാവുമെന്ന് വ്യക്തമല്ല. ഛിന്നഗ്രഹത്തിന്റെ സ്വഭാവം പോലിരിക്കും അത്.

നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഡാര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലണ് പേടകം വിക്ഷേപിക്കുക.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
liqueur
Premium

5 min

മദ്യപിക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്നതെന്ത്?; അറിയാം മദ്യത്തിന്റെ രസതന്ത്രം - ഭാഗം 1

Feb 22, 2023


Earth
Premium

6 min

ഭൂമിയുടെ അകക്കാമ്പ് ദിശ മാറി കറങ്ങുന്നോ; ഭൂമിയുടെ ഭ്രമണം നിലയ്ക്കുമോ? വാസ്തവം എന്ത്?

Jan 30, 2023


dr. e k janaki ammal
JANAKI AMMAL @125

4 min

ഡോ. ഇ.കെ. ജാനകി അമ്മാള്‍; മലയാളികള്‍ ഇനിയും അറിയാത്ത ശാസ്ത്രപ്രതിഭ

Nov 4, 2022

Most Commented