ഡാർട്ട് ബഹിരാകാശത്ത് | ഭാവനാചിത്രം
വാല്‍നക്ഷത്രമോ ഛിന്നഗ്രഹമോ, ഏതോ ഒരു ആകാശവസ്തു ഭൂമിയില്‍ വന്നിടിച്ചതാണ് ആറരക്കോടി കൊല്ലങ്ങള്‍ക്കുമുമ്പ് ദിനോസറുകളുടെ വംശം നശിക്കാനിടയാക്കിയതെന്ന് കരുതുന്നവരുണ്ട്. ഭാവിയില്‍ ഇനിയും 'കൊലയാളി' ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ തേടിവന്നേക്കും. ഒപ്പം, കൂട്ടിയിടിയില്‍ തിരിച്ചുപിടിക്കാനാവാത്ത നാശങ്ങളും. ശത്രുക്കളായ ഇത്തരം ഛിന്നഗ്രഹങ്ങളെ ഭൂമിയിലെത്തുംമുമ്പേ പ്രതിരോധിക്കാനുള്ള തന്ത്രം മെനയുകയാണ് 'ഡാര്‍ട്ട്' ദൗത്യത്തിലൂടെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഛിന്നഗ്രഹത്തെ ഇടിച്ചുതെറിപ്പിക്കുന്ന ഡാര്‍ട്ട് പദ്ധതി വിജയിച്ചാല്‍ ഭൂമിയെ സംരക്ഷിക്കാനുള്ള വലിയ മുന്നേറ്റമായിരിക്കുമത്.
ഡിമോര്‍ഫോസിന്റെ വലുപ്പം:160 മീറ്റര്‍
ഒരുകൊല്ലത്തോളം സഞ്ചരിച്ചാണ് ഡാര്‍ട്ട്, ഛിന്നഗ്രഹത്തിന് അരികിലെത്തുക.
സൗരോര്‍ജ പാനലുകള്‍ ഊര്‍ജം നല്‍കുന്ന ഡാര്‍ട്ടിന് ഒന്നര മീറ്റര്‍ നീളവും 610 കിലോ ഭാരവുമുണ്ട്.
ഛിന്നഗ്രഹം എപ്പോഴെത്തും: അപകടമുണ്ടാക്കുന്ന തരത്തില്‍ ഭൂമിയില്‍ അടുത്തകാലത്തൊന്നും ഛിന്നഗ്രഹങ്ങള്‍ പതിക്കാനിടയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഛിന്നഗ്രഹങ്ങളേറെ: ചെറു ഛിന്നഗ്രഹങ്ങളും അതിന്റെ അവശിഷ്ടങ്ങളും നമ്മളറിയാതെ എപ്പോഴും ഭൂമിയില്‍ പതിക്കുന്നുണ്ട്. അവയിലേറെയും അന്തരീക്ഷത്തില്‍വെച്ചുതന്നെ കത്തിനശിക്കും. ചിലത് ഉല്‍ക്കാശിലകളായി നിലത്തുവീഴും. ഇവയൊന്നും അപകടകാരികളല്ല. ഭൂമിയുടെ സഞ്ചാരപഥത്തിലെ 27,000 ഛിന്നഗ്രഹങ്ങളെയെങ്കിലും നാസ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ ഇതൊന്നും ഭീഷണിയില്ല. എന്നാല്‍, ഭാവിയില്‍ പുതിയവ ജന്മമെടുക്കാനും ഭൂമിക്ക് ഭീഷണിയാവാനുമിടയുണ്ട്. അങ്ങനെയുണ്ടായാല്‍ ഭവിഷ്യത്ത് വളരെ വലുതായിരിക്കും.
അടുത്തിടെ ചില ഛിന്നഗ്രഹങ്ങള്‍ ഭൂമി തൊടുകയുണ്ടായി. 2013-ല്‍ റഷ്യയിലെ ചെലിയാബിന്‍സ്‌ക് നഗരത്തിനുമുകളില്‍ ഛിന്നഗ്രഹം പതിച്ച് സ്‌ഫോടനമുണ്ടായിരുന്നു. ഒക്ടോബറിലാണ് ഫ്രിഡ്ജിന്റെ വലുപ്പമുള്ള ഒന്ന് ഭൂമിക്കരികിലൂടെ കടന്നുപോയത്.
Content Highlights: NASA launches 'DART' to prevent asteroid attacking earth
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..