ചിലന്തി വല ചിലന്തിക്ക് ഇരകളെ പിടിക്കാന്‍ മാത്രമല്ല മറ്റ് പലതും അതുകൊണ്ട് സാധിക്കുമത്രെ. ചിലന്തി വല ഉപയോഗിച്ച് ജൈവീക ചര്‍ത്തിന്റെ ആന്തരിക ഭാഗം അതായത് ശരീര ചര്‍മത്തിനുള്ളിലെ ചിത്രങ്ങള്‍ ഉയര്‍ന്ന റസലൂഷനില്‍ പകര്‍ത്താന്‍ സാധിക്കുന്ന ലെന്‍സുകള്‍ ഇതുകൊണ്ട് നിര്‍മിക്കാം എന്നാണ് കണ്ടെത്തല്‍. അപ്ലൈഡ് ഫിസിക്‌സ് ജേണലിലെ പഠനത്തെ ആധാരമാക്കി ന്യൂസ് സൈന്റിസ്റ്റ്.കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചിലന്തിവല നാര് സ്‌പൈഡര്‍ സില്‍ക്ക് എന്നാണ് അറിയപ്പെടുന്നത്. ചിലന്തി വലയ്ക്ക് ചുറ്റും 'ഫ്രെയിം' ആയി ഉപയോഗിക്കുന്ന 'ഡ്രാഗ് ലൈന്‍ സില്‍ക്ക്' എന്ന് വിളിക്കപ്പെടുന്ന പ്രത്യേക തരം നാരുണ്ട്. അതിന് ബലം കൂടുതലായിരിക്കും.

തായ് വാനിലെ നാഷണല്‍ യങ്-മിങ് സര്‍വകലാശാലയിലെ ചെങ്-യങ് ലിയുവും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഡാഡി ലോങ് ലെഗ്‌സ് സ്‌പൈഡര്‍ എന്നറിയപ്പെടുന്ന ഫോല്‍കസ് ഫലാഞ്ജിയോയിഡ്‌സ് എന്ന ചിലന്തിയുടെ ഡ്രാഗ് ലൈന്‍ സില്‍ക്ക് ഉപയോഗിച്ച് ഒരു ലെന്‍സ് നിര്‍മിച്ചു. മൈക്രോമീറ്ററുകള്‍ മാത്രമാണ് ഈ ലെന്‍സിന്റെ വലിപ്പം. എകദേശം അരുണ രക്താണുക്കളുടെ അത്രത്തോളം വലിപ്പമുണ്ടാകും.
ഈ ലെന്‍സുകളില്‍ തിളങ്ങുന്ന ലേസര്‍ പ്രകാശം പതിപ്പിച്ച് ഗവേഷര്‍ പരീക്ഷിച്ചു. അപ്പോള്‍ അത് ഫോട്ടോണിക് നാനോജെറ്റ് എന്നറിയപ്പെടുന്ന ഒരുതരം രശ്മി പുറത്തുവിട്ടു. ലെന്‍സില്‍ നിന്നും വ്യത്യസ്ത ദൂരങ്ങളില്‍ ഫോക്കസ് ചെയ്യാന്‍ സാധിക്കുന്ന പ്രകാശത്തിന്റെ ഒരു നേര്‍ത്ത കിരണമാണിത്. ലെന്‍സിന്റെ വലിപ്പം വര്‍ധിപ്പിക്കാനും ഗവേഷകര്‍ക്ക് സാധിച്ചു.
ഇങ്ങനെ നിര്‍മിച്ച ലെന്‍സുകള്‍ കൊണ്ട് വൈറസുകള്‍ പോലെ അതി സൂക്ഷ്മ വസ്തുക്കളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമെന്നും ജീവനുള്ള ചര്‍മത്തിന്റെ വിശദമായ ചിത്രം പകര്‍ത്താന്‍ സാധിക്കുമെന്നും ലിയു പറഞ്ഞു. വിഷാംശമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചതിനാല്‍ അവ സുരക്ഷിതമായി ശരീരത്തിനുള്ളില്‍ ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Lenses made with spider silk could help take pictures of inner body
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..