Photo: Gettyimags
നാഷണല്‍ ഏയറോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്ട്രേഷന്റെ ഡബിള്‍ ആസ്റ്ററോയ്ഡ് റീഡയറക്ഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) ബുധനാഴ്ചയാണ് വിക്ഷേപിച്ചത്. ഒരു ഛിന്നഗ്രഹത്തെ പേടകം ഇടിച്ചിറക്കി ഗതിമാറ്റി വിടാനാവുമോ എന്നറിയാനാണ് ഈ പരീക്ഷണം. നാസയുടെ പേടകം ബഹിരാകാശത്തെത്തിച്ചത് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 പേടകമാണ്.
പദ്ധതിയില്‍ നാസയെ അഭിനന്ദിച്ച് ഇലോണ്‍മസ്ക് വ്യാഴാഴ്ച ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. ദിനോസറുകള്‍ക്ക് വേണ്ടിയുള്ള പ്രതികാരമെന്നാണ് അദ്ദേഹം തന്റെ ട്വീറ്റില്‍ കുറിച്ചത്.
ഏകദേശം 6.5 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലുണ്ടായിരുന്ന ദിനോസറുകളെയെല്ലാം ഇല്ലാതായത് വലിയൊരു ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണെന്നാണ് പറയപ്പെടുന്നത്.
അത്തരം ഒരു സംഭവം ഇനിയും ആവര്‍ത്തിച്ചേക്കാം എന്ന ചിന്തയില്‍ നിന്നാണ് ഭാവിയില്‍ ഭൂമിയ്ക്ക് നേരെ വന്നേക്കാവുന്ന ഛിന്നഗ്രഹങ്ങളെ പ്രതിരോധ മാര്‍ഗങ്ങളിലൂടെ വഴിതിരിച്ചുവിടാനാവുമോ എന്ന് ശാസ്ത്രലോകം പരിശോധിക്കുന്നത്.
എന്തായാലും മസ്കിന്റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അതിലൊരാള്‍ നല്കിയ കമന്റ് ഒരു യുദ്ധാഹ്വാനം പോലെ ആയിരുന്നു 'ഫോര്‍ ദി ഡൈനോസേഴ്സ്' (ദിനോസറുകള്‍ക്ക് വേണ്ടി)
ചിലര്‍ പഴയ ഹോളിവുഡ് സിനിമയായ ആര്മഗെഡന്റെ രണ്ടാം ഭാഗമെന്ന് ഈ ഉദ്യമത്തെ വിശേഷിപ്പിക്കുന്നു.
610 കിലോഗ്രാം ഭാരമുള്ള പേടകമാണ് ഡാര്‍ട്ട്. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് സ്പേസ് ഫോഴ്സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.
ഭൂമിയ്ക്ക് ഒരു തരത്തിലും ഭീഷണി സൃഷ്ടിക്കാത്ത രണ്ട് ഛിന്നഗ്രഹങ്ങളെയാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 163 മീറ്റര്‍ വ്യാസമുള്ള ഡൈമോര്‍ഫസ് എന്ന് മൂണ്‍ലെറ്റ് ഛിന്നഗ്രഹത്തിലാണ് ഡാര്‍ട്ട് പേടകം ഇടിച്ചിറങ്ങുക. ഈ പേടകം 780 മീറ്റര്‍ വ്യാസമുള്ള ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ വലംവെക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഡൈമോര്‍ഫസിനെ ഡിഡിമോസിനടുത്തേക്ക് നീക്കാനാവുമെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. 2022 സെപ്റ്റംബര്‍ 26 നും ഒക്ടോബര്‍ ഒന്നിനുമിടയിലാണ് പേടകം ഈ ഛിന്നഗ്രഹങ്ങള്ക്കടുത്തെത്തുക.
Content Highlights: Elon musk, Dart Mission, Asteroid
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..