Representational image Only
ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ് നമ്മള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കാന്‍ സാധിക്കുന്നൊരു ജീവിയെ ശാസ്ത്രലോകം കണ്ടെത്തിയെന്ന വാര്‍ത്ത നമ്മളറിഞ്ഞത്. ഇപ്പോഴിതാ പുതിയ മറ്റൊരു കണ്ടെത്തല്‍ കൂടി.
ഭൂമിയ്ക്ക് ചന്ദ്രനെ കൂടാതെ മറ്റൊരു ഉപഗ്രഹം കൂടിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ നിരീക്ഷണം. അത്തരത്തില്‍ ഒരു വസ്തുവിനെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ഗുരുത്വാകര്‍ഷണപരമായി ഭൂമിയോട് ബന്ധപ്പെട്ട് കിടക്കുന്ന ഈ വസ്തുവിന് 2020 സിഡി3 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ മാത്രമാണ് ഇതിനെ കണ്ടെത്താനായത്.
അരിസോണയിലെ കാറ്റലിന സ്‌കൈ സര്‍വേയിലെ ബഹിരാകാശ ഗവേഷകരാണ് ഭൂമിയ്ക്ക് സമീപത്തുകൂടി അതിവേഗം കടന്നുപോയ മങ്ങിയൊരു വസ്തുവിനെ തിരിച്ചറിഞ്ഞത്. ലോകത്തിലെ ആറ് വിവിധ ബഹിരാകാശ നിരീക്ഷണ കേന്ദ്രങ്ങളിലും ഈ വസ്തു ശ്രദ്ധയില്‍പെട്ടു. ഒരു 'മിനി മൂണി'ന്റെ സാന്നിധ്യമാണ് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത്.
എന്നാല്‍ ഈ വസ്തുവിന് ഭൂമിയുമായുള്ള ഗുരുത്വാകര്‍ഷണ ബന്ധം താല്‍കാലികമായിരിക്കാമെന്നും ഗവേഷകർ കരുതുന്നു. ഒരു ഇടത്തരം കാറിന്റെ വലിപ്പം മാത്രമാണ് ഇതിനുള്ളത്. ഒരു പക്ഷെ ഇത് ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തില്‍ പെട്ടുപോവുകയും അന്ന് മുതല്‍ ഭൂമിയെ വലംവെക്കാന്‍ ആരംഭിക്കുകയും ഛിന്നഗ്രഹം ആയിരിക്കാം.
എന്നാല്‍ ഈ മിനി മൂണിന്റെ ഭ്രമണ പഥം സ്ഥിരമല്ല. ഇത് ചിലപ്പോള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്നും സ്വയം അകന്നുമാറിയേക്കാം.
എന്തായാലും ഇങ്ങനെ ഒരു കണ്ടെത്തല്‍ ഇത് ആദ്യമല്ല. നേരത്തെയും ചില പുതിയ ഉപഗ്രഹങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 2006 ല്‍ ആര്‍എച്ച്120 എന്ന് പേരിട്ട വസ്തു സെപ്റ്റംബര്‍ 2006 മുതല്‍ 2007 ജൂണ്‍ വരെ ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ ചുറ്റിയിരുന്നു. ഇത് പിന്നീട് അകന്നുപോയി. ഇത് ചിലപ്പോള്‍ 2020 സിഡി3- യ്ക്കും സംഭവിച്ചേക്കാമെന്നാണ് കരുതുന്നത്.
Content Highlights: Earths Second Moon astronomers found 2020 CD3
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..