
-
ഫ്ളോറിഡ: കഴിഞ്ഞ ദിവസം വിക്ഷേപിച്ച സ്പേസ്എക്സിന്റെ ക്രൂ ഡ്രാഗണ്‍ കാപ്സ്യൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തോട് ബന്ധിപ്പിച്ചു. അമേരിക്കന്‍ സമയം രാവിലെ 10.29 ന് ഡ്രാഗണ്‍ ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടു. രണ്ട് നാസ ഗവേഷകരെ വഹിച്ചുള്ള പേടകം അമേരിക്കന്‍ സമയം ശനിയാഴ്ച വൈകീട്ട് 3.22 നാണ് (ഇന്ത്യന്‍ സമയം രാത്രി 12.53) വിക്ഷേപിച്ചത്.
19 മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവിലാണ് ഡ്രാഗണ്‍ ബഹിരാകാശ നിലയത്തിലേക്ക് എത്തിയത്. പേടകത്തിലെ രണ്ട് ഗവേഷകരും തത്സമയം ഭൂമിയുമായി ആശയവിനിമയം നടത്തുന്നുണ്ട്.
2011 ല്‍ സ്പേസ് ഷട്ടില്‍ പ്രോഗ്രാം അവസാനിച്ചതിന് ശേഷം അമേരിക്കന്‍ മണ്ണില്‍ നിന്നും അമേരിക്കന്‍ ഗവേഷകരുടെ ആദ്യ ബഹിരാകാശ യാത്രയാണിത്.
പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ ഗവേഷകര്‍ രണ്ട് പേരും നിലയത്തിനകത്തേക്ക് പ്രവേശിക്കും. അവിടെയുള്ള ഗവേഷകരുമായി സമയം ചിലവിട്ട ശേഷം ഇരുവരും തിരികെ പുറപ്പെടും
പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്നത് ലൈവ് ആയി കാണാം
Content Highlights: Cre dragon capsule ISS space X Demo 2 NASA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..