
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
കൊറോണ തലച്ചോറിനെ നേരിട്ട് ബാധിച്ചേക്കാമെന്ന് പുതിയ പഠനം. കോവിഡ് രോഗികൾക്കുണ്ടാവുന്ന രൂക്ഷമായ തലവേദനയും, മനസികമായിട്ടുള്ള മറ്റ് പ്രശ്നങ്ങളും ഇതിന് തെളിവാണെന്നാണ് കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ സൂചിപ്പിക്കുന്നത്.
യേല്‍ ഇമ്മ്യൂളോജിസ്റ്റായ അകികോ ഇവാസാക്കി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ വെളിപ്പെടുത്തിയത്. വൈറസ് തലച്ചോറിൽ കടന്ന ശേഷം തലച്ചോറിലുള്ള കോശങ്ങൾക്ക് ഓക്സിജൻ എത്തുന്നതിൽ തടയും. ഇതിലൂടെ കോശങ്ങളെ നശിപ്പിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതൊരു പ്രാഥമിക നിരീക്ഷണം മാത്രമാണെന്നാണ് റിപ്പോർട്ട്. പഠനത്തെ വിദഗ്ദർ പൂർണമായും അംഗീകരിച്ചിട്ടില്ല.
കോവിഡ് വൈറസ് തലച്ചോറിനെ ബാധിക്കുമെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതല്ല. സിക വൈറസ് പോലുള്ള സൂക്ഷ്മജീവികൾ തലച്ചോറിനെ ആക്രമിക്കാൻ കഴിയും. എന്നാൽ കൂടുതല്‍ പഠനങ്ങള്‍ നടത്താതെ ഒരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്നുമാണ് ഗവേഷകരുടെ അഭിപ്രായം.
ഘ്രാണാന്തര ബൾബ് അഥവാ ഓൾഫാക്ടറി ബൾബിലൂടെ വൈറസുകൾക്ക് തലച്ചോറിൽ പ്രവേശിക്കാൻ കഴിയുമെന്നും വിദഗ്ദർ പറയുന്നു. കൂടാതെ കണ്ണിലൂടെയും രക്തപ്രവാഹത്തിൽ നിന്നും വൈറസുകൾ തലച്ചോറിലേക്ക് കടക്കാമെന്ന സാധ്യതയും തള്ളിക്കളയുന്നില്ല . എന്നാൽ നിലവിൽ വൈറസുകൾ ഏതു വഴിയാണ് തലച്ചോറിൽ പ്രവേശിക്കാൻ തിരഞ്ഞെടുക്കുന്നത് എന്ന് ഗവേഷകർക്ക് സ്ഥിരീകരിക്കാനാവുന്നില്ല. അതിനാൽ ഓട്ടോപ്സി സാംപിളുകൾ വിശകലനം ചെയ്ത ശേഷം മാത്രമേ ഈ പഠനം ശരിയാണെന്നും നിരന്തരമായി കോവിഡ് രോഗികളിൽ വൈറസുകൾ തലച്ചോറിനെ ബാധിക്കാറുണ്ടോ എന്നും കണ്ടുപിടിക്കാൻ കഴിയുകയുള്ളു.
Content highlights : Coronavirus Capable Of Invading Brain Says US Study
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..